Keralam

കലാഭവൻ നവാസ് അന്തരിച്ചു

നടനും മിമിക്രി കലാകരനുമായ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസായിരുന്നു. ചോറ്റാനിക്കരയിലെ വൃന്ദാവൻ ഹോട്ടൽ മുറിയിൽ‌ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഹോട്ടൽ മുറിയിൽ ചെക്ക്ഔട്ട് വൈകിയതിനെത്തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എത്തിയതായിരുന്നു നവാസ്. ആശുപത്രിയിലേക്ക് ഉടൻ‌ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മുറിയിൽ […]

Keralam

‘ജാമ്യത്തെ എതിര്‍ക്കില്ല എന്നാണ് അമിത്ഷാ പറഞ്ഞത്; ആഭ്യന്തരമന്ത്രിയുടെ വാക്കിന് വിലയില്ല എന്നാണോ മനസിലാക്കേണ്ടത്’; ജോണ്‍ ബ്രിട്ടാസ്

മലയാളി കന്യാസ്ത്രീകളുടെ ജാമ്യം ഛത്തീസ്ഗഢ് സര്‍ക്കാര്‍ എതിര്‍ത്തതില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എംപി. പ്രോസിക്യൂഷന്‍ എതിര്‍ക്കില്ല, ഒരു കാരണവശാലും സംസ്ഥാനം ജാമ്യത്തെ എതിര്‍ക്കില്ല എന്നാണ് തങ്ങളോട് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞതെന്നും ഇന്ത്യയിലെ ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ക്ക് വിലയില്ല എന്നാണോ മനസിലാക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. എന്താണ് യഥാര്‍ഥത്തില്‍ കോടതിയില്‍ നടന്നതെന്ന് അറിയില്ല. […]

Keralam

‘കേന്ദ്ര സർക്കാരിന്റെ വാക്കിന് വിലയില്ല; ക്രൈസ്തവ സമൂഹവും ആശങ്കയിൽ‌’; രമേശ് ചെന്നിത്തല

കന്യാസ്ത്രീകളുടെ മോചനത്തിൽ കേന്ദ്ര ഗവൺമെന്റിന്റെയും ആഭ്യന്തര മന്ത്രിയുടേയും വാക്കിന് വില ഇല്ലെന്ന് രമേശ് ചെന്നിത്തല. നിയമം ബജ്റംഗ്ദളിന്റെ കൈയിലാണ്. കേരളത്തിലെ ജനങ്ങളും ക്രൈസ്തവ സമൂഹവും ആശങ്കയിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ബിലാസ്പൂർ എൻഐഎ കോടതി നാളെ വിധി പറയും. ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർത്തിരുന്നു. ജാമ്യാപേക്ഷയെ […]

Keralam

ഡോ.ഹാരിസിനെ മോഷണക്കേസിൽ കുടുക്കാന്‍ ശ്രമം, പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്: പിവി അന്‍വര്‍

ഡോ ഹാരിസിനെ കള്ളക്കേസിൽ കുടുക്കാൻ സർക്കാർ ശ്രമം നടത്തുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ. ആശുപത്രിയിലെ ഉപകരണങ്ങൾ എടുത്തു മാറ്റി. ഹാരിസ് ഉന്നയിച്ച വിഷയങ്ങളിൽ നടപടി എടുത്താൻ ജനം ഇളകുമെന്നതിനാലാണ് കളളക്കേസിൽ കുടുക്കാൻ നോക്കുന്നത്.ആശുപത്രി ഉപകരണങ്ങൾ എടുത്തു മാറ്റാൻ ഗൂഢാലോചന നടന്നു.അത് അടിച്ചു മാറ്റി. മുഖ്യമന്ത്രിയുടെ […]

India

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഛത്തീസ്ഗഢ് സർക്കാർ; നാളെ വിധി പറയും

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ഇന്നും ജയിൽമോചിതരാകില്ല. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ബിലാസ്പൂർ എൻഐഎ കോടതി നാളെ വിധി പറയും. ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർത്തു. നിയമം അതിന്റെ വഴിക്ക് പോകുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞു. എട്ട് ദിവസമായി ജയിലിൽ കഴിയുകയാണ് കന്യാസ്ത്രീകൾ. കേസ് ഡയറി ഹാജരാക്കാൻ […]

District News

എട്ടോളം വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; മദ്യപിച്ച് വാഹനമോടിച്ച KSU നേതാവിനെതിരെ കോട്ടയം പോലീസ് കേസെടുത്തു

കോട്ടയത്ത് KSU നേതാവ് മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. വാഹനം ഓടിച്ച ജൂബിൻ ജേക്കബിനെതിരെ കേസ് എടുത്തു. കോട്ടയം വെസ്റ്റ് പോലീസ് ആണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. നിരവധി വാഹനങ്ങളിൽ ഇയാൾ ഓടിച്ച വാഹനം ഇടിച്ചു. കോട്ടയം സിഎംഎസ് കോളജിലെ കെഎസ്‌യു പ്രവർത്തകനായ ജൂബിനാണ് […]

Keralam

താല്‍ക്കാലിക വിസി നിയമനം റദ്ദാക്കണം; ഗവര്‍ണര്‍ക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

സര്‍ക്കാര്‍ പട്ടിക തള്ളി ഡിജിറ്റല്‍- സാങ്കേതിക സര്‍വകലാശാലകളില്‍ നടത്തിയ താല്‍ക്കാലിക വിസി നിയമനം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി. സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് രണ്ടാമതും മുഖ്യമന്ത്രി കത്തയച്ചു. ഡോ.സിസ തോമസിനും ഡോ. കെ.ശിവപ്രസാദിനും വീണ്ടും നിയമനം നല്‍കിക്കൊണ്ട് രാജ്ഭവന്‍ വിജ്ഞാപനമിറക്കിയിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലിക വിസി […]

India

നീതിപൂർവമായ അന്വേഷണം കേരളത്തിലെ ബിജെപി ആവശ്യപ്പെട്ടു; ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ സന്ദർശിച്ച് ഷോൺ ജോർജ്

കന്യാസ്ത്രീകൾക്ക് NIA കോടതിയിൽ നിന്ന് 50 ശതമാനം ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. നീതിപൂർവമായ അന്വേഷണമാണ് കേരളത്തിലെ ബിജെപി ആവശ്യപ്പെട്ടത്. ജാമ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നത് സഭയാണ്. അവർ എന്ത് നിലപാട് സ്വീകരിച്ചാലും നിയമപരമായ സഹായങ്ങൾ ചെയ്‌തു നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി ആ […]

Keralam

കന്യാസ്തീകളുടെ അറസ്റ്റ്: ‘ഒറ്റപ്പെട്ട സംഭവമല്ല, കോൺഗ്രസ് നിലപാട് പ്രതിഷേധാർഹം’; എംവി ​ഗോവിന്ദൻ

ഛത്തീസ്​ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കോൺ​ഗ്രസിനെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. കന്യാസ്ത്രീകളെ കളളക്കേസിൽ കുടുക്കിയതിൽ ശക്തമായ പ്രതിഷേധം അലയടിക്കുന്നുവെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ഛത്തീസ്​ഗഢിലെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് അവിടെ ഒരു പ്രതികരണവും നടത്തിയില്ലെന്നും കോൺഗ്രസ് നിലപാട് പരിശോധിക്കണമെന്നും അദേഹം പറഞ്ഞു. കോൺഗ്രസ് […]

India

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ; കേസ് ഡയറി ഹാജരാക്കാൻ നിർദേശം നൽകി NIA കോടതി

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ കേസ് ഡയറി ഹാജരാക്കാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകി ബിലാസ്പൂർ എൻഐഎ കോടതി. കേസ് ഡയറി പരിശോധിച്ച ശേഷം മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ തീരുമാനമെടുക്കൂ എന്ന് കോടതി വ്യക്തമാക്കി. അതീവ ഗൗരവമുള്ള കേസായതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആകില്ലെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. […]