World

സ്വന്തം വീട്ടുമുറ്റത്തെ മരം മുറിച്ച വീട്ടമ്മക്ക് 1,16000 പൗണ്ട് പിഴ വിധിച്ചു കോടതി

ന്യൂപോര്‍ട്ട്, യു കെ: സ്വന്തം വീട്ടുമുറ്റത്തുണ്ടായിരുന്ന ചരിത്രപ്രാധാന്യമുള്ള മരം മുറിച്ച വീട്ടമ്മയ്ക്ക് 1,16,000 പൗണ്ടിന്റെ പിഴ വിധിച്ചു കോടതി. 13 വര്‍ഷം നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ് ശിക്ഷ വിധിച്ചത്. കമ്പനി ഡയറക്ടര്‍ ആയ ക്ലെയര്‍ റാന്‍ഡ്‌സ്, തന്റെ ആഡംബര വസതിയിലെ പൂന്തോട്ടത്തിലെ നൂറ് വര്‍ഷം പഴക്കമുള്ള നാരകം മുറിച്ചു മാറ്റാന്‍ […]

Keralam

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവം; നടി ലക്ഷ്മി മേനോനെ പൊലീസ് ചോദ്യം ചെയ്യും

കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെ പൊലീസ് ചോദ്യം ചെയ്യും. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ലക്ഷ്മിയും ഉണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. നടിക്കൊപ്പമുണ്ടായിരുന്ന മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയതെന്നാണ് […]

Keralam

സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ചയും അവധി?; പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കാന്‍ ആലോചന

തിരുവനന്തപുരം : സര്‍ക്കാര്‍ ഓഫിസിലെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ വീണ്ടും ശ്രമം ആരംഭിച്ചു. ശനിയാഴ്ച കൂടി അവധി ദിനമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ അഭിപ്രായം തേടാന്‍ പൊതുഭരണ വകുപ്പ് അടുത്ത മാസം 11 ന് സര്‍വീസ് സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു. ഒരു സര്‍വീസ് […]

India

കേരളത്തിലേക്ക് എത്തിക്കുന്ന രാസലഹരിയുടെ ഉറവിടം കണ്ടെത്തി പോലീസ് , കേന്ദ്രം ഗുരുഗ്രാമില്‍

കേരളത്തിലേക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് രാസലഹരി എത്തിച്ചിരുന്ന കേന്ദ്രം കണ്ടെത്തി കേരള പോലീസ് . ഡല്‍ഹി, ഹരിയാന പൊലീസിന് ഒപ്പം കോഴിക്കോട് ടൗണ്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് രാസലഹരി ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തിയത്. ആദ്യമായാണ് രാസലഹരി ഉല്‍പ്പാദിപ്പിക്കുന്ന കിച്ചനുകള്‍ കണ്ടെത്തുന്നത്. മലപ്പുറം പുതുക്കോട്ട് സ്വദേശിയെ വില്‍പനക്കായി […]

Keralam

അബദ്ധത്തില്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണു; വിദ്യാര്‍ഥി മരിച്ചു

തൃശ്ശൂരില്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വിദ്യാര്‍ഥി മരിച്ചു. പട്ടാമ്പി സ്വദേശി വിഷ്ണു(19) ആണ് മരിച്ചത്. തൃശ്ശൂര്‍ മിഠായി ഗേറ്റിന് സമീപമായിരുന്നു സംഭവം. പട്ടാമ്പി എസ് എന്‍ ജി എസ് കോളജിലെ ബികോം വിദ്യാര്‍ഥിയാണ്. ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനിലെ ജനറല്‍ കോച്ചില്‍ നിന്നുമാണ് വിദ്യാര്‍ഥി വീണത്. […]

Keralam

വെളിച്ചെണ്ണ ലിറ്ററിന് 339 രൂപ; കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ക്ക് തുടക്കം; 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ക്ക് തുടക്കമായി. 10ദിവസം നീളുന്ന ഓണച്ചന്തയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം നമ്മെ പ്രായസത്തിലാക്കാനുള്ള നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിലും, സമൃദ്ധമായ ഓണം ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് […]

Keralam

കഞ്ചാവും മൊബൈൽ ഫോണും എത്തിക്കാൻ വിദഗ്ധ സംഘം; കണ്ണൂർ സെൻ‌ട്രൽ ജയിലിൽ എന്തും നടക്കും!

കേരളത്തിൽ യുവാക്കൾ പലതരത്തിലുള്ള ജോലി സാധ്യതകൾ വികസിപ്പിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾ ആരംഭിച്ച് ലോകത്തെ തന്നെ ഞെട്ടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു രൂപപോലും മുതൽ മുടക്കില്ലാത്തൊരു തൊഴിൽ മേഖല വികസിപ്പിച്ച വാർത്തകളാണ് കണ്ണൂരിൽ നിന്നും വരുന്നത്. ജയിൽ പുള്ളികൾക്കാവശ്യമായ ചില സാധനങ്ങൾ മതിലിന് പുറത്തുനിന്നും എറിഞ്ഞ് കൊടുക്കുകയെന്നതാണ് പുതിയ തൊഴിൽ. കണ്ണൂർ സെൻ‌ട്രൽ […]

Banking

ബാങ്ക് വായ്പയ്ക്ക് സിബില്‍ സ്‌കോര്‍ നിര്‍ബന്ധമാണോ?; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ആദ്യമായി വായ്പയെടുക്കുന്നവര്‍ക്ക് സിബില്‍ സ്‌കോര്‍ ഇല്ലാത്തതിന്റെ പേരില്‍ ബാങ്ക് വായ്പ നിഷേധിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. ആദ്യമായി വായ്പയെടുക്കുന്നവര്‍ക്ക് സിബില്‍ സ്‌കോര്‍ ആവശ്യമില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച മണ്‍സൂണ്‍ സമ്മേളനത്തിന്റെ ഭാഗമായി ലോക്‌സഭയില്‍ സഹമന്ത്രി പങ്കജ് ചൗധരിയാണ് ആര്‍ബിഐയുടെ നിലപാട് ആവര്‍ത്തിച്ചത്. ആദ്യമായി അപേക്ഷിക്കുന്നവര്‍ക്ക് ക്രെഡിറ്റ് സ്‌കോര്‍ കുറവോ പൂജ്യമോ ആണെങ്കില്‍ […]

Keralam

അധ്യാപക നിയമനം; വിവേചനം അവസാനിപ്പിക്കണെം; മുഖ്യമന്ത്രിക്ക് കത്തയച്ച് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ്

മുഖ്യമന്ത്രിക്ക് കത്തയച്ച് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. അധ്യാപക നിയമനത്തിൽ ക്രൈസ്തവ എയ്ഡഡ് മേഖലയോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നാണ് ആവശ്യം. കാത്തലിക് മാനേജ്മെന്റുകളുടെ കേസിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് വിവേചനപരവും തുല്യനീതിയുടെ ലംഘനവും ആണെന്ന് വ്യക്തമാണന്നും കത്തിലുണ്ട്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ടു അധ്യാപക […]

Keralam

പത്തനംതിട്ട കല്ലറക്കടവില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി; രണ്ടാമത്തെ ആൾക്കായി തിരച്ചിൽ

പത്തനംതിട്ട അച്ചൻകോവിൽ നദിയിൽ ഒഴുക്കിൽപ്പെട്ട ഒരു വിദ്യാർത്ഥികളില്‍ ഒരാള്‍ മരിച്ചു. അജ്‌സൽ അജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നബീൽ നിസാം എന്ന രണ്ടാമനായി തിരച്ചിൽ തുടരുന്നു. കല്ലറക്കടവില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മാർത്തോമാ എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. മരിച്ച അജ്‌സൽ അജി അഞ്ചക്കാല സ്വദേശിയാണ്. നബീൽ നിസാം […]