Keralam

മെഡിസെപ്: പേര് നീക്കാനും പുതിയതായി ഉള്‍പ്പെടുത്താനും അപേക്ഷ നല്‍കണം, തിരുത്തലിന് സെപ്റ്റംബര്‍ 10 വരെ സമയം

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിലെ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടി തുടങ്ങി. മെഡിസെപ് കാര്‍ഡിലെയും ആശുപത്രികളില്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളിലെയും വിവരങ്ങളില്‍ പൊരുത്തക്കേട് ഒഴിവാക്കാന്‍ ഗുണഭോക്താക്കള്‍ www.medisep. kerala.gov.in എന്ന വെബ്‌സൈറ്റിലെ സ്റ്റേറ്റസ് മെനുവില്‍ പെന്‍ നമ്പര്‍/ എംപ്ലോയീ ഐഡി/ പിപിഒ നമ്പര്‍/ പെന്‍ഷന്‍ ഐഡി, ജനനത്തീയതി, വകുപ്പിന്റെ/ ട്രഷറിയുടെ പേര് […]

Keralam

സ്വര്‍ണവില വീണ്ടും 75,000ലേക്ക്; ഒറ്റയടിക്ക് വര്‍ധിച്ചത് 400 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില  വീണ്ടും ഉയര്‍ന്ന് 75,000ലേക്ക്. 400 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,840 രൂപയായി. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് ഉയര്‍ന്നത്. 9355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് 800 രൂപ വര്‍ധിച്ച് 74500 കടന്ന് മുന്നേറിയ […]

Keralam

‘തനിക്കെതിരെ ഗൂഢാലോചന നടന്നു’; നേതൃത്വത്തെ അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തനിക്കെതിരായ ലൈംഗിക ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വത്തെ അറിയിച്ചു. നേതൃത്വവുമായുള്ള ആശയ വിനിമയത്തിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ആരോപണങ്ങൾക്ക് രാഹുൽ തന്നെ മറുപടി പറയട്ടെ എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വമുള്ളത്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. […]

Keralam

പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം; പൂവിളികളുടെ പത്താം നാൾ തിരുവോണം

പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം. ഇനിയുള്ള പത്തുനാൾ മലയാളിയുടെ മനസിലും വീടുകളിലും പൂവിളിയുടെ ആരവമുയരുകയാണ്. അത്തം പിറന്നാൽ പിന്നെ ഓരോ ദിവസവും തിരുവോണത്തിനായുള്ള കാത്തിരിപ്പിലാണ്. ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളുടെ കാലം കൂടിയാണിത്. തിരക്കുപിടിച്ചോടുന്ന ഇന്നത്തെ തലമുറയ്ക്ക് പണ്ടത്തെ കാഴ്ചകൾ അന്യമാണ്.വീടിൻറെ മുറ്റത്ത് ചാണകം മെഴുകി പൂത്തറ ഉണ്ടാക്കി […]

India

ആഗോള അയ്യപ്പ സംഗമത്തില്‍ എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല; പകരം മന്ത്രിമാരെ അയക്കും

ചെന്നൈ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല. മുൻപ് നിശ്ചയിച്ച പരിപാടിയുള്ളതിനാലാണ് പങ്കെടുക്കാന്‍ സാധിക്കാത്തതെന്നാണ് വിശദീകരണം. പകരം മന്ത്രിമാരെ അയക്കാമെന്നും സ്റ്റാലിന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ബാബു, ഐടി മന്ത്രി പഴനിവേല്‍ […]

Keralam

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോളടിച്ചു; 4,500 രൂപ ഓണം ബോണസ്, അഡ്വാന്‍സായി 20,000 രൂപയും അനുവദിക്കും

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസായി സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി നല്‍കുമെന്നും ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. സര്‍വീസ് പെന്‍ഷന്‍കാരുടെ […]

India

മോദിയുടെ ബിരുദ വിവരങ്ങൾ പരസ്യമാക്കില്ല; വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് നിർദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. 2016 ൽ അരവിന്ദ് കെജ്രിവാളാണ് നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരുന്നത്. പിന്നീട് പൊതുപ്രവർത്തകനായ നീരജ് ശർമ്മ വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതനുസരിച്ച് ഡൽഹി സർവകലാശാലയിലെ 1978 […]

Keralam

‘തന്നെ കുടുക്കാൻ ശ്രമമെന്ന് വേടൻ കോടതിയിൽ’; ബലാത്സംഗകേസിൽ വിധി ബുധനാഴ്ച

ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ബുധനാഴ്ച കോടതി വിധി പറയും. പരാതിക്കാരി ഇന്ന് കൂടുതൽ തെളിവുകൾ ഹാജരാക്കി. സോഷ്യൽ മീഡിയ പോസ്റ്റുകൾ അല്ല കോടതിയിൽ വേണ്ടതെന്നും നിയമപരമായ കാര്യങ്ങൾ പറയണമെന്നും കോടതി വിമർശിച്ചു. തന്നെ കുടുക്കാൻ ഒരു സംഘം ആളുകൾ പ്രവർത്തിക്കുന്നുവെന്ന് വേടൻ […]

Technology

മിഡ്ജേർണിയുമായി കൈകോർത്ത് മെറ്റ: ഇമേജ്, വീഡിയോ ജനറേഷന് പുതിയ എഐ മോഡൽ വരുന്നു

ഹൈദരാബാദ്: ഫേസ്‌ബുക്ക്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ത്രെഡ്‌സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃ കമ്പനിയായ മെറ്റ പുതിയ എഐ മോഡലുകൾ നിർമിക്കാനൊരുങ്ങുന്നു. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള സ്വതന്ത്ര ഗവേഷണ ലാബായ മിഡ്‌ജേർണിയുമായി സഹകരിച്ചാണ് പുതിയ എഐ മോഡൽ നിർമിക്കുന്നത്. എഐ വീഡിയോ ജനറേഷനും എഐ ഇമേജ് ജനറേഷനും സൃഷ്‌ടിക്കാവുന്നതായിരിക്കും പുതിയ […]

Keralam

‘രാഹുലിന്റെ സസ്പെൻഷൻ സണ്ണി ജോസഫിന്റെ കുശാഗ്ര ബുദ്ധി, സതീശനെ തകർക്കാനുള്ള നീക്കം’; സജി ചെറിയാൻ

രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്തത് കെണിയാണെന്ന് മന്ത്രി സജി ചെറിയാൻ. സസ്പെൻഷൻ നടപടികൾ കോൺഗ്രസ് നേതാവ് സണ്ണി ജോസഫിന്റെ “ക്രൂക്കഡ് ബുദ്ധിയുടെ” ഭാഗമാണെന്നും സജി ചെറിയാൻ ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ബുദ്ധിമാനായിരുന്നുവെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ രാഹുലിന് നിരപരാധിത്വം തെളിയിക്കാനുള്ള അവസരം നഷ്ടമായി. വി.ഡി. […]