Keralam

സപ്ലൈകോ ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു; വില്പന ഇന്ന് മുതൽ

സപ്ലൈകോ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു. ലിറ്ററിന് സബ്സിഡി നിരക്കിൽ 339 രൂപയായും സബ്സിഡി ഇതര നിരക്കിൽ 389 രൂപയായും ഇന്നുമുതൽ സപ്ലൈകോ വില്പനശാലകളിൽ ലഭിക്കും. സബ്സിഡി ഇതര നിരക്കിൽ ഉള്ള വെളിച്ചെണ്ണ ഉപഭോക്താവിന് ആവശ്യം പോലെ വാങ്ങാം. നേരത്തെ ശബരി വെളിച്ചെണ്ണയുടെ വില സബ്സിഡി നിരക്കിൽ 349 […]

Keralam

‘പാർട്ടി തീരുമാനം ഓരോ കോൺഗ്രസ് പ്രവർത്തകനും ബാധകമാണ്; ശക്തമായ തീരുമാനമാണ് പാർട്ടി എടുത്തത്’; ഷാഫി പറമ്പിൽ

ഉയർന്നു വന്ന ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കെപിസിസി പ്രസിഡന്റ് എടുത്ത പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമെന്ന് ഷാഫി പറമ്പിൽ എം പി. ശക്തമായ തീരുമാനമാണ് പാർട്ടി എടുത്തത്. പാർട്ടി പ്രസിഡന്റ് പത്ര സമ്മേളനം നടത്തി തീരുമാനം ജനങ്ങളെ അറിയിച്ചുകഴിഞ്ഞു. കെപിസിസി പ്രസിഡന്റ് പറഞ്ഞതിനപ്പുറത്ത് ഒന്നും പറയാനില്ല. കേരളത്തിലെ […]

India

നിമിഷ പ്രിയ കേസ്; മാധ്യമങ്ങളെയും കാന്തപുരത്തെയും വിലക്കണമെന്ന കെ എ പോളിന്റെ ഹർജി തള്ളി സുപ്രീംകോടതി

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടുള്ള പ്രതികരണങ്ങൾ വിലക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ആക്ഷൻ കൗൺസിലിനെയും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെയും അഡ്വ. സുഭാഷ് ചന്ദ്രനെയും വിലക്കണമെന്ന് മധ്യസ്ഥൻ എന്ന് അവകാശപ്പെട്ട കെ എ പോളിന്റെ ഹർജിയാണ് ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത […]

Keralam

‘ആ പാര്‍ട്ടി സിപിഐ ആല്ല, ആ തൊപ്പി ഞങ്ങള്‍ക്ക് ചേരില്ല’; യൂസഫലിക്ക് മറുപടിയുമായി ബിനോയ് വിശ്വം

കൊച്ചി: തൃശൂരില്‍ ലുലു മാള്‍ നിര്‍മാണം വൈകുന്നതില്‍ സിപിഐക്ക് പങ്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ അര്‍ഥപൂര്‍ണമായി വികസനത്തെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ്. അല്ലാതെ വികസനത്തിന്റെ വഴി മുടക്കുന്ന പാര്‍ട്ടിയല്ല. ഏതോ ഒരു പാര്‍ട്ടിയെ പറ്റി പറഞ്ഞു. ആ തൊപ്പി ഞങ്ങള്‍ക്ക് ചേരില്ല. ആ പാര്‍ട്ടി സിപിഐയില്ല. […]

Keralam

സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകാൻ സാധ്യത, 4 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകാൻ സാധ്യത. നാളെ മുതൽ അടുത്ത നാല് ദിവസം കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾകടലിൽ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിനു സമീപം ചക്രംവാത ചുഴി രൂപപ്പെട്ടതിനെ തുടർന്ന് അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദമായി ശക്തി […]

Keralam

നോളജ് മിഷന്‍ ഉപദേശകനായുള്ള ഡോ. ടി എം തോമസ് ഐസകിന്റെ നിയമനം ശരിവെച്ച് ഹൈക്കോടതി

മുൻ ധനമന്ത്രിയും സിപിഐഎം നേതാവുമായ ടി എം തോമസ് ഐസക്കിനെ നോളജ് മിഷൻ ഉപദേശകനാക്കിയുള്ള നിയമനം ചോദ്യംചെയ്ത് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റെതാണ് നടപടി. തോമസ് ഐസക്കിന്റെ നിയമനം ചട്ടവിരുദ്ധവും അഴിമതിയും ആണെന്ന് ആരോപിച്ച് പായച്ചിറ നവാസാണ് ഹര്‍ജി നല്‍കിയത്. നിയമനത്തിൽ […]

India

ക്രിമിനൽ കുറ്റങ്ങൾക്ക് ജയിലിലാകുന്ന മന്ത്രിമാരെ പുറത്താകുന്ന ഭേദഗതി ബില്ലിനെ ന്യായീകരിച്ച് അമിത് ഷാ

ക്രിമിനൽ കുറ്റങ്ങൾക്ക് തുടർച്ചയായി 30 ദിവസം ജയിലിൽ ആയാൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പുറത്താക്കുന്ന ഭരണഘടന ഭേദഗതി ബില്ലിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജയിലിൽ നിന്ന് പലരും സർക്കാരുകൾ ഉണ്ടാകുന്നു. ജയിൽ മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതിയാകുന്ന പ്രവണതയുണ്ടെന്നും ഇത് അവസാനിപ്പിക്കാനാണ് ബിൽ. ഹോം സെക്രട്ടറിമാർക്കും […]

Keralam

‘രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി മാതൃകാപരം;സിപിഐഎമ്മിൽ പീഡനക്കേസ് പ്രതി MLAയായി തുടരുന്നു’; വിഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ നടപടി മാതൃകാപരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത്തരം വിഷയത്തിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയും കർശന നടപടി എടുത്തിട്ടില്ല. ഒരു പരാതിയോ തെളിവോ ഇല്ലാതെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചു. വിഷയം പാർട്ടി ഗൗരവകരമായി പരിശോധിച്ചു. മുഴുവൻ നേതാക്കളുമായി […]

Keralam

‘രാജി വെക്കേണ്ട ആവശ്യമില്ല; രാഹുലിന് എതിരായ ആക്ഷേപങ്ങളെ ഗൗരവത്തിൽ കാണുന്നു’; സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ആ​ക്ഷേപങ്ങളെ ​ഗൗരവമായി കാണുന്നുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വാർത്തകൾ വന്നപ്പോൾ തന്നെ പരാതികൾക്കും കേസുകൾക്കും കാത്ത് നിൽക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. ഇത് മാതൃകാപരമാണെന്ന് സണ്ണി ജോസഫ്  പറഞ്ഞു. തുടർ നടപടികൾ സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ചർച്ച […]

Keralam

‘രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്പെൻഷൻ സ്വാഗതാർഹം, രാജിവയ്ക്കണമെന്ന അഭിപ്രായമില്ല’; കെ സുധാകരൻ

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്പെൻഷൻ സ്വാഗതാർഹം ചെയ്യുന്നുവെന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാർട്ടി എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന അഭിപ്രായമില്ല. വനിതാ നേതാക്കൾ പറഞ്ഞത് അവരുടെ അഭിപ്രായമാണ്. ഉമാ തോമസിനെതിരായ സൈബർ ആക്രമണത്തെ കുറിച്ച് അറിയില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. പാര്‍ട്ടിയുടെ പ്രാഥമിക […]