Keralam

‘തുമ്മിയാൽ തെറിക്കുന്ന മൂക്ക് ഒന്നുമല്ല യുഡിഎഫ്; രാഹുൽ വിഷയം കോൺഗ്രസ് വേണ്ടരീതിയിൽ കൈകാര്യം ചെയ്യും’; പി കെ കുഞ്ഞാലിക്കുട്ടി

രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷനിൽ പ്രതികരിച്ച് പി കെ കുഞ്ഞാലിക്കുട്ടി. സമയോചിതമായും അവസരോചിതമായും കോൺഗ്രസ് തീരുമാനമെടുക്കുന്നുണ്ട്. ലീഗിന്റെ സംതൃപ്തിയുടെ പ്രശ്നമല്ലല്ലോ ഇത്. ഘടക കക്ഷികളുമായി സംസാരിക്കേണ്ട ആവശ്യമില്ല. കെ സി വേണുഗോപാൽ ഇവിടെ എത്തിയപ്പോൾ വിഷയം സംസാരിച്ചതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉപതിരഞ്ഞെടുപ്പിനെ യുഡിഎഫിന് ഭയമില്ലെന്നും നടന്ന എല്ലാ […]

Keralam

യോഗങ്ങളിൽ പങ്കെടുത്തില്ല; ഐ സി ബാലകൃഷ്ണൻഎംഎൽഎയെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിൽ നിന്ന് പുറത്താക്കി

കോൺഗ്രസ് എംഎൽഎ ഐ സി ബാലകൃഷ്ണനെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിൽ നിന്ന് പുറത്താക്കി. തുടർച്ചയായി മൂന്നു യോഗങ്ങളിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് നടപടി. ഐ സി ബാലകൃഷ്ണൻ സർവകലാശാലയുടെ കഴിഞ്ഞ 7 യോഗങ്ങളിലോ ഓൺലൈൻ യോഗങ്ങളിലോ പങ്കെടുത്തിരുന്നില്ല. സർവകലാശാല ചട്ടമനുസരിച്ച് തുടർച്ചയായി മൂന്ന് യോഗങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ പുറത്താക്കാൻ കഴിയും. ഇതിന്റെ […]

World

അഭയാര്‍ത്ഥി അപേക്ഷകരുടെ അപ്പീലുകള്‍ ഫാസ്റ്റ് ട്രാക്കിലേക്ക്; പുതിയ സ്വതന്ത്ര പാനലിനെ നിയോഗിക്കും

ബ്രിട്ടനില്‍ ക്രമസമാധാന പ്രശ്നമായി അഭയാര്‍ത്ഥി വിഷയം മാറുകയാണ്. ഇതിന്റെ ഭാഗമായി അഭയാര്‍ത്ഥികളുടെ അപ്പീലുകള്‍ ഫാസ്റ്റ് ട്രാക്കായി കൈകാര്യം ചെയ്യാന്‍ പുതിയ സിസ്റ്റം തയ്യാറാക്കുന്നതായി ഹോം സെക്രട്ടറി പ്രഖ്യാപിച്ചു. യുകെയില്‍ തുടരാന്‍ അവകാശമില്ലാത്ത ആളുകളെ നാടുകടത്തുന്നത് വേഗത്തിലാക്കാനാണ് പദ്ധതിയെന്ന് വെറ്റ് കൂപ്പര്‍ വ്യക്തമാക്കി. നിലവിലെ അവസ്ഥയില്‍ അഭയാര്‍ത്ഥി അപ്പീലുകള്‍ തീരുമാനത്തിലെത്താന്‍ […]

Travel and Tourism

ഭാരക്കൂടുതല്‍ കാരണം 20 യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് ബ്രിട്ടീഷ് എയര്‍വേയ്‌സ്

ഭാരക്കൂടുതല്‍ കാരണം 20 യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് ബ്രിട്ടീഷ് എയര്‍വേയ്‌സ്. ഫ്‌ളോറന്‍സിലെ അമേരിഗോ വെസ്പൂച്ചി വിമാനത്താവളത്തില്‍ നിന്ന് ലണ്ടന്‍ സിറ്റി വിമാനത്താവളത്തിലേക്ക് പറക്കാനിരിക്കുകയായിരുന്ന ബിഎ എംബ്രയര്‍ ഇആര്‍ജെ -190 വിമാനത്തില്‍ ഓഗസ്ത് 11 നാണ് സംഭവംനടന്നത്. വായു സമ്മര്‍ദ്ദത്തെ ബാധിക്കുന്ന താപനില കാരണം […]

World

ഇല്‍ഫോര്‍ഡില്‍ ഇന്ത്യന്‍ റെസ്‌റ്റൊറന്റിന് തീയിട്ടു; അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു; രണ്ട് പേരുടെ നില ഗുരുതരം

ലണ്ടനിലെ ഇല്‍ഫോര്‍ഡിലെ ഇന്ത്യന്‍ റെസ്‌റ്റൊറന്റില്‍ തീയിട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. 15 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയും, ഒരു 54-കാരനുമാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് ഈസ്റ്റ് ലണ്ടന്‍ ഇല്‍ഫോര്‍ഡിലുള്ള ഗ്രാന്റ് ഹില്ലിലെ ‘അരോമ’ റെസ്‌റ്റൊറന്റിലേക്ക് മുഖം മറച്ചെത്തിയ ഒരു സംഘം എത്തി തീയിട്ടത്. ആളുകള്‍ […]

Keralam

ദർഷിതയെ സുഹൃത്ത് കൊലപ്പെടുത്തിയത് ആസൂത്രിതമായി; ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമാക്കി മാറ്റാൻ ശ്രമിച്ചു

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കണ്ണൂർ കല്യാട്ടേ സുമലതയുടെ വീട്ടിൽനിന്ന് 30 പവന്റെ സ്വർണാഭരണങ്ങളും 4 ലക്ഷം രൂപയും കാണാതായത്. പിന്നാലെ മരുമകൾ ദർഷിതയെയും കാണാതായിരുന്നു. ഇന്നലെയാണ് ഇവരെ കർണാടകയിലുള്ള സാലിഗ്രാമിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കർണാടക പെരിയപ്പട്ടണം സ്വദേശി സിദ്ധരാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിക്രൂരമായിട്ടാണ് […]

Keralam

തൃശൂരിലെ ലുലു മാളിനെതിരെ കേസ് നല്‍കിയത് സിപിഐ നേതാവ്; പരാതി വ്യക്തിപരമായി നല്‍കിയതെന്ന് വിശദീകരണം

തൃശൂരിലെ ലുലു മാള്‍ നിര്‍മ്മാണത്തിനെതിരെ കേസ് നല്‍കിയത് സിപിഐ നേതാവ്. സിപിഐ വരന്തരപ്പിള്ളി മുന്‍ ലോക്കല്‍ സെക്രട്ടറി ടി എന്‍ മുകുന്ദനാണ് പരാതി നല്‍കിയത്. പരാതി നല്‍കിയത് വ്യക്തിപരമായാണെന്നാണ് മുകുന്ദന്റെ വിശദീകരണം. പരാതി നല്‍കിയത് വ്യക്തിപരമായാണ്. പാര്‍ട്ടിക്കതില്‍ പങ്കില്ല. താന്‍ പാര്‍ട്ടി അംഗമാണ്. നെല്‍വയല്‍ പരിവര്‍ത്തനപ്പെടുത്തിയതിനെതിരെയാണ് പരാതി നല്‍കിയത്. […]

Keralam

20 കിലോ അരി 25 രൂപ നിരക്കിൽ! വെളിച്ചെണ്ണയും പരിപ്പുമടക്കം15 സാധനങ്ങൾ; സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ

സംസ്ഥാനസർക്കാരിന്റെ സ‍ൗജന്യഓണക്കിറ്റ്‌ ചൊവ്വാഴ്‌ച മുതൽ വിതരണംചെയ്യും. സംസ്ഥാനതല ഉദ്‌ഘാടനം രാവിലെ 9.30ന്‌ ജില്ലാപഞ്ചായത്ത്‌ ഹാളിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും. 15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റാണ്‌ നൽകുന്നത്‌. 5,92,657 മഞ്ഞക്കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്ക്‌ ഒരു കിറ്റ്‌ എന്ന നിലയിലാണ്‌ നൽകുക. ഇത്തരത്തിൽ 10,634 കിറ്റുകൾ നൽകും. എല്ലാ […]

Business

കുതിച്ചുയര്‍ന്ന് രൂപ, 18 പൈസയുടെ നേട്ടം; സെൻസെക്സ് 81,400ന് മുകളിൽ, ഐടി ഓഹരികളില്‍ റാലി

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. 18 പൈസയുടെ നേട്ടത്തോടെ 87.34 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് രൂപയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യയുടെ ഇറക്കുമതിക്ക് മേല്‍ അധിക തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം 27ന് പ്രാബല്യത്തില്‍ വരുന്നതും […]

Business

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്

കൊച്ചി: വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. കഴിഞ്ഞ ദിവസം പവന് 800 രൂപ വര്‍ധിച്ച് 74500 കടന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് 80 രൂപയാണ് കുറഞ്ഞത്. 74,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി പത്തു രൂപയാണ് കുറഞ്ഞത്. 9305 […]