Keralam

രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് കോൺഗ്രസ്

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. നേതാക്കൾ കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. കേസോ പരാതിയോ ഇല്ലാത്ത സാഹചര്യത്തിൽ രാജി ആവശ്യപ്പെടേണ്ടതില്ലെന്ന് കെപിസിസി തീരുമാനിച്ചിരുന്നു. വിവാദം അവസാനിപ്പിക്കാനും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും മറ്റ് മാർഗ്ഗങ്ങളില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം. അതേസമയം എംഎൽഎ സ്ഥാനത്ത് രാഹുലിന് തുടരാം. കെപിസിസി അധ്യക്ഷൻ സണ്ണി […]

Keralam

സപ്ലൈകോയില്‍ ഒരുകിലോ വെളിച്ചെണ്ണയ്ക്ക് 339 രൂപ; ഇന്നുമുതല്‍ വിതരണമെന്ന് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: ഇന്നുമുതല്‍ സപ്ലൈകോയില്‍ 349 രൂപ വിലയുണ്ടായിരുന്ന സബ്‌സിഡി വെളിച്ചെണ്ണ പത്തുരൂപ കുറച്ച് 339 രൂപയ്ക്ക് കൊടുക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഠിനമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സെപ്റ്റംബര്‍ മാസത്തിലെ സബ്‌സിഡി സാധനങ്ങള്‍ ഓണം പ്രമാണിച്ച് ഓഗസ്റ്റ് മാസത്തില്‍ കാര്‍ഡ് ഉടമകള്‍ക്ക് വാങ്ങാന്‍ കഴിയുമെന്നും […]

Keralam

നിമിഷപ്രിയ കേസ്; ‘വധശിക്ഷയ്ക്ക് മാപ്പ് നൽകാൻ ഇസ്ലാം പറയുന്നുണ്ടെന്ന് കുടുംബങ്ങളെ ബോധ്യപ്പെടുത്തി’; കാന്തപുരം

യെമനിലെ ജയിലിൽക്കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചതിലൂടെ മുഹമ്മദ് നബിയുടെ സന്ദേശമാണ് നടപ്പാതയെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാർ. വധശിക്ഷയ്ക്ക് മാപ്പ് നൽകാൻ ഇസ്ലാം പറയുന്നുണ്ടെന്ന് കുടുംബങ്ങളെ ബോധ്യപ്പെടുത്തി. യെമനിലെ ചർച്ചകൾക്ക് നേതൃത്വം വഹിച്ച സുന്നി പണ്ഡിതൻ കേരളത്തിൽ എത്തുമെന്നും കാന്തപുരം അബൂബക്കർ മുസ്‍ലിയാർ സ്ഥിരീകരിച്ചു. ആരെയും അറിയിക്കാതെ ഇത്തരം […]

Keralam

ബലാത്സംഗ കേസ്: വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ബലാത്സംഗ കേസിൽ റാപ്പര്‍ വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ കൂടുതൽ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയുടെ അഭിഭാഷക സമയം നീട്ടി ചോദിച്ചതിനെത്തുടർന്നാണ് ഹർജി ഇന്നത്തേക്ക് മാറ്റിയത്. വേടനെ ഹർജി പരി​ഗണിക്കുന്ന തിങ്കളാഴ്ച വരെ അറസ്റ്റ് […]

Keralam

സബ്‌സിഡി നിരക്കില്‍ 13 ഇനങ്ങള്‍; വന്‍ വിലക്കുറവ്; സപ്ലൈകോ ഓണച്ചന്ത ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: സപ്ലൈകോ  ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4.00 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഇ.കെ.നായനാര്‍ പാര്‍ക്കില്‍ നിര്‍വ്വഹിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍, എം.എല്‍.എ.മാരായ ആന്റണി […]

India

നിമിഷപ്രിയയുടെ മോചനം; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നൽകിയ ഹർജിയും കെ എ പോൾ നൽകിയ ഹർജിയുമാണ് പരിഗണിക്കുക. നിമിഷപ്രിയയുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ എ പോൾ ഹർജി നൽകിയത്. കേസിൽ ഇടപെടുന്നതിൽ നിന്ന് നിമിഷപ്രിയ ആക്ഷൻ […]

Keralam

മുൻ ഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ടുകള്‍ തിരിച്ചയച്ചു; അജിത് കുമാറിനായി അസാധാരണ നടപടിയുമായി സർക്കാർ

എം.ആർ.അജിത് കുമാറിനായി വീണ്ടും സർക്കാർ. മുൻ ഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ടുകള്‍ മടക്കി. ഷെയ്ക്ക് ദർവേഷ് സഹേബ് നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകളാണ് തിരിച്ചയച്ചത്. റവാഡ ചന്ദ്രശേഖറിനോട് പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. സീനിയറായ ഡിജിപി നൽകിയ റിപ്പോർട്ടിലാണ് വീണ്ടും അഭിപ്രായം തേടുന്നത്. ഷെയ്ക്ക് ദർവേസ് […]

Local

മാന്നാനം പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഏറ്റുമാനൂർ: സാങ്കേതിക പ്രശ്നം മൂലം നിർമ്മാണം മുടങ്ങിയ മാന്നാനം പാലത്തിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിച്ചു. മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിച്ചു.കെ എസ് ടി പി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജു ജി ആർ റിപ്പോർട്ട് അവതരിപ്പിച്ചു. […]

Keralam

രാഹുൽമാങ്കൂട്ടത്തിൽ രാജിവെക്കേണ്ടെന്ന് നിയമോപദേശം

രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന് നിയമോപദേശം. പരാതിയോ കേസോ ഇല്ലാത്ത സാഹചര്യത്തിലാണ് രാജി വേണ്ടന്ന നിയമോപദേശം. മൂന്ന് നിയമവിദഗ്ധരിൽ നിന്നാണ് കെപിസിസി കോൺഗ്രസ് നേത്യത്വം രാഹുലിന്റെ രാജികാര്യത്തിൽ നിയമോപദേശം തേടിയിട്ടുള്ളത്. ഇതിൽ ഒരാളുടെ ഉപദേശമാണ് നിലവിൽ ലഭിച്ചിരിക്കുന്നത്.ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഉപദേശം ലഭിച്ചു.  

Keralam

മാസപ്പിറവി കണ്ടു; കേരളത്തിൽ നബിദിനം സെപ്റ്റംബർ അഞ്ചിന്

കേരളത്തിൽ നബിദിനം സെപ്റ്റംബർ അഞ്ചിന്. ഇന്ന് റബീഉൽ അവ്വൽ മാസപ്പിറവി കേരളത്തിൽ പലയിടങ്ങളിലും ദൃശ്യമായതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. സംയുക്ത ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് ഉൾപ്പെടെ മാസപ്പിറവി കണ്ടതോടെയാണ് അടുത്തമാസം സെപ്റ്റംബർ […]