India

വിലപിടിപ്പുള്ള കല്ലുകളാല്‍ നിര്‍മിച്ച ബൗള്‍, പശ്മിന ഷാള്‍.. ജപ്പാന്‍ പ്രധാനമന്ത്രിക്കും ഭാര്യയ്ക്കും മോദിയുടെ സ്‌നേഹ സമ്മാനം

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മടങ്ങുന്നതിന് മുന്‍പ് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്ക്കും ഭാര്യയ്ക്കും സ്‌നേഹ സമ്മനം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിലപിടിപ്പുള്ള കല്ലുകളാല്‍ നിര്‍മിച്ച റാമെന്‍ ബൗളുകളും വെള്ളി കൊണ്ട് നിര്‍മിച്ച ചോപ്പ് സ്റ്റിക്കുകളുമാണ് ഷിഗേരു ഇഷിബയ്ക്ക് മോദി സമ്മാനിച്ചത്. ഇന്ത്യന്‍ കലാവൈഭവവും ജാപ്പനീസ് പാചക […]

Keralam

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: മുസ്ലിംലീഗ് നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ സെപ്തംബര്‍ 01ന് തുടങ്ങും

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്ലിംലീഗ് നിര്‍മിക്കുന്ന വീടുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് സെപ്റ്റംബര്‍ ഒന്നിന് തുടക്കമാകും. ഉച്ചയ്ക്ക് ശേഷം 2 മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിക്കുക. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ-സംസ്ഥാന-ജില്ല ഭാരവാഹികള്‍ എന്നിവര്‍ […]

Technology

ത്രഡ്‌സില്‍ ഇനി പുത്തൻ ഫീച്ചറുകൾ എത്തുന്നു

ഇലോൺ മസ്‌കിൻ്റെ എക്സിനോട് മത്സരിക്കാൻ മെറ്റ അവരുടെ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ത്രെഡ്‌സിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി നീളമുള്ള കുറിപ്പുകളും അഞ്ച് മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാനുള്ള ഫീച്ചറുകളാണ് ത്രെഡ്സിൽ വരാൻ പോകുന്നത്. ഇതുവരെ 500 അക്ഷരങ്ങൾ മാത്രമാണ് ത്രഡ്‌സിൽ പോസ്റ്റ് […]

India

ആഗോള അയ്യപ്പ സംഗമം: സർക്കാർ- ബി ജെ പി പോര് മുറുകുന്നു

ശബരിമലയെചൊല്ലി വീണ്ടും രാഷ്ട്രീയപോര്. ദേവസ്വം വകുപ്പും സർക്കാരും ചേർന്ന് പമ്പയിൽ സെപ്റ്റംബർ 20 ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെയാണ് ബി ജെ പിയും സംഘപരിവാർ സംഘടനകളും കടുത്ത നിലപാടുമായി രംഗത്തെത്തിയതോടെ ശബരിമല വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്. ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നതിനുള്ള പ്രാരംഭ ആലോചന നടന്നത് ഈ മാസം […]

Keralam

ഓണവിപണി കീഴടക്കി സപ്ലൈകോ; 5 ദിവസം കൊണ്ട് വിറ്റുവരവ് 73 കോടി രൂപ

സപ്ലൈകോയുടെ വിറ്റുവരവിൽ വൻ കുതിപ്പ്. 5 ദിവസം കൊണ്ട് 73 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്. ഓഗസ്റ്റ് 25 മുതൽ 29 വരെയുള്ള ദിവസങ്ങളിലെ വിറ്റുവരവിലാണ് വൻ കുതിപ്പ് ഉണ്ടായിരിക്കുന്നത്. ജില്ലാ ഫെയറുകളിൽ നിന്നും മാത്രമുള്ള വിറ്റു വരവ് രണ്ടു കോടിയിൽ അധികമാണ് ഉണ്ടായത്. ഈ മാസം ഇതുവരെ […]

Keralam

നെഹ്‌റു ട്രോഫി വള്ളംകളി 2025; പകരംവീട്ടി VBC വീയപുരം, ജലരാജാവ്

71ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ വീയപുരം (വിബിസി കൈനകരി) ജേതാക്കൾ. കഴിഞ്ഞ തവണ ഫൈനലിൽ എത്തിയിട്ടും തോൽവിയുമായാണ് വീയപുരം മടങ്ങിയത്. വിബിസിയുടെ മൂന്നാം കിരീടമാണ്. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ നടുഭാഗം (പുന്നമട ബോട്ട് ക്ലബ്) ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് മേല്‍പ്പാടം (പള്ളാതുരുത്തി ബോട്ട് ക്ലബ്). നിരണം (നിരണം […]

Keralam

ഇന്ന് രാത്രി വൈകിയും മഴ തുടരും; നാളെ മുതല്‍ സംസ്ഥാനത്തുടനീളം മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് രാത്രി വൈകിയും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നിലവിലുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ […]

Keralam

‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് കഴമ്പില്ലാത്ത ആരോപണങ്ങൾ; സംരക്ഷണം ഒരുക്കും’; അടൂർ പ്രകാശ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് കഴമ്പില്ലാത്ത ആരോപണങ്ങളെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ആരോപണം ഉയർന്നപ്പോൾ തന്നെ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് പാർട്ടി രാജിവെക്കാൻ ആവശ്യപ്പെട്ടു. രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കും. രാഹുലിന് സംരക്ഷണം ഒരുക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ആരോപണങ്ങൾ ഉണ്ടാകുമെന്നും എല്ലാവർക്കും […]

Keralam

പണമില്ലാത്തതിൻ്റെ പേരിൽ കേരളത്തിൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്; മുഖ്യമന്ത്രി

കേരളത്തിലെ പ്രധാനപ്പെട്ട ആശുപത്രികൾ ചില ആഗോള കോർപ്പറേറ്റുകൾ ഏറ്റെടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ഇവിടെയൊക്കെ താങ്ങാനാകുന്ന ചികിത്സ ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ ഈ ആശുപത്രികളിൽ ചിലവേറിയ ചികിത്സയിലേക്ക് മാറുന്നു. കേരളത്തെ സേവിക്കാം എന്ന താൽപര്യത്തോടെ വന്നവരല്ല ഇവർ. ഈ മാറ്റത്തെ കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പണമില്ലാത്തതിൻ്റെ പേരിൽ […]

World

വാട്സ്ആപ്പിൽ ഗുരുതരമായ സുരക്ഷാ പിഴവ് : ഉപയോക്താക്കൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് ഖത്തർ സൈബർ സുരക്ഷ മന്ത്രാലയം

സുരക്ഷാ പിഴവ് കണ്ടെത്തിയതോടെ വാട്സ്ആപ്പ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഖത്തർ നാഷണൽ സൈബർ സുരക്ഷാ ഏജൻസി. വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ അവരുടെ ആപ്ലിക്കേഷനുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്ന് മുന്നറിയിപ്പിൽ നിർദ്ദേശിച്ചു. വാട്സ്ആപ്പിൻ്റെ മാതൃ കമ്പനിയായ മെറ്റ ആപ്പിൽ ഗുരുതര അപകടസാധ്യത തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പുതിയ […]