World

ഫിക്സഡ് മോര്‍ട്ട്‌ഗേജ് നിരക്ക് 5 ശതമാനത്തില്‍ താഴേക്ക്

യുകെയില്‍ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജില്‍ ശരാശരി നിരക്ക് 2023 മേയ് മാസത്തിന് ശേഷം ആദ്യമായി 5 ശതമാനത്തില്‍ താഴേക്ക്. കടമെടുപ്പ് ചെലവുകള്‍ കുറയുന്നത് തുടരുന്നതിനിടെയാണ് ഈ ആശ്വാസ വാര്‍ത്ത. ശരാശരി അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് നിരക്ക് 4.99 ശതമാനത്തിലെത്തിയെന്ന് മണിഫാക്ട്‌സ് വ്യക്തമാക്കി. ശതമാനത്തിലെ താഴ്ച വലിയ […]

Keralam

ശക്തമായ മഴ വരുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്; പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

ഓഗസ്റ്റ് 26 മുതൽ വിവിധ ജില്ലകളിൽ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആഗസ്റ്റ് 25 ഓടെ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡീഷ- പശ്ചിമ ബംഗാൾ തീരത്തിന് സമീപം പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ […]

Keralam

രാഷ്ട്രീയത്തിലായാലും പൊതു പ്രവർത്തനത്തിലായാലും പൊതുപ്രവർത്തകർ സ്വഭാവശുദ്ധി പാലിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

രാഷ്ട്രീയത്തിലായാലും പൊതു പ്രവർത്തനത്തിലായാലും പൊതുപ്രവർത്തകർ സ്വഭാവശുദ്ധി പാലിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ചെയ്തികൾ ഓരോന്നായി പുറത്തുവരികയാണ്. ഇത്തിരി ഇല്ലാതെ ഒത്തിരി നാറില്ലെന്നും പോകുന്നിടത്തെല്ലാം മുട്ടയിട്ട് പോകുന്നയാളാണ് രാഹുലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളിൽ നിന്നും വ്യക്തമാകുന്നത് സ്വഭാവശുദ്ധി അശ്ശേഷമില്ലാത്ത രാഷ്ട്രീയക്കാരനാണ് രാഹുൽ മാങ്കൂട്ടത്തിൽ […]

Keralam

‘അയ്യപ്പസംഗമം പിണറായി സര്‍ക്കാർ അറേഞ്ച് ചെയ്യുന്നു എന്ന് പത്രത്തില്‍ കണ്ടു, സ്റ്റാലിൻ വരുന്നത് ഹിറ്റ്‌ലർ ജൂതാഘോഷത്തിൽ പങ്കെടുന്നത് പോലെ’; രാജീവ് ചന്ദ്രശേഖർ

അയ്യപ്പസംഗമം പിണറായി സര്‍ക്കാർ അറേഞ്ച് ചെയ്യുന്നു എന്ന് പത്രത്തില്‍ കണ്ടുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനങ്ങളെ വിഡ്ഢിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശബരിമല പ്രതിഷേധ സമയത്ത് സി.പി.ഐ.എം എന്തൊക്കെ ചെയ്തു. തിരഞ്ഞെടുപ്പിന് നാല് മാസം മുമ്പ് ഇത്. ജനങ്ങളെ വിഡ്ഢിയാക്കുന്ന രാഷ്ട്രീയം ഇനി നടക്കില്ല.സ്റ്റാലിൻ വരുന്നത് ഹിറ്റ്‌ലർ […]

Keralam

പടന്നക്കാട് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; ഒന്നും രണ്ടും പ്രതികൾ കുറ്റക്കാർ, വിധി തിങ്കളാഴ്ച

കാഞ്ഞങ്ങാട് പടന്നക്കാട് പോക്സോ കേസിൽ വിധി തിങ്കളാഴ്ച. ഹൊസ്ദുർഗ് അതിവേഗ പോക്സോ കോടതി ജഡ്ജി പി എം സുരേഷാണ് കേസിൽ വിധി പറയുക. ഇന്ന് നടന്ന വാദത്തിൽ ഒന്നാംപ്രതി പി എ സലിം, സഹോദരി രണ്ടാം പ്രതി സുവൈബ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മാതാപിതാക്കളുടെ പ്രായാധിക്യവും, വിവാഹിതനാണെന്നതും […]

India

രാഹുൽ ഗാന്ധിയുടെ ‘വോട്ട് അധികാർ യാത്ര’ ഏഴാം ദിവസത്തിലേക്ക്

ബീഹാർ വോട്ടർ പരിഷ്കരണത്തിനെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്ര ഏഴാം ദിവസത്തിലേക്ക്. ഇന്ന് കതിഹാറിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പര്യടനം. ബീഹാറിലൂടെയുള്ള രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയ്ക്ക് വലിയ ജനപങ്കാളിത്തമാണ് ഗ്രാമങ്ങളിൽ നിന്ന് ലഭിക്കുന്നത്.ഓരോ പ്രധാന കേന്ദ്രങ്ങളിലും ബീഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എതിരെയാണ് […]

Keralam

അബിന്‍ വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാക്കണം; 40 ഭാരവാഹികള്‍ എഐസിസിക്ക് കത്തയച്ചു

യൂത്ത് കോണ്‍ഗ്രസില്‍ പുതിയ അധ്യക്ഷനെ ചൊല്ലി തര്‍ക്കം രൂക്ഷം. നിലവിലെ ഭാരവാഹികള്‍ക്ക് പുറത്തുനിന്ന് അധ്യക്ഷന്‍ വന്നാല്‍ കടുത്ത നിലപാടിലേക്ക് പോകുമെന്ന ഭീഷണിയുമായി അബിന്‍ വര്‍ക്കി രംഗത്തെത്തി. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്നില്‍ നിന്ന് കുത്തിയത് അബിന്‍ വര്‍ക്കി എന്ന പ്രചരണം രാഹുല്‍ മാങ്കൂട്ടത്തില്‍ ശക്തമാക്കുകയാണ്. ബിനു ചുള്ളിയിലിനായി കെ.സി […]

Keralam

ചവറ കുടുംബക്കോടതി ജഡ്ജിക്കെതിരെ ലൈംഗികാധിക്ഷേപ പരാതിയില്‍ ഹൈക്കോടതി അന്വേഷണം ആരംഭിച്ചു

കൊല്ലം: ചവറ കുടുംബക്കോടതി ജഡ്ജിക്കെതിരെ ലൈംഗികാധിക്ഷേപ പരാതിയില്‍ ഹൈക്കോടതി അന്വേഷണം ആരംഭിച്ചു. പരാതിക്കാരികള്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയിലാണ് അന്വേഷണം. പരാതിയെ തുടര്‍ന്ന് ചവറ കുടുംബ കോടതി ജഡ്ജി വി. ഉദയകുമാറിനെ സ്ഥലം മാറ്റി. എംഎസിറ്റി കോടതിയിലേയ്ക്കാണ് സ്ഥലം മാറ്റിയത്. തുടര്‍ന്ന് ജഡ്ജി അവധിയില്‍ പ്രവേശിച്ചു. വിവാഹമോചന കേസില്‍ പരാതിയുമായെത്തിയ […]

Keralam

‘എംഎൽഎ സ്ഥാനം ഒഴിയില്ല, രാജിക്കാര്യം ആലോചനയിൽ പോലുമില്ല’; രാഹുൽ മാങ്കൂട്ടത്തിൽ

എംഎൽഎ സ്ഥാനം രാജിവയ്ക്കുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ഇതുവരെ പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന നിലപാട് പാർട്ടിയിൽ ഒരുവിഭാഗത്തിനുണ്ട്. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് അഭിപ്രായം. പരാതിയും കേസുമില്ലാതെ നീക്കേണ്ടതില്ലെന്നും വാദം […]

India

‘രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരും, പോലീസിലോ പാർട്ടിയിലോ പരാതി ലഭിച്ചിട്ടില്ല’; ദീപാ ദാസ് മുൻഷി

ലൈംഗിക സന്ദേശ ആരോപണം നേരിട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി.പോലീസിലോ പാർട്ടിയിലോ പരാതി ലഭിച്ചിട്ടില്ലെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു. വിമർശിക്കുന്നവർ സ്വന്തം പാർട്ടിയിലെ നിലപാടുകൾ പരിശോധിക്കണമെന്നും ദീപാദാസ് മുൻഷി കൂട്ടിച്ചേർത്തു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ […]