Keralam

പാലക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളിലെ സ്ഫോടനം; കര്‍ശന നടപടിയെന്ന് വി ശിവന്‍കുട്ടി; റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം

പാലക്കാട്:പാലക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളിന്റെ സമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിലും ഇതിലൊന്ന് പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് പരിക്കേറ്റതുമായ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി  വി ശിവന്‍കുട്ടി. സംഭവം സര്‍ക്കാര്‍ വളരെ ഗൗരവമായാണ് കാണുന്നതെന്നും ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. ഇന്നലെ വൈകീട്ടാണ് […]

Keralam

‘ആര് തെറ്റ് ചെയ്താലും ശിക്ഷ വേണം, സത്യം പുറത്തുവരട്ടെ’; ഉമ തോമസ് എംഎൽഎ

യുവനടിയുടെ ആരോപണങ്ങളെത്തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി ഉമ തോമസ് എംഎൽഎ. ആര് തെറ്റ് ചെയ്താലും അവർ ശിക്ഷിക്കപ്പെടണം എന്ന് ഉമ തോമസ്  പറഞ്ഞു .കുറ്റം തെളിയിക്കപ്പെടുന്നത് വരെ മാറി നിൽക്കാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ സ്വയം അറിയിക്കുകയായിരുന്നെനും അവർ കൂട്ടിച്ചേർത്തു. ‘രാഹുലിനെതിരായ ആരോപണങ്ങൾ […]

Keralam

‘രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ. എ സ്ഥാനം രാജിവെക്കണം, സംസ്ഥാന സർക്കാർ സതീശനെതിരെ എഫ്.ഐ.ആർ ഇടണം’; ബി ഗോപാലകൃഷ്ണൻ

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ. എ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ. വി.ഡി സതീശനാണ് രാഹുലിനെ സംരക്ഷിക്കുന്നത്.പരാതി എഴുതി കൊടുക്കേണ്ട കാര്യമില്ല. സംസ്ഥാന സർക്കാർ സതീശനെതിരെ എഫ്.ഐ.ആർ ഇടണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി രജിസ്റ്റർ ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. സ്നേഹക്കടയിലെ […]

Business

സെന്‍സെക്‌സ് 400 പോയിന്റ് മുന്നേറി, രൂപയ്ക്ക് 14 പൈസയുടെ നേട്ടം

മുംബൈ: ഓഹരിവിപണിയില്‍ ഇന്നും മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ആണ് മുന്നേറിയത്. നിലവില്‍ 82,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിലവില്‍ 25000ന് മുകളിലാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്. പ്രധാനമായി ഐടി, ഫാര്‍മ, ഹെല്‍ത്ത്, ലൈഫ് ഇന്‍ഷുറന്‍സ് സെക്ടറുകളാണ് മുന്നേറ്റം കാഴ്ച […]

Keralam

‘നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വയം എടുത്ത തീരുമാനം’; സണ്ണി ജോസഫ്

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങളില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. തന്നോട് ഇതുവരെ രേഖാമൂലമോ വാക്കാലോ ഒരു പരാതി ആരും പറഞ്ഞിട്ടില്ല. രാഹുലിന് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. അദ്ദേഹത്തിന്റെ നിലപാടുകള്‍ കൊണ്ട് പാര്‍ട്ടിക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ പ്രയാസങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ രാജി വെക്കുന്നു […]

Keralam

‘മറുപടി പറയേണ്ടത് പാര്‍ട്ടി’; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തില്‍ പ്രതികരിച്ച് ബിന്ദു കൃഷ്ണ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബിന്ദുകൃഷ്ണ. നിലപാട് പാര്‍ട്ടിയെ ആറിയിച്ചിട്ടുണ്ട്. മറുപടി പറയേണ്ടത് പാർട്ടിയാണ്. തനിക്ക് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതി പറഞ്ഞ ഒരു പെൺകുട്ടികൾക്കും നേരെ സൈബർ ആക്രമണം ഉണ്ടാകരുത്.എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നതും യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി ഒഴിയുന്നതും […]

Keralam

‘നടപടിയെടുക്കേണ്ടത് പാർട്ടി, UDF കൺവീനർ എന്ന നിലയിൽ തനിക്ക് ഇതുവരെ പരാതി ലഭിച്ചിട്ടില്ല’; അടൂർ പ്രകാശ്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. നടപടിയെടുക്കേണ്ടത് പാർട്ടിയാണ്. എന്ത് എന്നതിൽ കൃത്യമായ പഠനം നടത്താതെ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കൺവീനർ എന്ന നിലയിൽ തനിക്ക് ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പാർട്ടി എന്ത് തീരുമാനമെടുത്താലും നടപ്പിലാക്കും. […]

Keralam

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചു

അശ്ലീല സന്ദേശ വിവാദത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുൽ രാജി വെച്ചു. എഐസിസി നേതൃത്വം രാഹുലിന്റെ രാജി എഴുതി വാങ്ങുകയായിരുന്നു. ഇ മെയിൽ മുഖേന രാജി കൈമാറി. ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺ​ഗ്രസിൽ ഉൾപ്പെടെ രാഹുലിനെതിരെ വിമർശനം ഉയർന്നിരുന്നു. രാജി വെച്ചൊഴിയണമെന്ന് ഹൈക്കമാൻ‌ഡ് നിർദേശം നൽകിയിരുന്നു. രാഹുലിന്റെ […]

Keralam

‘എന്റെ കാലയളവിൽ രാഹുലിനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ല, കേസ് അടിയന്തര സ്വഭാവമുള്ളതല്ല’: കെ സുധാകരൻ

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് കെ സുധാകരൻ. പാര്‍ട്ടി തലത്തിൽ ചർച്ച ചെയ്യേണ്ട വിഷയമെന്ന് കെ സുധാകരൻ പറഞ്ഞു. വ്യക്തിപരമായ അഭിപ്രായം പറയുന്നതിൽ അർത്ഥമില്ല. അഭിപ്രായം പറയേണ്ടത് പാർട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നത പാർട്ടി പദവിയിലിരിക്കുന്ന ആൾക്കെതിരെ ആരോപണം വന്നാൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്. […]

Keralam

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കി, കെഎം അഭിജിത്ത്, ജെഎസ് അഖിൽ പരിഗണനയിൽ

അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാനൊരുങ്ങി രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചാൽ, അബിൻ വർക്കി, കെഎം അഭിജിത്ത്,ജെഎസ് അഖിൽ എന്നിവരെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നു. അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയാലും എംഎൽഎ സ്ഥാനത്ത് തൽക്കാലം തുടരും. രാഹുൽ […]