Keralam

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം: ‘തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി; ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല’; വിഡി സതീശന്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിക്കകത്തുള്ള ഏത് നേതാവിനെതിരായും ഇതുപോലെ ഗുരുതരമായ ആരോപണങ്ങള്‍ വന്നാല്‍ ഗൗരവമായി പരിശോധിക്കുകയും മുഖം നോക്കാതെ നടപടിയെടുക്കുകയും ചെയ്യുമെന്ന് വിഡി സതീശന്‍ പറഞ്ഞു. അതില്‍ ആരായാലും ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിനകത്ത് ഒരാള്‍ ആരോപിക്കപ്പെടുന്ന തരത്തിലുള്ള […]

Keralam

‘ഇത്തരം പ്രവണതകൾ ശരിയല്ല; മാതൃകയാക്കാവുന്ന രീതിയിൽ പൊതുപ്രവർത്തകർ പെരുമാറണം’; തിരുവഞ്ചൂർ രാധാകൃഷ്ണൻ

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ ആരോപണങ്ങളിൽ പ്രതികരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇത്തരത്തിലുള്ള പ്രവണതകൾ ഉണ്ടാകുന്നത് ശരിയല്ല. മാതൃകയാക്കാവുന്ന രീതിയിൽ പൊതുപ്രവർത്തകർ പെരുമാറണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. സമൂഹത്തിന് മാതൃകയായി നിൽക്കേണ്ടവരാണ് കോൺഗ്രസ് പ്രവർത്തകരെന്ന് അദേഹം പറഞ്ഞു. പൊതുപ്രവർത്തനരംഗത്ത് നിൽക്കുന്ന ആളുകൾ ജനങ്ങളുടെ മുന്നിൽ നല്ല […]

Keralam

ആരോപണത്തിൽ അന്വേഷണം വേണം’; വനിതാ നേതാവിന്റെ വാട്സാപ്പ് സന്ദേശത്തെ വിമർശിച്ച് രാഹുൽ അനുകൂലികൾ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട വനിതാ നേതാവിന് എതിരെ വിമർശനം. സ്നേഹ ഹരിപ്പാട് വാട്സാപ്പ് ഗ്രൂപ്പിലിട്ട സന്ദേശത്തിനെതിരെയാണ് രാഹുൽ അനുകൂലികളുടെ വിമർശനം.  രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകാരനല്ലെങ്കിൽ അത് തെളിയിക്കണമെന്നും നിയമപരമായി മുന്നോട്ടു പോകണമെന്നുമായിരുന്നു സ്നേഹ ഹരിപ്പാട് വാട്സ് ആപ്പ് ഗ്രൂപ്പിൽ ആവശ്യപ്പെട്ടത്.ഏതെങ്കിലും വ്യക്തിക്കെതിരെയുള്ള നീക്കം അല്ല, യൂത്ത് […]

Keralam

കോൺഗ്രസിൽ ഗ്രൂപ്പുപോര് ശക്തിപ്രാപിക്കുന്നു; എ ഗ്രൂപ്പിന്റെ നേതാവാകാൻ ചാണ്ടി ഉമ്മൻ

ഒരു കാലത്ത് എ ഗ്രൂപ്പിന്റെ അവസാനവാക്കായിരുന്നു ഉമ്മൻ ചാണ്ടി. എ ഗ്രൂപ്പ് ആരംഭിച്ചത് എ കെ ആന്റണിയാണെങ്കിലും ഗ്രൂപ്പിനെ എല്ലാകാലത്തും പിടിച്ചു നിർത്തിയത് ഉമ്മൻ ചാണ്ടിയായിരുന്നു. വയലാർ രവിയും പി സി ചാക്കോയും എ ഗ്രൂപ്പ് വിട്ടുപോയപ്പോഴും എ ഗ്രൂപ്പിനെ പ്രതാപത്തോടെ ഉമ്മൻചാണ്ടി മുന്നോട്ടുകൊണ്ടു പോയി. എ ഗ്രൂപ്പിന്റെ […]

Business

ഒറ്റയടിക്ക് കൂടിയത് 400 രൂപ; ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. സ്വര്‍ണവില ഇന്ന് 400 രൂപയാണ് വര്‍ധിച്ചത്. 73,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 9230 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പന്ത്രണ്ട് ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്.റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച […]

Keralam

‘ഇനിയും ചേർത്തുപിടിക്കാൻ കഴിയില്ല, നടപടി വേണം’; രാഹുലിനെ കൈവിട്ട് വിഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കടുത്ത നിലപാടിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. രാഹുലിനെ ഇനിയും ചേർത്തുപിടിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വി ഡി സതീശൻ. നടപടി വേണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. പ്രതിസന്ധി കാലങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചേർത്തുപിടിച്ചിരുന്നത് വിഡി സതീശനായിരുന്നു. തന്റെ സഹോദര തുല്യനാണ് രാഹുലെന്ന് പരസ്യമായി മാധ്യമങ്ങൾക്ക് […]

Keralam

അശ്ലീല സന്ദേശ വിവാദം: രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചേക്കും

അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചേക്കും. രാജിവെക്കാൻ രാഹുലിനോട് ഹൈക്കമാൻ്റ് നിർദ്ദേശം നൽകി. ആരോപണങ്ങളിൽ കോൺഗ്രസ് നേതൃത്വം വെട്ടിലായതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ നിർദേശം നൽകിയത്. അശ്ലീല സന്ദേശ വിവാദത്തിൽ എഐസിസി ഇടപെട്ടിരുന്നു. പരാതികൾ […]

Keralam

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; നടപടിയെ‌ടുക്കാൻ AICC, പരാതികൾ അന്വേഷിക്കാൻ കെ.പി.സി.സി ക്ക് നിർദേശം

അശ്ലീല സന്ദേശ വിവാദത്തിൽ ഇടപെട്ട് എഐസിസി. പരാതികൾ അന്വേഷിക്കാൻ കെ.പി.സി.സി ക്ക് നിർദേശം നൽകി.ഹൈക്കമാന്റിന് ലഭിച്ച ചില പരാതികൾ കെ.പി.സി.സിക്ക് കൈമാറിയതായും സൂചന.വസ്തുതയുണ്ടെങ്കിൽ നടപടിയെടുക്കാൻ വാക്കാൽ നിർദേശം നൽകി. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ ആലോചനയിലാണെന്നാണ് വിവരം. അതേസമയം, യുവ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ കൂടുതല്‍ പ്രതികരണവുമായി […]

Keralam

രണ്ട് വര്‍ഷം, കേരളത്തില്‍ പേ വിഷബാധയേറ്റ് മരിച്ചത് 49 പേ‍ർ; ഈ വര്‍ഷം 23 മരണം

കൊച്ചി: സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനിടെ പേ വിഷബാധയേറ്റ് 49 പേര്‍ മരിച്ചതായി സര്‍ക്കാര്‍. മരിച്ചവരില്‍ 26 പേര്‍ക്ക് വിഷ ബാധയേറ്റത് തെരുവ് നായകളില്‍ നിന്നാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഹൈക്കോടതിയില്‍ പങ്കുവച്ച കണക്കുകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 2024-ല്‍ 26 പേരാണ് പേ വിഷബാധയേറ്റ് മരിച്ചത്. 2025-ല്‍ ഇതുവരെ 23 പേരും പേ […]

Banking

കെവൈസി പുതുക്കിയില്ലെങ്കില്‍ ബാങ്കിങ് സേവനം തടസ്സപ്പെടും; തുക പിന്‍വലിക്കാനാവില്ല; മുന്നറിയിപ്പ്

തിരുവനന്തപുരം: 10 വര്‍ഷം പൂര്‍ത്തിയായ ബാങ്ക് അക്കൗണ്ടുകളുടെ കെവൈസി പുതുക്കണമെന്നും അല്ലാത്തപക്ഷം ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടുമെന്നും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്എല്‍ബിസി) കണ്‍വീനര്‍ കെ എസ് പ്രദീപ്. 57 ലക്ഷം അക്കൗണ്ടുകള്‍ കെവൈസി കാലാവധി കഴിഞ്ഞവയായി കേരളത്തിലുള്ളതായാണ് കണക്ക്. സംസ്ഥാനത്തെ ആകെ ബാങ്ക് അക്കൗണ്ടുകളുടെ 20 ശതമാനത്തോളം വരുമിത്. […]