Keralam

കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയ ആദ്യ സംസ്ഥാനം; പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: രാജ്യത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയ ആദ്യസംസ്ഥാനമായി കേരളം മാറിയതിന്റെ പ്രഖ്യാപനം ഇന്ന്  നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും. തദ്ദേശഭരണമന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. മന്ത്രിമാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കു 2021ല്‍ തിരുവനന്തപുരം ജില്ലയിലെ […]

Keralam

‘രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകാരൻ അല്ലെങ്കിൽ അത് തെളിയിക്കണം’; സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ച

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന അശ്ലീല സന്ദേശ വിവാദം സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ചയായി. രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകാരനല്ലെങ്കിൽ അത് തെളിയിക്കണം, നിയമപരമായി മുന്നോട്ട് പോകണം” എന്ന സന്ദേശമാണ് ഗ്രൂപ്പിൽ പങ്കുവച്ചത്. വനിതാ നേതാവാണ് ശബ്ദ സന്ദേശം അയച്ചത്. ഏതെങ്കിലും വ്യക്തിക്കെതിരെയുള്ള നീക്കം അല്ല, യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന […]

Entertainment

‘എല്ലാവരുടെയും പ്രശ്നങ്ങൾ കേൾക്കും, മെമ്മറി കാർഡ് വിവാദത്തിൽ അന്വേഷണ കമ്മിറ്റിയെ നിയോഗിക്കും’; ശ്വേതാ മേനോൻ

അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ മെമ്മറി കാർഡ് വിവാദത്തിൽ അന്വേഷണ കമ്മിഷനെ നിയമിക്കുമെന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ. ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ അംഗങ്ങൾക്കിടയിലെ പരാതികൾ ചർച്ചയിൽ വന്നു. പരാതികൾ പരിഹരിക്കാൻ സബ് കമ്മിറ്റികൾ രൂപീകരിക്കുമെന്നും എല്ലാവരുടെയും പ്രശ്നങ്ങൾ കേൾക്കുമെന്നും ശ്വേതാ മേനോൻ പറഞ്ഞു. പുതിയ നേതൃത്വത്തിന്റെ പുത്തനുണര്‍വിലാണ് അഭിനേതാക്കളുടെ സംഘടന […]

Keralam

‘ഭരണഘടനയുടെ 130-ാം ഭേദഗതി രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാന്‍ വേണ്ടി’; രമേശ് ചെന്നിത്തല

അറസ്റ്റിലാകുന്ന മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് മുപ്പതു ദിവസത്തിനുള്ളില്‍ സ്ഥാനം നഷ്ടമാകുമെന്ന 130-ാം ഭരണഘടനാ ഭേദഗതി രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ വേണ്ടിയുള്ളതാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളായ ഇഡി, സിബിഐ, തുടങ്ങി എല്ലാ ഏജന്‍സികളെയും രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ വേണ്ടി ഉപയോഗിക്കുന്ന ഈ […]

Keralam

‘അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബിൽ സംഘപരിവാറിന്റെ കുതന്ത്രം’; മുഖ്യമന്ത്രി പിണറായി വിജയൻ

അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ബിൽ ബിജെപി ഇതര സർക്കാരുകളെ വേട്ടയാടാനുള്ള സംഘപരിവാറിന്റെ കുതന്ത്രം. ബിജെപിയുടെ പകപ്പോക്കൽ വേട്ടയാടൽ രാഷ്ട്രീയത്തിന്റെ തുടർച്ച. ഭരണഘടനാ ഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ള സംഘപരിവാറിന്റെ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ജനാധിപത്യ […]

India

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; ഓൺലൈൻ ചൂതാട്ട നിയന്ത്രണ ബിൽപാസാക്കി ലോക്സഭ

ഓൺലൈൻ ഗെയിമിംഗ് ബിൽ ചർച്ച ഇല്ലാതെ പാസാക്കി ലോക്സഭ. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്ല് പാസാക്കിയത്. ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഓൺ ലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ലോക്സഭയിൽ അവതരിപ്പിച്ചത്. ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിരോധിക്കുന്നതിനും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും […]

Keralam

കേരള സ്കൂൾ ഒളിമ്പിക്സ്; കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്; മന്ത്രി വി ശിവൻകുട്ടി

സ്കൂൾ ഒളിമ്പിക്സിന് കലോത്സവ മാതൃകയിൽ ഇത്തവണ മുതൽ സ്വർണ്ണക്കപ്പ് നൽകും. മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പ് മുന്നിലെത്തുന്ന ജില്ലയ്ക്ക് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞവർഷം മുതലാണ് സംസ്ഥാന സ്കൂൾ കായികമേള, സ്കൂൾ ഒളിമ്പിക്സ് എന്ന രീതിയിൽ മാറ്റിയത്. ഇത്തവണ തിരുവനന്തപുരത്താണ് സ്കൂൾ ഒളിമ്പിക്സ്. ഇതിന് മുന്നോടിയായി […]

Keralam

ലൈസന്‍സ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍ കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാം, പുതിയ സര്‍ക്കുലര്‍ ഇറക്കി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍ ഉള്ള കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ലെന്നത് അടക്കമുള്ള നിബന്ധനകള്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. പഴയ ഉത്തരവില്‍ ഭേദഗതി വരുത്തി പുതിയ സര്‍ക്കുലര്‍ പുറത്തിറങ്ങി.ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഭേദഗതി. മോട്ടോര്‍സൈക്കിള്‍ വിത്ത് ഗിയര്‍ ലൈസന്‍സ് എടുക്കാന്‍ […]

Keralam

ബലാത്സംഗക്കേസ്; ‘പരാതിക്കാരി തെളിവ് ഹാജരാക്കണം’; വേടന്റെ അറസ്റ്റ് തടഞ്ഞ ഉത്തരവ് നീട്ടി ഹൈക്കോടതി

ബലാത്സംഗക്കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് തിങ്കളാഴ്ച വരെ നീട്ടി. വിവാഹ വാഗ്ദാനം നൽകി എന്നത് മാത്രം ക്രിമിനൽ കുറ്റത്തിന് കാരണമായി കണക്കാക്കാൻ ആവില്ലെന്ന് കോടതി. വേടൻ സമൂഹത്തിൽ വലിയ സ്വാധീനമുള്ളയാളെന്നും ജാമ്യം നൽകിയാൽ തെറ്റായ സന്ദേശം നൽകുമെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. […]

Entertainment

രശ്‌മിക മന്ദാന ആയുഷ്മാൻ ഖുറാന വാംപയർ പ്രണയകഥ; ‘തമ’ ടീസർ പുറത്തിറങ്ങി

മാഡോക്ക് ഫിലിംസിൻ്റെ ഹൊറർ-കോമഡി യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ ‘തമ’ യുടെ ടീസർ പുറത്തിറങ്ങി. രശ്‌മിക മന്ദാന, ആയുഷ്മാൻ ഖുറാന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഹൊറർ ജോണറിൽ ഒരു പുതിയ അനുഭവം നൽകുമെന്നാണ് സൂചന. ടീസറിലെ ദൃശ്യങ്ങൾ ഒരു വാംപയർ കഥയാണ് ചിത്രം പറയുന്നത് എന്നതിൻ്റെ […]