Keralam

റോഡ് നിർമ്മാണത്തിന് റീക്ലെയ്മ്ഡ് അസാള്‍ട്ട് പേവ്മെന്റ് (RAP) സാങ്കേതികവിദ്യയും പരീക്ഷിക്കും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് റോ‍ഡ് നിര്‍മ്മാണ മേഖലയില്‍ റീക്ലെയ്മ്ഡ് അസാള്‍ട്ട് പേവ്മെന്റ് (RAP) സാങ്കേതികവിദ്യ പരീക്ഷിക്കുവാന്‍ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. റോഡിന്റെ ഉപരിതലം പൊളിച്ചു മാറ്റി പുനരുപയോഗം ചെയ്ത് പുതിയ ഉപരിതലം നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യയാണ് റീക്ലെയ്മ്ഡ് അസാള്‍ട്ട് പേവ്മെന്റ് (RAP). പരീക്ഷണ […]

India

‘വ്യാജപ്രചാരണം നടത്തി കലാപത്തിന് ശ്രമിച്ചു’; രാഹുല്‍ ഗാന്ധിക്കെതിരെ പരാതി

ന്യൂഡല്‍ഹി: വോട്ടുകൊള്ള ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി പോലീസില്‍ പരാതി. വ്യാജപ്രചാരണം നടത്തി കലാപത്തിന് ശ്രമിച്ചുവെന്നും സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ ആണ് ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയത്. നേരത്തെ ബിജെപിക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്ന അഭിഭാഷകനാണ് വനീത് ജിന്‍ഡാല്‍. രാഹുല്‍ ഗാന്ധിയുടെ […]

Keralam

നെഹ്റു ട്രോഫി വള്ളംകളി: പ്രാദേശിക അവധിയില്‍ നിന്ന് മാവേലിക്കര താലൂക്കിനെ ഒഴിവാക്കിയതില്‍ പ്രതിഷേധം

നെഹ്റു ട്രോഫിയുടെ ഭാഗമായുള്ള പ്രാദേശിക അവധിയില്‍ നിന്ന് മാവേലിക്കര താലൂക്കിനെ ഒഴിവാക്കിയതില്‍ പ്രതിഷേധം. മാവേലിക്കര താലൂക്കിനും അവധി പ്രഖ്യാപിക്കണമെന്ന് മാവേലിക്കര എംഎല്‍എ എംഎസ് അരുണ്‍കുമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. നെഹ്റു ട്രോഫി ജലോത്സവം ആരംഭിച്ച കാലം മുതല്‍ അന്നേ ദിവസം ആലപ്പുഴ ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ […]

India

ഓണ്‍ലൈന്‍ ഗെയ്മിങ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അം​ഗീകാരം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയ്മിങ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍. ഓണ്‍ലൈന്‍ വാതുവെപ്പുകള്‍ക്ക് ശിക്ഷയും പിഴയും ഉറപ്പുവരുത്തുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അം​ഗീകാരം നൽകി. ഡിജിറ്റൽ ആപ്പു വഴിയുള്ള ചൂതാട്ടവും കുറ്റകരമാകും. ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ ഓണ്‍ലൈന്‍ ഗെയ്മിങ്ങിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയുക ലക്ഷ്യമിട്ടാണ് ബിൽ […]

Keralam

നിര്‍ണായക നീക്കം: സിസ തോമസിനെതിരെ പ്രമേയം പാസാക്കി ഡിജിറ്റല്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ്

ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി താല്‍ക്കാലിക വിസി സിസ തോമസിനെതിരെ നിര്‍ണായക നീക്കം. ഡിജിറ്റല്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ് സിസ തോമസിനെതിരെ പ്രമേയം പാസാക്കി. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് നീക്കം. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി രാജന്‍ വര്‍ഗീസ് ആണ് പ്രമേയം അവതരിപ്പിച്ചത്. ‘കെ ചിപ്പ്’ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് […]

Keralam

ബലാത്സംഗ കേസ്: വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ഹര്‍ജി നാളെ പരിഗണിക്കും

റാപ്പര്‍ വേടന് എതിരായ ബലാത്സംഗക്കേസില്‍, അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഹര്‍ജിയില്‍ അന്തിമ തീരുമാനമാകുന്നതുവരെ അറസ്റ്റ് പാടില്ല എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതി നിര്‍ദേശം പാലിക്കണം എന്നും കോടതി പറഞ്ഞു. ഹര്‍ജി നാളെ പരിഗണിക്കും. ഹര്‍ജി പരിഗണിക്കേ നിര്‍ണായകമായ ചില ചോദ്യങ്ങള്‍ കോടതി പരാതിക്കാരിയോട് ചോദിച്ചു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക […]

Keralam

നെഹ്റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ

നെഹ്റു ട്രോഫി വള്ളംകളി കാണുവാൻ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വിവിധ ജില്ലകളിൽ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കുന്നു. ‘ഓളപ്പരപ്പിലെ ഒളിംപിക്സ്’ ആയ നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശം അനുഭവിച്ചറിയാൻ കെ.എസ്.ആർ.ടി.സി.യിൽ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന കായൽ ജലോത്സവത്തിൽ പങ്കെടുക്കാം. വള്ളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെ.എസ്.ആർ.ടി.സി.യിൽ […]

Keralam

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സുരക്ഷാ വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കും, ആറ് മാസത്തിനകം റിപ്പോർട്ട്

കൊടും കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് അന്വേഷണ സമിതി. സുരക്ഷാ വീഴ്ച ഉണ്ടായോയെന്ന കാര്യത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലെയും സാഹചര്യങ്ങൾ പഠിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തടവുകാരുടെ അമിത ബാഹുല്യവും […]

Keralam

കത്ത് ചോര്‍ച്ച വിവാദം: നിയമ നടപടിയുമായി എം വി ഗോവിന്ദന്‍; മുഹമ്മദ് ഷര്‍ഷാദിന് എതിരെ വക്കീല് നോട്ടീസ് അയച്ചു

സിപിഐഎമ്മിലെ കത്ത് ചോര്‍ച്ച വിവാദത്തില്‍ നിയമ നടപടിയുമായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുഹമ്മദ് ഷര്‍ഷാദിന് എതിരെ വക്കീല് നോട്ടീസ് അയച്ചു. അഡ്വ. രാജഗോപാല്‍ നായര്‍ മുഖേനെയാണ് നോട്ടീസ് അയച്ചത്. ആരോപണങ്ങള്‍ 3 ദിവസത്തിനുള്ളില്‍ പിന്‍വലിക്കണം. ആരോപണം ഉന്നയിച്ച മാധ്യമങ്ങളിലൂടെ തന്നെ പിന്‍വലിച്ച് ഖേദ പ്രകടനം നടത്തണം […]

Keralam

‘രാജ്യത്തിന്‍റെ ജനാധിപത്യ പ്രക്രിയയെ മോദി അട്ടിമറിച്ചു, 22 ന് തൃശൂരിൽ ലോങ്ങ് മാർച്ച് നടത്തും’; രാഹുല്‍ മാങ്കൂട്ടത്തില്‍

ഭരണഘടന ആശയങ്ങളെല്ലാം ബിജെപി സർക്കാർ അട്ടിമറിക്കുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. 22 ന് തൃശൂരിൽ യൂത്ത് കോൺഗ്രസ് ലോങ്ങ് മാർച്ച് നടത്തും. മോദിയുടെ വിജയം പോലും വ്യാജ വോട്ടിലൂടെ എന്ന വിവരം പുറത്തുവരുന്നു. അക്ഷരലിപികളായ കുറേ കുട്ടികളാണ് ബിജെപിയുടെ വോട്ടുകൾ. സുരേഷ് ഗോപിയാണ് തമ്മിൽ ഭേദം. തൃശ്ശൂർ എടുക്കുമെന്ന് […]