Keralam

ഓരോ അംഗങ്ങളുമായി ശ്വേത മേനോൻ സംസാരിക്കും; അമ്മയുടെ ആദ്യ യോഗം നാളെ, ചേരിതിരിവ് അവസാനിപ്പിക്കുക ആദ്യ അജണ്ട

താര സംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ യോഗം നാളെ. ചേരിതിരിവ് അവസാനിപ്പിക്കുക ആദ്യ അജണ്ട. ഓരോ അംഗങ്ങളുമായി അമ്മ പ്രസിഡന്റ് ശ്വേത മേനോൻ സംസാരിക്കും. മെമ്മറി കാർഡ് വിവാദവും പടലപിണക്കങ്ങളും യോഗത്തിൽ ചർച്ചയാകും. പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടിവ് യോഗം നാളെ 11 മണിക്ക് അമ്മ […]

Keralam

‘പരസ്യ പ്രതികരണം നടത്തരുത്’; വകുപ്പ് മേധാവിമാരോട് തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ

വകുപ്പ് മേധാവിമാരുടെ പരസ്യപ്രതികരണം വിലക്കി തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ. ഡോ. ഹാരിസ് ഹസന് പിന്നാലെ, ഡോ. മോഹൻദാസിന്റെ സാമൂഹ്യ മാധ്യമ പോസ്റ്റും ആരോഗ്യവകുപ്പിനെ വെട്ടിലാക്കിയതിന് പിന്നാലെയാണ് നീക്കം. ചട്ടലംഘനം ഉണ്ടായാൽ കർശന നടപടിയെന്നും പ്രിൻസിപ്പലിന്റെ മുന്നറിയിപ്പ്. സാമൂഹിക മാധ്യമങ്ങൾ വഴിയോ മാധ്യമങ്ങളിലൂടെയോ പരസ്യ പ്രതികരണം നടത്തരുതെന്നാണ് നിർദേശം. […]

Keralam

കുരുക്കഴിയാതെ തൃശ്ശൂർ മണ്ണുത്തി- ഇടപ്പള്ളി ദേശീയപാത; കോടതി ഇടപെട്ടിട്ടും കുഴികൾ അടച്ചില്ല

സുപ്രീംകോടതി ഇടപെട്ടിട്ടും തൃശ്ശൂർ മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിലെ കുഴികൾ അടയ്ക്കാതെ നാഷണൽ ഹൈവേ അതോറിറ്റിയും കരാർ കമ്പനിയും. ഇന്നും വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. റോഡിൽ അപകടങ്ങളും പതിവാകുന്നു. അപകടത്തിൽപ്പെടുന്നതിൽ ഏറെയും ഇരുചക്രവാഹനങ്ങളാണ്. അതേസമയം കോറി വേസ്റ്റ് റോഡിൽ കൊണ്ടുവന്നിട്ട് കുഴികൾ അടക്കാനുള്ള താത്കാലിക ശ്രമം മാത്രാണ് കരാർ കമ്പനിയുടെ […]

General

ഒരു ചിത്രം ആയിരം വാക്കുകളേക്കാൾ ശക്തം; ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം

ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം. ആയിരം വാക്കുകളേക്കാൾ ശക്തമാണ് ഒരു ചിത്രം. ലോകമനസ്സാക്ഷിയെ പിടിച്ചുലയ്ക്കുകയും കാലത്തെ അതിജീവിക്കുകയും നമ്മുടെ ചിന്തകളേയും വികാരത്തേയും സംവാദങ്ങളേയും സ്വാധീനിക്കുകയും ചെയ്ത എത്രയെത്ര ചിത്രങ്ങളാണുള്ളത്. ലോകത്തെ മുഴുവൻ ഒരൊറ്റ ഫ്രെയിമിലേക്ക് ഒതുക്കാനും, കാലത്തെ തടഞ്ഞുനിർത്തി ഓർമകളെ ജീവിപ്പിക്കാനും ഫോട്ടോഗ്രഫിക്കുള്ള കഴിവ് അതുല്യമാണ്. ചില ചിത്രങ്ങൾ […]

Keralam

മണ്ണിടിച്ചിൽ ഭീഷണി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്ര നിരോധിച്ചു

കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.പകൽ സമയങ്ങളിൽ ഈ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. കാലവർഷം കണക്കിലെടുത്ത് മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിലെ ഗ്യാപ്പ് റോഡ് ഭാഗത്ത് ഗതാഗതം നിരോധിക്കാറുള്ളത് പതിവാണ്. […]

Keralam

കത്ത് വിവാദം: ‘ആരോപണങ്ങള്‍ അസംബന്ധം; പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി’; തോമസ് ഐസക്

സിപിഐഎമ്മിലെ കത്ത് വിവാദത്തില്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് തോമസ് ഐസക്. ആരോപണം അസംബന്ധമെന്നും പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടിയെന്നും തോമസ് ഐസക് വ്യക്തമാക്കി. തികച്ചും അടിസ്ഥാനരഹിതമായ ആരോപണമെന്നും ഇതിനെ വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചില മാധ്യമങ്ങളില്‍ വന്നിരിക്കുന്ന ആക്ഷേപം അസംബന്ധമാണ്. ഒരു അടിസ്ഥാനവുമില്ലാത്തതാണ്. ഉന്നയിച്ചിരിക്കുന്ന […]

India

‘ചോദ്യം ചോദിക്കുമ്പോൾ പ്രതിപക്ഷത്തെ ആക്രമിക്കുന്നു’; തിരഞ്ഞെടുപ്പ് കമ്മിഷനെ വിമർശിച്ച് ഇന്ത്യ സഖ്യം

വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് മറുപടിയുമായി ഇന്ത്യാ സഖ്യം. മറുപടിക്ക് പകരം രാഷ്ട്രീയ പാർട്ടികളോട് ചോദ്യം ചോദിക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ചെയ്തത്. ചെയ്യുന്നത്. ആഗസ്റ്റ് 14 ലെ സുപ്രീം കോടതി ഉത്തരവ് സംബന്ധിച്ച് വിശദീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷണൻ തയ്യാറായില്ല. വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്നാണ് […]

Health

ഗന്ധം അറിയുന്നില്ലേ?; ചിലപ്പോൾ അൽഷിമേഴ്‌സിൻ്റെ തുടക്കമാകാം

ഓർമ്മകൾ നഷ്‌ടപ്പെടാൻ ആരും തന്നെ ആഗ്രഹിക്കാറില്ല. എന്നാൽ അൽഷിമേഴ്‌സ് ഓർമകളെ വേരോടെ പിഴുതുകൊണ്ടുപോകും. നാഡീ കോശങ്ങളെ സംബന്ധിച്ചുള്ള നിരവധിയായ പഠനങ്ങൾക്കൊടുവിൽ വ്യത്യസ്‌തവും ആശങ്ക ഉയർത്തുന്നതുമായ പുതിയ പഠനമാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള ചർച്ചാ വിഷയം. ശ്വസിക്കുമ്പോൾ മണം തിരിച്ചറിയാനാകാത്തത് അൽഷിമേഴ്‌സിൻ്റെ പ്രാരംഭ സൂചനയെന്നാണ് ഒരു പഠനം വെളിപ്പെടുത്തുന്നത്. ജർമനിയിലെ മ്യൂണിച്ച് […]

Keralam

സുരേഷ് ഗോപി വാനരന്മാര്‍ എന്നു വിളിച്ചത് വോട്ടര്‍മാരെയാണോ? മറുപടി അടുത്ത തെരഞ്ഞെടുപ്പില്‍: കെ മുരളീധരന്‍

കോഴിക്കോട്: ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ വാനരന്മാരാക്കുന്നത് കേരളത്തിന് യോജിക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തൃശ്ശൂരിലെ വോട്ടര്‍മാരെയാണ് സുരേഷ് ഗോപി വാനരന്‍മാര്‍ എന്ന് ഉദ്ദേശിച്ചതെങ്കില്‍ അടുത്ത തവണ അതിന് വോട്ടര്‍മാര്‍ മറുപടി പറയുമെന്നും കെ മുരളീധരന്‍ പറഞ്ഞു. വ്യാജ വോട്ടര്‍മാരെവെച്ച് ജയിച്ച എംപിയാണ് സുരേഷ് ഗോപി. ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധിയായല്ല […]

Keralam

ബിന്ദു പത്മനാഭന്‍ തിരോധാന കേസ് : സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ എടുക്കാന്‍ ക്രൈംബ്രാഞ്ച്

ആലപ്പുഴ ചേര്‍ത്തലയിലെ ബിന്ദു പദ്മനാഭന്‍ തിരോധാനത്തില്‍ നിര്‍ണായക നീക്കത്തിന് ക്രൈം ബ്രാഞ്ച്. തിരോധാനക്കേസില്‍ സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ എടുക്കും. കോട്ടയത്തെ ജെയ്‌നമ്മ തിരോധന കേസില്‍ കസ്റ്റഡി പൂര്‍ത്തിയായതോടെയാണ് നീക്കം. സെബാസ്റ്റ്യനായി ഉടനെ കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ ലഭിച്ച ശേഷം വിശദമായി ചോദ്യം ചെയ്യും. അന്വേഷണം നിര്‍ണായക ഘട്ടത്തിലിരിക്കെയാണ് ആലപ്പുഴ […]