Health

അമീബിക് മസ്തിഷ്കജ്വരം; കോഴിക്കോട് അതീവ ജാഗ്രതയിൽ, മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരം

അപൂർവ്വ രോഗമായ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ല അതീവ ജാഗ്രതയിലാണ്. രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. രണ്ടാഴ്ചയിലേറെയായി കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തിലാണ്. ഓമശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ […]

Keralam

പാലിയേക്കര ടോള്‍: 150 രൂപ നല്‍കി എന്തിനാണ് ഈ റോഡിലൂടെ ജനങ്ങള്‍ യാത്ര ചെയ്യുന്നത്? ചോദ്യമുന്നയിച്ച് സുപ്രീംകോടതി

പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരായ ദേശീയപാത അതോറിറ്റിയുടെ ഹര്‍ജിയില്‍ ഉത്തരവ് പറയാനായി മാറ്റി സുപ്രീംകോടതി. റോഡിന്റെ അവസ്ഥ പരിതാപകരമെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. കഴിഞ്ഞദിവസം 12 മണിക്കൂര്‍ ഗതാഗതക്കുരുക്കാണ് ഉണ്ടായതെന്നും ഒരു മണിക്കൂറെടുക്കേണ്ട ദൂരത്തിന് 11 മണിക്കൂറിലേറെയെടുക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞു. മോശം […]

Keralam

വിസി നിയമനം; സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണായി റിട്ട.ജസ്റ്റിസ് സുധാംശു ധൂലിയ; ഉത്തരവിട്ട് സുപ്രീംകോടതി

സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണായി റിട്ട.ജസ്റ്റിസ് സുധാംശു ധൂലിയയെ നിയമിച്ച് സുപ്രിംകോടതി. രണ്ടാഴ്ചക്കുള്ളില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നാണ് നിര്‍ദേശം. സര്‍ക്കാരും ചാന്‍സിലറും സെര്‍ച്ച് കമ്മിറ്റിയിലേക്ക് പേരുകള്‍ കൈമാറി. ഗവര്‍ണര്‍ നിര്‍ദേശിച്ച പേരുകളില്‍ ഭൂരിഭാഗവും കേരളത്തിന് പുറത്തു നിന്നുള്ളവരാണ്. സെര്‍ച്ച് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ വിസി […]

Keralam

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; നാലാം പ്രതിയും കസ്റ്റഡിയിൽ

കോതമംഗലത്തെ ഇരുപത്തിമൂന്നുകാരിയുടെ ആത്മഹത്യയിൽ നാലാം പ്രതിയും പിടിയിൽ. സഹദിനെ പറവൂരിലെ സഹോദരിയുടെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. ഇവിടെ ഒളിവിൽ കഴിയവെയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. നേരത്തെ രണ്ടാം പ്രതിയും മൂന്നാം പ്രതിയുമായ റമീസിന്റെ മാതാപിതാക്കളെ തമിഴ്നാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. തമിഴ്നാട്ടിൽ നിന്ന് പിടികൂടിയ ഇവരെ പ്രതികളെ കോതമംഗലത്ത് […]

Banking

നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉണ്ടോ?; ഈ ആറു തെറ്റുകള്‍ കടക്കെണിയില്‍ എത്തിക്കാം

രാജ്യത്തുടനീളം ക്രെഡിറ്റ് കാര്‍ഡ് കടം കുതിച്ചുയരുകയാണ്. മെയ് മാസത്തോടെ കുടിശ്ശിക 2.90 ലക്ഷം കോടി രൂപയിലെത്തി.ഒരു വര്‍ഷത്തിനുള്ളില്‍ കുടിശ്ശികയില്‍ ഒന്‍പത് ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡിനുമുള്ള താത്പര്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ കടബാധ്യതകളിലേക്ക് വീഴാനുള്ള സാധ്യതയും ഉയരുകയാണ്. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനുള്ളില്‍ മാത്രം അടയ്ക്കാത്ത ബില്ലുകളുടെ പിഴ […]

Keralam

മുന്നറിയിപ്പില്‍ മാറ്റം; ഇന്നും നാളെയും തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; എട്ടിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രമഴ കണക്കിലെടുത്ത് ഇന്നും നാളെയും വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ […]

Keralam

നാലാം ക്ലാസ് കൈപുസ്തകത്തിലെ പിഴവ്; ‘പുസ്തകം തയാറാക്കിയവരെ ഡീബാര്‍ ചെയ്യും’ ; മന്ത്രി വി ശിവന്‍കുട്ടി

നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസര പഠനം ടീച്ചര്‍ ടെക്സ്റ്റിന്റെ കരടില്‍ പിഴവ് ഉണ്ടായതില്‍ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. പിശകുകള്‍ വരുത്തിയ പാഠപുസ്തക രചനാസമിതി അംഗങ്ങളെ തുടര്‍ന്നുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡീബാര്‍ ചെയ്യാന്‍ എസ്‌സിഇആര്‍ടിക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നാലാം […]

Keralam

ട്രാൻസ്പോ: വാഹനലോകത്തെ അടുത്തറിയാൻ എക്സ്പോയുമായി കെ.എസ്.ആർ.ടി.സി

വാഹനലോകത്തെ അടുത്തറിയാൻ എക്സ്പോയുമായി കെ.എസ്.ആർ.ടി.സി. ആധുനിക സൗകര്യങ്ങളോടുകൂടിയ കെ.എസ്.ആർ.ടി.സി ബസുകളുടെ മെഗാ ലോഞ്ചിനൊപ്പമാണ് മൂന്നുദിനം നീണ്ടുനിൽക്കുന്ന എക്സ്പോ. മോട്ടോർ വാഹന വകുപ്പുമായി ചേർന്നാണ് കെ.എസ്.ആർ.ടി.സി ഈ മാസം 21 മുതൽ 24 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. ട്രാൻസ്പോ 2025- കെ.എസ്.ആർ.ടി.സി എം.വി.ഡി മോട്ടോ എക്സ്പോ എന്നാണ് ഉദ്യമത്തിന് […]

Entertainment

അലക്‌സാണ്ടറുടെ’സാമ്രാജ്യത്തിലേക്ക്’സ്വാഗതം; 4k മികവോടെ റീറിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം

മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത ചിത്രം ‘സാമ്രാജ്യം’ വീണ്ടും തിയറ്ററുകളിലേക്ക്. 4k ഡോൾബി അറ്റ്മോസ് പതിപ്പിലാണ് ചിത്രം റിലീസിനായി എത്തുന്നത്.സെപ്റ്റംബറിൽ ചിത്രം പ്രദർശനത്തിനെത്തും. 1990 കാലഘട്ടത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു സാമ്രാജ്യം. അലക്‌സാണ്ടർ എന്ന അധോലോക നായകനെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. അക്കാലത്തെ ഏറ്റവും […]

Keralam

പി പി ദിവ്യക്കെതിരായ അഴിമതി ആരോപണം; വിജിലന്‍സിന് നോട്ടീസ് അയച്ച് ഹൈക്കോടതി

പി പി ദിവ്യക്കെതിരായ അഴിമതി ആരോപണത്തില്‍ വിജിലന്‍സിന് നോട്ടീസ് അയച്ച് ഹൈക്കോടതി. പരാതിയില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും നിര്‍ദേശമുണ്ട്. പ്രാഥമിക അന്വേഷണം പോലും നടത്തിയില്ല എന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. പി പി ദിവ്യ അധികാര ദുര്‍വിനിയോഗം നടത്തി പണം തട്ടിയെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നുണ്ട്. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് […]