Uncategorized

പ്രിൻസിപ്പൽമാർ ക്ലർക്കിന്റെ ജോലികൾ കൂടി ചെയ്യണമെന്ന ഉത്തരവ് തിരുത്തി വിദ്യാഭ്യാസ വകുപ്പ്

പ്രിൻസിപ്പൽമാർ ക്ലർക്കിന്റെ ജോലികൾ കൂടി ചെയ്യണമെന്ന ഉത്തരവ് തിരുത്തി വിദ്യാഭ്യാസ വകുപ്പ്. പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് മാറ്റമെന്നും ഉത്തരവിൽ പറയുന്നു. ക്ലറിക്കൽ ജോലി പ്രിൻസിപ്പൽമാരും ജോലിഭാരം കുറവുള്ള അധ്യാപകരും ചേർന്നാണ് ചെയ്തുവരുന്നത്. ലൈബ്രറിയുടെ ചുമതല ജോലിഭാരം കുറവുള്ള ഒരു അധ്യാപകന് നൽകിയാൽ മതിയെന്ന് പുതിയ ഉത്തരവ്. സാമ്പത്തിക പ്രതിസന്ധി […]

Keralam

സ്വകാര്യ ബസുകൾ പണിമുടക്കിയാൽ കെഎസ്ആർടിസിയെ വച്ച് നേരിടും’; താക്കീതുമായി ഗതാഗത മന്ത്രി

സ്വകാര്യ ബസുകൾക്ക് മുന്നറിയിപ്പുമായി താക്കീതുമായി ഗതാഗത മന്ത്രി ​ഗണേഷ് കുമാർ. 500 ലോക്കൽ ബസുകൾ കെഎസ്ആർടിസിക്ക് ഉണ്ട്. ഡ്രൈവറെ വച്ച് ഡീസൽ അടിച്ച് വണ്ടി നിരത്തിലിറക്കുമെന്നും ഗതാഗത മന്ത്രിയുടെ വെല്ലുവിളി. രാമനിലയത്തിൽ എത്തി ബസ് ഉടമകൾ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. വേണ്ടിവന്നാൽ ഓണക്കാലത്ത് പണിമുടക്കും […]

Technology

വാട്സ്ആപ്പ് സന്ദേശങ്ങളിൽ തെറ്റ് വരുത്താറുണ്ടോ? പേടിക്കേണ്ട ഇനി എ ഐ തിരുത്തി തരും

വാട്സ്ആപ്പിൽ അയക്കുന്ന സന്ദേശങ്ങൾക്ക് തെറ്റ് സംഭവിച്ചാലോ എന്ന പേടി ഇനി വേണ്ട. എല്ലാ തെറ്റുകളും എ ഐ തിരുത്തി തരും. പുതിയ അപ്‌ഡേറ്റ് ഉടൻ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. മറ്റൊരാൾക്ക് മെസ്സേജ് അയക്കുമ്പോൾ സന്ദേശങ്ങളിൽ ഏതൊക്കെ മാറ്റം വരുത്താമെന്നും ഗ്രാമർ മിസ്റ്റേക്കുകൾ ഉണ്ടോ എന്നുമുള്ള നിർദേശങ്ങൾ നൽകുന്ന തരത്തിലാകും […]

Automobiles

ദീപാവലി സമ്മാനമായി കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെ വില കുറയും?; ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ കേന്ദ്രം

ദീപാവലി സമ്മാനമായി കേന്ദ്രസര്‍ക്കാര്‍ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ജിഎസ്ടി നിരക്ക് കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി ജിഎസ്ടി നിരക്ക് പരിഷ്‌കരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ ജിഎസ്ടി നിരക്ക് കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ദീപാവലി സമ്മാനമായി കാറുകളുടെയും ഇരുചക്ര […]

World

ഇംഗ്ലണ്ടിലെ രോഗികള്‍ക്ക് വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും പരിശോധനകള്‍ക്ക് കൂടുതല്‍ സമയം

ഇംഗ്ലണ്ടിലെ രോഗികള്‍ക്ക് വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും എംആര്‍ഐ സ്കാനുകള്‍, എന്‍ഡോസ്കോപ്പികള്‍ തുടങ്ങിയ പ്രധാനപ്പെട്ട പരിശോധനകളിലേക്ക് കൂടുതല്‍ സമയം അനുവദിച്ചു സര്‍ക്കാര്‍ . ഔട്ട്‌ഡോര്‍ സേവനങ്ങള്‍ നല്‍കുന്ന കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകളുടെ (സിഡിസി) എണ്ണം വര്‍ദ്ധിപ്പിച്ചതിനുശേഷം, ഇംഗ്ലണ്ടില്‍ 170 സിഡിസികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, അവ പലപ്പോഴും ഷോപ്പിംഗ് സെന്ററുകളിലും ഫുട്ബോള്‍ സ്റ്റേഡിയങ്ങളിലും യൂണിവേഴ്സിറ്റി […]

Keralam

വെറും ബ്യൂറോക്രസിക്കളിയല്ല, ക്രിമിനല്‍ മനസോടെയുള്ള ഉപദ്രവം; എ ജയതിലകിനെതിരെ വീണ്ടും പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ്

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ്. പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും എന്‍ഒസി നല്‍കിയിട്ടില്ലെന്നാണ് ആരോപണം. വ്യക്തമായ ലക്ഷ്യത്തോട ക്രിമിനല്‍ മനസോടെയുള്ള ഉപദ്രവമാണിതെന്നാണ് എന്‍ പ്രശാന്തിന്റെ ആരോപണം.  മാസങ്ങള്‍ക്ക് മുന്‍പ് താന്‍ അപേക്ഷ സമര്‍പ്പിച്ചതാണെന്നും ജൂലൈ 2-ന് മറ്റൊരു […]

Keralam

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; റമീസിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ

കോതമംഗലത്തെ ഇരുപത്തിമൂന്നുകാരിയുടെ ആത്മഹത്യയിൽ രണ്ട് പേർ കൂടി കസ്റ്റഡിയിൽ. ഒന്നാം പ്രതി റമീസിന്റെ മാതാപിതാക്കളാണ് കസ്റ്റഡിയിലായത്. തമിഴ്നാട്ടിൽ നിന്ന് പിടികൂടിയ പ്രതികളെ ഉടൻ കോതമംഗലത്ത് എത്തിക്കും. റമീസിന്റെ അറസ്റ്റിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയിരുന്നു. കേസിലെ രണ്ടാം പ്രതിയായിട്ടുള്ള റഹീം, മൂന്നാം പ്രതിയായിട്ടുള്ള ഷെരീഫ എന്നിവരാണ് പിടിയിലായിട്ടുള്ളത്. പ്രതികൾക്കായി […]

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 74,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9275 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ സ്വര്‍ണവില ഇനിയും ഉയരും. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഈ മാസം ഒന്‍പതാം തീയതി മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. എട്ടിന് രേഖപ്പെടുത്തിയ […]

India

ഡൽഹിയിലെ സ്കൂളുകൾക്കും കോളജുകൾക്കും വീണ്ടും ബോംബ് ഭീഷണി; ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു

ഡൽഹിയിലെ സ്കൂളുകളിലും കോളജുകളിലും ഇ-മെയിൽ വഴി വീണ്ടും ബോംബ് ഭീഷണി സന്ദേശം എത്തി. സന്ദേശം ലഭിച്ച ഉടൻ തന്നെ അധികൃതർ പോലീസിനെ വിവരമറിയിക്കുകയും വിദ്യാർത്ഥികളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. അടുത്തിടെ ഇത് രണ്ടാം തവണയാണ് ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇത്തരത്തിൽ ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത്. കഴിഞ്ഞ മെയ് […]

Keralam

കത്ത് വിവാദം; ‘അസംബന്ധങ്ങളോട് പ്രതികരിക്കാനില്ല’; എംവി ഗോവിന്ദൻ

കത്ത് ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. അസംബന്ധങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്നാണ് എംവി ​ഗോവിന്ദൻ പ്രതികരിച്ചത്. വിശദമായ അന്വേഷണം നടത്തിയിട്ട് ആണ് ഇത് പറയുന്നതെന്ന് അദേഹം പറഞ്ഞു. ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദ് നൽകിയ പരാതിയിൽ ഉന്നത സിപിഐഎം നേതാക്കളുടെ […]