India

തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഇന്ത്യ മുന്നണി; ഇംപീച്ച്മെന്റ് ചെയ്യാൻ നീക്കം

തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഇംപീച്ച്മെന്റിനൊരുങ്ങി ഇന്ത്യ മുന്നണി. ഇന്ന് ചേർന്ന യോഗത്തിലാണ് ഇംപീച്ച്മെന്റ് ചെയ്യാനുള്ള ചർച്ച. ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത നീക്കമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനെ ഇംപീച്ച് ചെയ്യാനുള്ള സാധ്യതകളാണ് ഇന്ത്യാ മുന്നണി പരിശോധിക്കുന്നത്. ഇന്ന് രാവിലെ മല്ലികാർജുൻ ഖാർഗെയുടെ പാർലമെന്റ് ഓഫീസിൽ ചേർന്ന ഇന്ത്യ […]

Keralam

‘സൗഹൃദം നിരസിച്ചു’; പാലക്കാട് ‘ബെസ്റ്റി’യുടെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ് യുവാക്കൾ

പാലക്കാട്: പാലക്കാട് കുത്തന്നൂരിൽ സൗഹൃദം നിരസിച്ച പെൺകുട്ടിയുടെ വീടിനു നേരെ പെട്രോൾ ബോംബെറ്. രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. പുതുശ്ശേരി സ്വദേശി രാഹുൽ, തോലന്നൂർ സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്. ആക്രമണത്തിൽ ബെഡ്റൂമിന്റെ ജനൽ ചില്ലകൾ തകർന്നിരുന്നു. 17 വയസുള്ള പെൺകുട്ടിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പെൺകുട്ടിയ്ക്ക് […]

Keralam

‘കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിലെ പ്രതികരണം സഭയെ പ്രതിരോധത്തിലാക്കി’; പാംപ്ലാനിക്കെതിരെ ഒരു വിഭാഗം മെത്രാന്മാർ

സീറോ മലബാർ സഭ സിനഡ് ഇന്ന് നടക്കാനിരിക്കെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ ഒരു വിഭാഗം രംഗത്ത്. കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിൽ മാർ ജോസഫ് പാംപ്ലാനിയുടെ പ്രതികരണം സഭയെ പ്രതിരോധത്തിൽ ആക്കിയെന്നാണ് മെത്രാന്മാരുടെ വിമർശനം. സിനഡ് സെക്രട്ടറി, എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതല എന്നിവയിൽ നിന്ന് പാംപ്ലാനിയെ […]

Keralam

സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോര്‍ച്ചാ വിവാദം: മൂന്ന് ഉന്നത നേതാക്കളുടെ ബിനാമിയാണ് താനെന്ന് രാജേഷ് പറഞ്ഞതായി പരാതിക്കാരന്‍

സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോര്‍ച്ചാ വിവാദം. ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ പരാതിയില്‍ ഉന്നത സിപിഐഎം നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെട്ടതാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത്. ഡോ. ടി എം തോമസ് ഐസക്, എം ബി രാജേഷ്, പി ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് പരാതിക്കത്തിലുള്ളത്. തോമസ് ഐസക്കിന്റേയും മന്ത്രി […]

Keralam

കത്ത് ചോര്‍ച്ച വിവാദത്തിനിടെ ഇന്ന് സിപിഐഎം പി ബി യോഗം; എം വി ഗോവിന്ദന്റെ മകനെതിരായ പരാതി ഉള്‍പ്പെടെ ചര്‍ച്ചയായേക്കും

കത്ത് ചോര്‍ച്ച വിവാദത്തിനിടെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പാര്‍ട്ടി നേതാക്കള്‍ യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയുമായി നടത്തിയ പണമിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് പിബിക്ക് നല്‍കിയ പരാതി ചോര്‍ന്നെന്ന ആരോപണം യോഗത്തില്‍ ചര്‍ച്ച ആകുമെന്നാണ് വിവരം. ചോര്‍ച്ചക്ക് പിന്നില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ […]

Keralam

പാലിയേക്കരയിൽ ടോൾ പിരിവ് നിർത്തിവെച്ച ഉത്തരവ്; നാഷണൽ ഹൈവേ അതോറിറ്റി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഗതാഗതക്കുരുക്കിനെ തുടർന്ന് തൃശൂർ പാലിയേക്കരയിൽ ടോൾ പിരിവ് നിർത്തിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ നാഷണൽ ഹൈവേ അതോറിറ്റി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിവിധയിടങ്ങളിൽ ഇപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുകയാണ്. കുതിരാൻ മുതൽ അങ്കമാലി വരെയുള്ള ഭാഗത്ത് അടിപ്പാത നിർമാണത്തെ തുടർന്ന് മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തിലാണ് ടോൾ […]

General

ആധാര്‍- യുഎഎന്‍ ലിങ്കിങ് ഇനി എളുപ്പം, പുതിയ മാറ്റങ്ങള്‍ അറിയാം; വിശദാംശങ്ങള്‍

യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പറുമായി ആധാറിനെ ബന്ധിപ്പിക്കുന്നതും വ്യക്തിഗത വിശദാംശങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതും കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനായി നടപടികള്‍ ലളിതമാക്കിയിരിക്കുകയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. പ്രൊവിഡന്റ് ഫണ്ട് സേവനങ്ങളിലേക്കുള്ള ആക്സസ് വേഗത്തിലാക്കുക, പേപ്പര്‍ വര്‍ക്ക് കുറയ്ക്കുക, അനാവശ്യമായ നടപടിക്രമ തടസ്സങ്ങള്‍ ഇല്ലാതെ സമയബന്ധിതമായ പേഔട്ടുകള്‍ ഉറപ്പാക്കുക എന്നിവയാണ് പുതിയ പരിഷ്‌കരണങ്ങളിലൂടെ […]

India

സി. പി രാധാകൃഷ്ണൻ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥി

സി. പി രാധാകൃഷ്ണൻ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന പ്രധാന യോഗത്തിന് ശേഷം ബിജെപി അധ്യക്ഷൻ ജെ പി നദ്ദ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. സി പി രാധാകൃഷ്ണന് പൂർണ പിന്തുണ നൽകുന്നുവെന്ന് കേന്ദ്രമന്ത്രി ജിതൻ […]

India

‘മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സംസാരിച്ചത് ബിജെപി നേതാവിനെ പോലെ’; പവന്‍ ഖേര

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങള്‍ തള്ളി കോണ്‍ഗ്രസ്. വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. ബിജെപി നേതാവിനെ പോലെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ സംസാരിച്ചതെന്നും കുറ്റപ്പെടുത്തല്‍. മഹാദേവപുരയില്‍ ഞങ്ങള്‍ വെളിപ്പെടുത്തിയ 1 ലക്ഷം വോട്ടര്‍മാരെക്കുറിച്ച് ഇലക്ഷന്‍ […]

Keralam

വി ഡി സവർക്കറെ പുകഴ്ത്തിക്കൊണ്ടുള്ള വാട്സാപ്പ്‌ ശബ്ദസന്ദേശം; ആലപ്പുഴയിൽ സിപിഐ നേതാവിനെ സസ്‌പെൻഡ് ചെയ്തു

വി ഡി സവർക്കറെ പ്രശംസിച്ച ആലപ്പുഴ വെൺമണി ലോക്കൽ സെക്രട്ടറിക്കെതിരെ സിപിഐയിൽ നടപടി. ഷുഹൈബ് മുഹമ്മദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തു. ഇന്നലെയായിരുന്നു വാട്സാപ്പ്‌ ഗ്രൂപ്പിലൂടെ നടന്ന സംഭാഷണത്തിൽ ഷുഹൈബ് വി ഡി സവർക്കറെ പുകഴ്ത്തികൊണ്ട് ശബ്ദ സംഭാഷണം നടത്തിയത്. സവർക്കർ സ്വാതന്ത്ര്യ സമര സേനാനി […]