Keralam

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി

ദിയ കൃഷ്ണ കേസിൽ സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി. സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി.വിനീത, രാധു എന്നിവർ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. കഴിഞ്ഞദിവസം ഹൈക്കോടതി പ്രതികളുടെ ജാമ്യ അപേക്ഷ തള്ളിയിരുന്നു. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ […]

Keralam

ഡിജിറ്റൽ – സാങ്കേതിക സർവകലാശാലയിലെ താത്കാലിക വി സിമാർക്ക് തുടരാം; പുതിയ വിജ്ഞാപനം ഇറക്കി ഗവർണർ

ഡിജിറ്റൽ – സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർമാരെ തുടരാൻ അനുവദിച്ച് വിജ്ഞാപനം ഇറങ്ങി. സുപ്രീം കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ചാൻസിലറായ ഗവർണർ രാജേന്ദ്ര ആർലേക്കർ പുതിയ വിജ്ഞാപനം ഇറക്കിയത്. ഇതിന്റെ പശ്ചാത്തലത്തിൽ ഡിജിറ്റൽ സർവകലാശാലയിൽ ഡോ. സിസാ തോമസും സാങ്കേതിക സർവകലാശാലയിൽ ഡോ. കെ ശിവപ്രസാദും വി […]

Keralam

മുണ്ടക്കൈ -ചൂരൽമല ദുരന്തം; വായ്പ എഴുതി തള്ളലിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദുരന്തം നടന്നിട്ട് ഒരു വർഷമായെന്നും ഇനി എപ്പോൾ തീരുമാനം എടുക്കുമെന്നും കോടതി ചോദിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും അതിന്റെ വാദപ്രതിവാദങ്ങൾ പുരോഗമിക്കുന്നതിന്റെയും ഇടയിലാണ് ദുരന്ത ബാധിതരുടെ കടം […]

Technology

വാട്‌സ്ആപ്പിൽ ഇനി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: മെറ്റാ പ്ലാറ്റ്‌ഫോമുകൾക്കിടയിൽ കൂടുതൽ സഹകരണം

ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രങ്ങൾ നേരിട്ട് വാട്‌സ്ആപ്പ് ഡിപിയായി ഉപയോഗിക്കാൻ സഹായിക്കുന്ന ഫീച്ചറാണിത്. വാബീറ്റഇൻഫോയുടെ (WABetaInfo) റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയ്ഡ് ബീറ്റ പതിപ്പായ 2.25.21.23-ൽ ഈ ഫീച്ചർ ചില ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങി. വൈകാതെ […]

Keralam

കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യം തേടി ബിലാസ്പൂരിലെ എന്‍ഐഎ കോടതിയിലേക്ക്

ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നതിന് മുന്‍പായി എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നീക്കം. സീനിയര്‍ അഭിഭാഷകന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഹൈക്കോടതിയില്‍ ഇന്ന് ഹര്‍ജി സമര്‍പ്പിച്ചാല്‍ നടപടിക്രമങ്ങള്‍ നീണ്ടുപോയി ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയേക്കാമെന്ന സാധ്യത പരിശോധിച്ച ശേഷമാണ് തീരുമാനം. […]

Keralam

കലാഭവൻ നവാസ് അന്തരിച്ചു

നടനും മിമിക്രി കലാകരനുമായ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസായിരുന്നു. ചോറ്റാനിക്കരയിലെ വൃന്ദാവൻ ഹോട്ടൽ മുറിയിൽ‌ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഹോട്ടൽ മുറിയിൽ ചെക്ക്ഔട്ട് വൈകിയതിനെത്തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എത്തിയതായിരുന്നു നവാസ്. ആശുപത്രിയിലേക്ക് ഉടൻ‌ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മുറിയിൽ […]

Keralam

ഡോ. ഹാരിസിന് നോട്ടീസ്: പെരുമാറ്റച്ചട്ട ലംഘനത്തിനുള്ള സ്വാഭാവിക നടപടി മാത്രം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് വകുപ്പിന്റെ സ്വാഭാവിക നടപടി മാത്രമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായിട്ടുണ്ടെന്ന വിദഗ്ധ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലുള്ള നടപടിയാണ് നോട്ടീസെന്ന് മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റു ചില […]

Uncategorized

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത, മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഒരു ജില്ലയിലും പ്രത്യേക ജാ​ഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. […]

Keralam

ആരോഗ്യ വകുപ്പിന്റെ വാദങ്ങൾ പൊളിയുന്നു; ചികിത്സയ്ക്ക് ഉപകരണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് ഡോ. ഹാരിസ് അയച്ച കത്ത് പുറത്ത്

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോർട്ടിലെ വാദം പൊളിയുന്നു. ഡോ. ഹാരിസ് ഹസൻ ശസ്ത്രക്രിയ ഉപകരണങ്ങൾ ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് സൂപ്രണ്ടിന് അയച്ച കത്ത് പുറത്ത്. പ്രതിസന്ധി അറിയിച്ചുകൊണ്ട് മാർച്ച് മാസത്തിലും ജൂൺ മാസത്തിലും സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു. തന്നോടൊപ്പം പലയിടത്തും […]