India

ശുഭാൻശു ശുക്ല നാളെ ഇന്ത്യയിലെത്തും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

ആക്സിയം ഫോർ ദൌത്യത്തിൽ പങ്കാളിയായ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻശു ശുക്ല നാളെ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ശുഭാൻശു ശുക്ലയുടെ ബഹിരാകാശ ദൗത്യ വിജയം ലോക്സഭയിൽ ചർച്ച ചെയ്യും. തിങ്കളാഴ്ച ആയിരിക്കും ചർച്ച. ബഹിരാകാശ യാത്രയ്ക്ക് ശേഷം ജൂലൈ 15 ന് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു […]

Keralam

വോട്ടര്‍ പട്ടിക ക്രമക്കേട്; ത്യശൂരിൽ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തൃശൂരിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേയ്ക്ക് ഡിവൈഎഫ്ഐ മാർച്ച്. മാർച്ചിൽ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. വോട്ടർ പട്ടിക ക്രമക്കേടിൽ സുരേഷ് ഗോപി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. പോലീസ് വഴിയിൽ ബാരിക്കേട് കെട്ടി. എംപി ഓഫീസ് എത്തുന്നതിനു മുൻപ് പ്രതിഷേധക്കാരെ പോലീസ് ഡിവൈഎഫ്ഐ പ്രവർത്തകരെ തടഞ്ഞു. കനത്ത […]

Keralam

കോരിച്ചൊരിയുന്ന മഴയിലും ദർശന സായൂജ്യം നേടി ആയിരങ്ങൾ; ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. ഉച്ചമുതൽ പെയ്യുന്ന കനത്ത മഴയെയും അവഗണിച്ച് ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് […]

India

16 ദിവസം, 20 ജില്ലകൾ, 1,300 കിലോമീറ്റർ; ബിഹാറിൽ വോട്ടർ അവകാശ യാത്രയുമായി രാഹുൽ ഗാന്ധി

വോട്ടർ അവകാശ യാത്രയുമായി ജനങ്ങൾക്കിടയിൽ എത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അടിസ്ഥാനപരമായ ജനാധിപത്യ അവകാശമായ ‘ഒരു വ്യക്തി, ഒരു വോട്ട്’ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. ഭരണഘടനയെ സംരക്ഷിക്കാൻ ബീഹാറിൽ ഒപ്പം ചേരൂ എന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. വോട്ട് മോഷണത്തിനെതിരായ യാത്ര ബിഹാറിന്‍റെ മണ്ണിൽ നിന്ന് തുടങ്ങുന്നുവെന്ന് […]

Keralam

‘സംഘപരിവാറിന്റെ നാവായി വെള്ളാപ്പള്ളി നടേശൻ മാറുന്നു; യുഡിഎഫ് എതിർക്കും’; വിഡി സതീശൻ

തുടർച്ചയായി വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളി നടേശനെ വീണ്ടും വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഘപരിവാറിന്റെ നാവായി വെള്ളാപ്പള്ളി നടേശൻ മാറുന്നു. പ്രത്യക്ഷത്തിൽ വെള്ളാപ്പള്ളിയും പരോക്ഷമായി സിപിഐഎമ്മും സംഘ പരിവാർ അജണ്ട നടപ്പാക്കുന്നെന്നും വി ഡി സതീശൻ വിമർശിച്ചു. എഡിജിപി എം ആർ അജിത് കുമാറിനെ […]

World

അജ്മാനിൽ ഇ-സ്കൂട്ടറുകള്‍ക്ക് നിയന്ത്രണം; റോഡിലിറക്കിയാൽ നിയമ നടപടി

അജ്മാന്‍: ഇലക്​ട്രിക്​ സ്കൂട്ടറുകൾക്ക്​ നിയന്ത്രണമേർപ്പെടുത്തിയാതായി അജ്മാന്‍ പോലീസ് . ട്രാഫിക്​ സുരക്ഷാ നടപടികൾ ശക്​തമാക്കുന്നതിന്‍റെ ഭാഗമായി ആണ് പുതിയ നീക്കം. ഇ-സ്കൂട്ടറുകള്‍ ഉപയോഗിച്ചു റോഡിലൂടെ സഞ്ചരിക്കാനാകില്ലെന്നും നിയമം ലംഘിച്ചാൽ നടപടി ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അജ്മാനിൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ അനിയന്ത്രിതമായ ഉപയോഗം ട്രാഫിക്ക് അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്ന് […]

District News

കോട്ടയം പാമ്പാടിയിൽ നിയന്ത്രണം നഷ്‌ടമായ കാർ റോഡരികിലെ മതിലിൽ ഇടിച്ച് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടയം : പാമ്പാടിയിൽ നിയന്ത്രണം നഷ്‌ടമായ കാർ റോഡരികിലെ മതിലിൽ ഇടിച്ച് മൂന്നു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. മല്ലപ്പള്ളി സ്വദേശിനിയായ കീർത്തി (3) ആണ് മരിച്ചത്. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. കാർ ഓടിച്ച മല്ലപ്പള്ളി മാത്യു ( 68), ശോശാമ്മ മാത്യു ( 58), മെറിൻ (40), […]

Keralam

സംസ്ഥാനത്തെ അതിതീവ്രമഴ; പൊട്ടിവീണ ലൈനില്‍ മാത്രമല്ല, പരിസര പ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാന്‍ സാധ്യത; അതീവ ശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി.

സംസ്ഥാനത്ത് അതിതീവ്രമഴയിൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി. കാറ്റും മഴയും ശക്തമായതിനാല്‍ മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. രാത്രി കാലങ്ങളിലും പുലര്‍‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്നും KSEB ആവശ്യപ്പെട്ടു. പൊട്ടിവീണ ലൈനില്‍ മാത്രമല്ല, പരിസര പ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തു പോകുകയോ […]

India

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടി പറയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ; വാർത്താ സമ്മേളനം നാളെ

രാഹുൽ ഗാന്ധിയുടെ ‘വോട്ട് കൊള്ള’ ആരോപണങ്ങൾക്ക് മറുപടി നൽകാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. നാളെ വൈകീട്ട് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വാത്താസമ്മേളനം നടത്തും. നാഷണൽ മീഡിയ സെന്ററിൽ വെച്ചായിരിക്കും വാർത്താസമ്മേളനം നടക്കുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാണേഷ്‌കുമാർ ഉൾപ്പെടെ വാർത്ത സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. വോട്ട് കൊള്ളയുമായി […]

India

ഇന്ത്യ-ചൈന അതിർത്തി തർക്കം; ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിക്കും

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി തിങ്കളഴാഴ്ച ഇന്ത്യയിലെത്തും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി വാങ് യി ചർച്ച നടത്തും. 24-മത് ഇന്തോ-ചൈന പ്രത്യേക പ്രതിനിധി യോഗത്തിലും വാങ് യി പങ്കെടുക്കും. ഓഗസ്റ്റ് 18, 19 തീയതികളിലാണ് വാങ് യി ഇന്ത്യ സന്ദർശിക്കുന്നത്. “ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് […]