Keralam

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്രാ നിരോധനം

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്രാ നിരോധനം. ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്നും നാളെയും രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തിയത്. ഗ്യാപ്പ് റോഡിലെ വാഹന പാർക്കിംഗ് നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. മഴ തുടരുന്ന സാഹചര്യത്തിൽ സാഹസിക വിനോദത്തിനും, ഖനനത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. […]

Keralam

‘പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ല, വിജിലൻസ് റിപ്പോർട്ട് എം ആർ അജിത് കുമാറിന് അനുകൂലം’; വി ഡി സതീശൻ

എം ആർ അജിത് കുമാറിന് അനുകൂലമായ വിജിലൻസ് റിപ്പോർട്ടിൽ വിമർശനവുമായി പ്രതിപക്ഷം. മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ച പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ധാർമികമായി അവകാശമില്ല. അന്വേഷണ റിപ്പോർട്ട്‌ മുഖ്യമന്ത്രി സാക്ഷ്യപ്പെടുത്തിയതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയെന്ന് […]

Keralam

അധ്യാപക നിയമന അംഗീകാരം: സംസ്ഥാന സര്‍ക്കാരിന്‍റേത് ഇരട്ടത്താപ്പ് നയമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തൃശൂര്‍: അധ്യാപകരുടെ നിയമന അംഗീകാരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇരട്ടത്താപ്പ് നയം സ്വീകരിക്കുകയാണെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആരോപിച്ചു. കേരളത്തിന്റെ സമഗ്രവളര്‍ച്ചയ്ക്ക് വിദ്യാഭ്യാസ മേഖലയില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ക്രൈസ്തവ സമൂഹം സംസ്ഥാന സര്‍ക്കാരില്‍ നിന്നും കടുത്ത വിവേചനമാണ് നേരിടുന്നത്. ഇതിനെതിരെ സമുദായം […]

Keralam

സിപിഐഎം നേതാക്കളുടെ ശ്രമം അപലപനീയം, മാർ ജോസഫ് പാംപ്ലാനിക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് സിറോ മലബാർ സഭ

മാർ ജോസഫ് പാംപ്ലാനിക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് സിറോ മലബാർ സഭ. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുൾപ്പടെ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകൾ നടത്തുന്നു. സി.പി.ഐ.എം നേതാക്കളുടെ ശ്രമം അപലപനീയം. സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകമായ പ്രതിപത്തിയില്ലെന്നും സിറോ മലബാർ സഭ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മാർ ജോസഫ് പാംപ്ലാനിക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി […]

Keralam

കോഴിക്കോട് അങ്കണവാടി കെട്ടിടത്തിൻ്റെ കോൺക്രീറ്റ് അടർന്നു വീണു; ആളപായമില്ല

കോഴിക്കോട് അങ്കണവാടിയുടെ കോൺക്രീറ്റ് പാളി അടർന്നു വീണു. പുതിയപാലം ചുള്ളിയിൽ അങ്കണവാടിയുടെ മേൽക്കൂരയുടെ കോൺക്രീറ്റാണ് അടർന്നു വീണത്. അങ്കണവാടിയിൽ കുഞ്ഞുങ്ങളും ടീച്ചറും എത്തുന്നതിനു മുൻപായിരുന്നു സംഭവം. ടീച്ചർ എത്തി വാതിൽ തുറന്നപ്പോഴാണ് കോൺക്രീറ്റ് പാളികൾ അടർന്നുവീണത് കണ്ടത്. ടീച്ചറുടെ കസേരയിലും മേശപ്പുറത്തും കുട്ടികൾ ഇരിക്കുന്ന ഇടത്തുമെല്ലാം കോൺക്രീറ്റ് കഷ്ണങ്ങൾ […]

Keralam

‘ലീഗിന് മുസ്ലീങ്ങൾ അല്ലാത്ത എംഎൽഎമാർ ഉണ്ടോ? കോട്ടയത്ത് എംഎൽഎമാരില്‍ ഒരാള്‍ മാത്രം ഈഴവന്‍, മറ്റുള്ളവര്‍ കുരിശിന്റെ വഴിയില്‍’; വെള്ളാപ്പള്ളി നടേശൻ

വീണ്ടും വിദ്വേഷപരാമർശങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്ത് സാമൂഹിക നീതി നിഷേധിക്കുന്നെന്നും വിദ്യാഭ്യാസരംഗത്ത് സാമൂഹിക നീതി നടപ്പാക്കുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മതേതരത്വം പറയുന്ന ലീഗിന് മുസ്ലീങ്ങൾ അല്ലാത്ത എംഎൽഎമാർ ഉണ്ടോ എന്നാണ് വെള്ളാപ്പള്ളി നടേശന്റെ ചോദ്യം. വർഗീയതയുടെ വിഷം തുപ്പുന്നത് ലീഗാണെന്നും പാർട്ടിയുടെ […]

District News

ലൗ ജിഹാദ് ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കണം, പിണറായി സർക്കാർ രാഷ്ട്രീയപരിരക്ഷ നൽകുന്നു; ഷോൺ ജോർജ്

ലൗ ജിഹാദ് ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കണമെന്ന് ബിജെപി. കോതമംഗലത്ത് 23 കാരിയുടെ ആത്മഹത്യ കാരണം നിർബന്ധിത മതപരിവർത്തന ശ്രമമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. പിണറായി സർക്കാർ ലൗ ജിഹാദിന് രാഷ്ട്രീയപരിരക്ഷ നൽകുന്നു. കോതമംഗലത്ത് വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ റമീസിന്റെ മാതാപിതാക്കളെയും സുഹൃത്തിനെയും കേസിൽ പ്രതിചേർത്തു. ജോസഫ് […]

Keralam

‘മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിയിലും സ്വർണക്കടത്തിലും അജിത്കുമാറിന് പങ്കില്ല’ ; വിജിലൻസ് അന്വേഷണ റിപ്പോർട്ട് പുറത്ത്

എഡിജിപി എംആർ അജിത് കുമാറിനെ കുറ്റവിമുക്തനാക്കി നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് . പി വി അൻവർ ആരോപിച്ച മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിയിലോ സ്വർണക്കടത്ത് ആരോപണത്തിലോ അജിത് കുമാറിനെതിരെ തെളിവുകൾ ഇല്ലെന്നാണ് വിജിലൻസ് കോടതി തള്ളിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. മരം മുറി വിവാദം, […]

Technology

കോളുകള്‍ മുന്‍കൂട്ടി സെറ്റ് ചെയ്യാം, പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്, എങ്ങനെ എന്നറിയാം

ന്യൂഡല്‍ഹി: കോള്‍ ഫീച്ചറില്‍ നിര്‍ണായക അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് കോളുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. ജോലി സംബന്ധമായതോ അല്ലെങ്കില്‍ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനോ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത് ഒരേസമയം നിരവധി പേരെ ഗ്രൂപ്പ് കോളിനായി ക്ഷണിക്കാം. കൂടാതെ കോള്‍ തുടങ്ങുന്നതിന് മുമ്പ് വാട്‌സ്ആപ്പ് എല്ലാവരെയും ഓര്‍മ്മിപ്പിക്കുകയും […]

Keralam

‘കെ നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല, ഹർജി തള്ളിക്കളയണം’; പോലീസ് റിപ്പോർട്ട്

കണ്ണൂർ മുൻ എഡിഎം കെ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ഹർജി തള്ളിക്കളയണമെന്ന് പോലീസ് റിപ്പോർട്ട്. കേസിൽ സമഗ്രമായ അന്വേഷണം നടന്നു. അന്വേഷണത്തിൽ അപാകതയുണ്ടെന്ന കുടുംബത്തിന്റെ വാദം മേൽക്കോടതികൾ തള്ളിയതാണെന്ന് പോലീസ് റിപ്പോർട്ട്. ആത്മഹത്യ പ്രേരണ നിലനിൽക്കും എന്ന് മാത്രം വാദം. ബോധപൂർവം ചില മൊഴികൾ രേഖപ്പെടുത്തിയില്ലെന്ന നവീൻ ബാബുവിന്റെ […]