Keralam

ന്യൂനമർദം, ചക്രവാതച്ചുഴി, മൺസൂൺ കാറ്റ്; കേരളത്തിൽ തീവ്രത കൂടിയ മഴ വരുന്നു

കാസര്‍കോട്: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറൻ കാറ്റ് വീണ്ടും സജീവമാകുന്നതും ന്യൂനമർദവും ചക്രവാതച്ചുഴിയും കാരണം കേരളത്തിൽ അടുത്ത നാലു ദിവസം ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പല ജില്ലകളിലും ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം […]

India

ആവേശപ്പോരിൽ സച്ചിനെ വീഴ്ത്തി സഞ്ജു; കെ.സി.എ പ്രസിഡന്‍റ് ഇലവനെ തകർത്തത് ഒരുവിക്കറ്റിന്

കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന സൗഹൃദ ട്വന്‍റി-ട്വന്‍റി മത്സരത്തിൽ ഇന്ത്യൻ താരം സഞ്ജു സാംസൺ നയിച്ച കെ.സി.എ സെക്രട്ടറി ഇലവന് മിന്നും ജയം. അവസാന ഓവർ വരെ നീണ്ട ആവേശകരമായ മത്സരത്തിൽ സച്ചിൻ ബേബി നയിച്ച കെ.സി.എ പ്രസിഡന്‍റ് ഇലവനെ ഒരുവിക്കറ്റിനാണ് തകർത്തത്. ആദ്യം […]

Keralam

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് പ്രതിഭാഗം

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് പ്രതിഭാഗം. തുടരന്വേഷണത്തിന് ഉന്നയിച്ച കാര്യങ്ങള്‍ നിലനില്‍ക്കില്ലെന്ന് കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പി പി ദിവ്യ വാദിച്ചു. എല്ലാ തെളിവുകളും പൊലീസ് ശേഖരിച്ചതാണെന്നാണ് പ്രതിഭാഗം ഉന്നയിച്ചത്. കേസ് വിശദമായ […]

Keralam

എസ്‌സിആര്‍ടി കരട് കൈപ്പുസ്തകത്തില്‍ ഗുരുതര പിഴവ്; സുഭാഷ് ചന്ദ്രബോസ് ബ്രട്ടീഷുകാരെ ഭയന്നാണ് രാജ്യം വിട്ടതെന്ന് പരാമര്‍ശം

സുഭാഷ് ചന്ദ്രബോസ് ബ്രട്ടീഷുകാരെ ഭയന്നാണ് രാജ്യം വിട്ടതെന്ന് എസ്‌സിആര്‍ടി കരട് കൈപ്പുസ്തകത്തില്‍ പരാമര്‍ശം. പിഴവ് ശ്രദ്ധയില്‍പ്പെട്ടതോടെ രണ്ടുതവണ തിരുത്തി വീണ്ടും കൈപ്പുസ്തകം പ്രസിദ്ധീകരിച്ചു. ആദ്യ തിരുത്തില്‍ ഭയന്ന് എന്ന വാക്ക് ഒഴിവാക്കി, പലായനം ചെയ്‌തെന്ന പരാമര്‍ശം നിലനിര്‍ത്തിയതോടെയാണ് വീണ്ടും തിരുത്തേണ്ടി വന്നത്. അധ്യാപകര്‍ക്ക് കുട്ടികളെ പഠിപ്പിക്കാനുള്ള കൈപ്പുസ്തകത്തിലാണ് ഗുരുതര […]

Keralam

ആര്‍എസ്എസിനും സവര്‍ക്കര്‍ക്കും സ്വാതന്ത്ര്യത്തിന്‍റെ പിതൃത്വം ചാർത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധം; പ്രധാനമന്ത്രിക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യൻ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തെ ആർഎസ്എസിനെ മഹത്വപ്പെടുത്താൻ ഉപയോഗിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധി വധത്തെത്തുടർന്നു നിരോധിക്കപ്പെട്ട ആർഎസ്എസിനും വധഗൂഢാലോചനയിൽ വിചാരണ നേരിട്ട വി ഡി സവർക്കർക്കും സ്വാതന്ത്ര്യത്തിന്‍റെ പിതൃത്വം ചാർത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധമാണെന്ന് പിണറായി പ്രസ്താവനയിലൂടെ ആരോപിച്ചു. ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ മഹത്വവൽക്കരിക്കാൻ സ്വാതന്ത്ര്യദിനം […]

India

ബില്ലുകൾക്കുള്ള സമയപരിധിയിൽ എതിർപ്പുമായി കേന്ദ്രം; സുപ്രീംകോടതിയെ നിലപാടറിയിച്ചു

രാഷ്ട്രപതിക്കും ഗവർണ്ണർക്കും ബില്ലുകളിൽ സമയപരിധി നിശ്ചയിച്ചതിനെ എതിർത്ത് കേന്ദ്ര സർക്കാർ. ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരം കോടതിക്ക് അത്തരമൊരു അധികാരമില്ലെന്നാണ് കേന്ദ്രം വാദിക്കുന്നത്. ഇത് രാഷ്ട്രപതിയുടെയും ഗവർണറുടെയും ഭരണഘടനാപരമായ അധികാരങ്ങളിലുള്ള കൈകടത്തലായി വ്യാഖ്യാനിക്കാമെന്നും, അമിതാധികാര പ്രയോഗമാണെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിൽ ഗവർണർമാർ മനഃപൂർവ്വം കാലതാമസം […]

Keralam

ഐഎസ് ബന്ധം; ജീവപര്യന്തം തടവ് പത്തുവര്‍ഷമായി കുറച്ചു

കൊച്ചി: രാജ്യാന്തര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി ആരോപിച്ചുള്ള യുഎപിഎ കേസില്‍ തൊടുപുഴ സ്വദേശി സുബഹാനി ഹാജയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി പത്തുവര്‍ഷം ഇളവ് ചെയ്തു. എന്‍ഐഎ സ്‌പെഷ്യല്‍ കോടതിയുടെ 2020 സെപ്റ്റംബര്‍ 25ലെ ശിക്ഷാ ഉത്തരവിനെതിരെ പ്രതി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് വി രാജ വിജയരാഘവന്‍, ജസ്റ്റിസ് […]

Keralam

മുനമ്പം വഖഫ് ഭൂമി കേസ് ഇന്ന് വഖഫ് ട്രിബ്യൂണൽ പരിഗണിക്കും

മുനമ്പം വഖഫ് ഭൂമി കേസ് ഇന്ന് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ പരിഗണിക്കും. ഭൂമി വഖഫായി രജിസ്റ്റർ ചെയ്തതിനെ ചോദ്യം ചെയ്ത് മുനമ്പം നിവാസികൾ നൽകിയ ഹർജി ഫയലിൽ സ്വീകരിക്കണോ എന്ന കാര്യത്തിലാണ് ഇന്ന് വാദം നടക്കുന്നത്. ഈ കേസിൽ മൂന്ന് പേർ പുതുതായി ഹർജി നൽകിയിട്ടുണ്ട്. ​കൊച്ചിയിൽ ചേർന്ന […]

District News

ഷൈനി മക്കളുമായി ആത്മഹത്യ ചെയ്ത സംഭവം, കാരണം നോബിയുടെ പീഡനം; പോലീസ് കുറ്റപത്രം ഇന്ന് സമർപ്പിക്കും

 ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവായ നോബിക്കെതിരെ അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം ഇന്ന് സമർപ്പിക്കും. ഭർത്താവിൽ നിന്നുള്ള ക്രൂരമായ ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യക്ക് കാരണമായതെന്ന് കുറ്റപത്രത്തിൽ പോലീസ് പറയുന്നു. ഷൈനിയുടെ ആത്മഹത്യാക്കുറിപ്പിൽ നോബിയുടെ പീഡനങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ടെന്നാണ് സൂചന. ഭർത്താവിൽ […]

Keralam

സ്വാതന്ത്ര്യ ദിനത്തിൽ അങ്കണവാടി കുട്ടികൾക്ക് രാഖി കെട്ടാൻ നിർദേശം; ചൈൽഡ് ഡെവലപ്മെന്റ്റ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്, DYFI പ്രതിഷേധം

തിരുവനന്തപുരത്ത് സ്വാതന്ത്ര്യ ദിനത്തിൽ അങ്കണവാടിയിലെ കുട്ടികൾക്ക് നിർബന്ധിതമായി രാഖി കെട്ടിയെന്ന് ആരോപണം. വർക്കല താലൂക്ക് ഓഫീസിൽ DYFI പ്രതിഷേധം ഉണ്ടായി. കുട്ടികൾക്ക് രാഖി കെട്ടണമെന്ന് ടീച്ചേഴ്സിനോട് ചൈൽഡ് ഡെവലപ്മെൻറ് പ്രോജക്ട് ഓഫീസർ നിർദേശിക്കുന്ന ശബ്ദസംഭാഷണം. വർക്കലയിലെ ബിജെപി കൗൺസിലർ കുട്ടിയുടെ കൈയിൽ രാഖി കെട്ടികൊടുക്കുന്ന ചിത്രവും ഇതിനകം പുറത്തുവന്നു. […]