Keralam

‘തൃശൂര്‍ പൂരം അലങ്കോലമായതില്‍ ചുമതലക്കാരനായ മന്ത്രി കെ രാജന് ധാര്‍മിക ഉത്തരവാദിത്തമുണ്ട്’; സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ റവന്യുമന്ത്രി കെ രാജന് വിമര്‍ശനം. തൃശൂര്‍ പൂരം അലങ്കോലമായതില്‍ ചുമതലക്കാരനായ മന്ത്രി കെ രാജന് ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്ന് വിമര്‍ശനം. റവന്യൂ മന്ത്രിയുടെ മണ്ഡലത്തില്‍ സിപിഐ മത്സരിക്കുമ്പോള്‍ റവന്യു വകുപ്പിലെ ഉദ്യോഗസ്ഥര്‍ ബിജെപിക്കു വേണ്ടി വ്യാജ വോട്ടു ചേര്‍ത്തെന്നും രാഷ്ട്രീയ പ്രമേയ ചര്‍ച്ചയ്ക്കിടെ വിമര്‍ശനമുയര്‍ന്നു. […]

Business

ജിഎസ്ടി സ്ലാബുകള്‍ രണ്ടെണ്ണം മാത്രമായി നിലനിര്‍ത്താന്‍ ആലോചന; 12, 28 സ്ലാബുകള്‍ ഒഴിവാക്കി നികുതി ഏകീകരിക്കും

ചരക്ക് സേവന നികുതി സ്ലാബുകള്‍ രണ്ടെണ്ണം മാത്രമായി നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. പന്ത്രണ്ട്, ഇരുപത്തിയെട്ട് എന്നീ സ്ലാബുകള്‍ ഒഴിവാക്കി നികുതി ഏകീകരിക്കും. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു. ദീപാവലി സമ്മാനമായി ജിഎസ്ടിയില്‍ സുപ്രധാന പരിഷ്‌കരണം നടത്തുമെന്ന മോദിയുടെ പ്രഖ്യാപനത്തിന് […]

Local

അതിരമ്പുഴ ലിസ്യൂ സോഷ്യൽ സർവ്വീസ് ലീഗ് റീഡിംഗ് റൂം & പബ്ലിക് ലൈബ്രറിയിൽ സ്വാതന്ത്ര്യ ദിനാഘോഷവും എസ് എസ് എൽ സി, പ്ലസ്ടൂ പരിക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടത്തി

അതിരമ്പുഴ: ലിസ്യൂ സോഷ്യൽ സർവ്വീസ് ലീഗ് റീഡിംഗ് റൂം & പബ്ലിക് ലൈബ്രറിയിൽ സ്വാതന്ത്ര്യ ദിനാഘോഷവും എസ് എസ് എൽ സി, പ്ലസ്ടൂ പരിക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടത്തി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് അമ്പലകുളം […]

Local

ഏറ്റുമാനൂർ വെട്ടിമുകൾ വിക്ടറി ലൈബ്രറി &റീഡിങ് റൂം പുനർ പ്രവർത്തനം ആരംഭിച്ചു

ഏറ്റുമാനൂർ : കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി പ്രവർത്തന രഹിതമായി കിടന്നിരുന്ന വെട്ടിമുകൾ വിക്ടറി ലൈബ്രറി &റീഡിങ് റൂം പുനർ പ്രവർത്തനം ആരംഭിച്ചു.ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻ്റെ 79ാം സ്വാതന്ത്ര്യ ദിനത്തിൽ നടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ്‌ സിറിൾ ജി നരിക്കുഴി അധ്യക്ഷത വഹിച്ചു. […]

World

യുക്മ – ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി ഓഗസ്റ്റ് 30ന്; കലാപരിപാടികളിൽ നിങ്ങൾക്കും പങ്കെടുക്കാം

റോഥർഹാം, യു കെ:  ഏഴാമത് യുക്മ – ഫസ്റ്റ് കോൾ കേരളപുരം വള്ളംകളിയുടെ ഒരുക്കങ്ങൾ ആരംഭിച്ചു. ഓഗസ്റ്റ് 30ന് റോഥർഹാമിലെ മാനവേഴ്സ് തടാകത്തിൽ വെച്ചാണ് വള്ളംകളി സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിന് പുറത്ത് മലയാളികൾ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ മത്സര വള്ളംകളിയാണിത്. ഇതോടൊപ്പം നിരവധി കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ കലാരൂപങ്ങളായ തെയ്യം, […]

Keralam

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും […]

Keralam

‘സംഘടനയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ കഴിയട്ടെ’; ‘അമ്മ’ നേതൃത്വത്തിന് ആശംസകളുമായി മമ്മൂട്ടി

താര സംഘടനയായ ‘അമ്മ’യുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് ആശംസകളുമായി മമ്മൂട്ടി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. സംഘടനയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും കുറിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു പ്രതികരണം. മമ്മൂട്ടി ഇക്കുറി വോട്ട് ചെയ്യാന്‍ എത്തിയിരുന്നില്ല. ഇതാദ്യമായി അമ്മയുടെ തലപ്പത്തേയ്ക്ക് വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്ന പ്രത്യേകതയുണ്ട്. […]

Keralam

‘പ്രധാനമന്ത്രിയുടെ ജിഎസ്ടി ഇളവ് പ്രഖ്യാപനം ആശങ്കയുണ്ടാക്കുന്നത്’; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

പ്രധാനമന്ത്രിയുടെ ജിഎസ്ടി ഇളവ് പ്രഖ്യാപനം ആശങ്കയുണ്ടാക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം മാത്രം തീരുമാനം നടപ്പിലാക്കണം. സംസ്ഥാനങ്ങളെ നോക്കുകുത്തിയാക്കുന്ന തരത്തിലുള്ള രീതികള്‍ ഗൗരവതരമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സമഗ്രമായ പരിശോധന ആവശ്യമെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപനം പോലെ നടപ്പാക്കാവുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് […]

Health

കുട്ടികളില്‍ ആത്മഹത്യ ചിന്ത വളര്‍ത്തും; അപകടം മൊബൈല്‍ അഡിക്ഷന്‍

സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്ത ഒരു ദിനത്തെ കുറിച്ച് ഒന്ന് ഓര്‍ക്കാന്‍ പോലും കഴിയാത്ത കാലമാണിത്. എന്തിനേറെ പറയുന്നു ഫോണിലെ ഓഫര്‍ എങ്ങാനും തീര്‍ന്നാല്‍ സമയം തള്ളി നീക്കുന്നതിന് അടക്കം നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാറുമുണ്ട്. ജീവിത നിലവാരവും സൗകര്യങ്ങളും മെച്ചപ്പെട്ടപ്പോള്‍ പലതിനെയും പോലെ നമ്മുടെയെല്ലാം ജീവിതത്തിലേക്ക് കടന്ന് വന്ന ഒന്നാണ് […]

Entertainment

‘നമ്മൾ നേടി; അമ്മ ഒരു സ്ത്രീ ആകണം എന്ന് എല്ലാവരും പറഞ്ഞു, ഇപ്പോൾ ആയി’; ശ്വേത മേനോൻ

താര സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി അറിയിച്ച് ശ്വേത മേനോൻ. താര സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. നമ്മൾ നേടിയെന്നും ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയെന്നും ശ്വേത മേനോൻ പറഞ്ഞു. അമ്മ ഒരു സ്ത്രീ ആകണം എന്ന് എല്ലാവരും പറഞ്ഞു. ഇപ്പോൾ ഒരു […]