India

ഫ്രീഡം നൈറ്റ് മാർച്ചുമായി കോൺഗ്രസ്; രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി നാളെ നൈറ്റ് മാർച്ച്

ഫ്രീഡം നൈറ്റ് മാർച്ചുമായി കോൺഗ്രസ്. രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി നാളെ നൈറ്റ് മാർച്ച് സംഘടിപ്പിക്കും. എല്ലാ ഡി.സി.സികളുടെയും നേതൃത്വത്തിലാണ് മാർച്ച്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് കെസി വേണുഗോപാൽ നിർവഹിക്കും. കെ.പി.സി.സി അധ്യക്ഷൻ വയനാട്ടിലും പ്രതിപക്ഷ നേതാവ് എറണാകുളത്തും മാർച്ചിൽ പങ്കെടുക്കും തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ നിന്ന് പാളയം രക്തസാക്ഷി […]

Keralam

മാധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല; ‘കേര’ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണ്. അത്തരം ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ‘കേര’ പദ്ധതിക്ക് ലോകബാങ്ക് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അതീവരഹസ്യ സ്വഭാവത്തിലുള്ള കത്തിൻ്റെ പകർപ്പ് മാധ്യമങ്ങളിൽ വരാൻ ഇടയായ സാഹചര്യത്തെ പറ്റി സർക്കാർ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. […]

Keralam

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; NIA അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ച് കുടുംബം

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യയിൽ എൻഐഎ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ച് കുടുംബം. കൂടുതൽ പെൺകുട്ടികൾ റമീസിന്റെ വലയിൽ പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് സഹോദരൻ ആവശ്യപ്പെട്ടു. കുടുംബത്തിന്റെ പരാതി ഡിജിപിക്ക് നേരിട്ട് കൈമാറുമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകിയെന്ന് സഹോദരൻ പറഞ്ഞു. എൻഐഎ അന്വേഷണത്തിലൂടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്ന് പ്രതീക്ഷ. […]

Keralam

മാസപ്പടി കേസ്; ഷോൺ ജോർജിന് തിരിച്ചടി, രേഖകൾ ആവശ്യപ്പെട്ടുള്ള ഹർജി തള്ളി

മാസപ്പടി കേസിൽ ഷോൺ ജോർജിന് തിരിച്ചടി. രേഖകൾ ആവശ്യപ്പെട്ടുള്ള ഷോൺ ജോർജിന്റെ ഹർജി ഹൈക്കോടതി തള്ളി. സിഎംആർഎല്ലിൽ നിന്ന് എസ്എഫ്ഐഒ കസ്റ്റഡിയിൽ എടുത്ത ഡയറിയുടെ പകർപ്പും, അനുബന്ധ രേഖകളുടെ പകർപ്പും ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്. സിഎംആർഎൽ മാസപ്പടി കേസിലെ നിർണായക വിവരങ്ങൾ ഡയറിയിലുണ്ടന്നായിരുന്നു ഹർജിക്കാരന്റെ വാദം. നേരത്തെ […]

Keralam

‘ലക്ഷ്യം സാമുദായിക ധ്രുവീകരണം’, കോളജുകളില്‍ വിഭജനഭീതി ദിനം ആചരിക്കില്ല; ഗവര്‍ണറുടെ നിര്‍ദേശം തള്ളി സര്‍ക്കാര്‍ :മന്ത്രി ഡോ. ആര്‍ ബിന്ദു

തിരുവനന്തപുരം: സര്‍വകലാശാലകള്‍ ഓഗസ്റ്റ് 14 ‘വിഭജനഭീതി ദിനം’ ആയി ആചരിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ ആഹ്വാനം തളളി സര്‍ക്കാര്‍. വിഭജനഭീതി ദിനം ആചരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ സംസ്ഥാനത്തെ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റേതാണ് നിര്‍ദേശ ഗവര്‍ണറുടെ നിര്‍ദേശത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച മന്ത്രി […]

Keralam

സംശയമുള്ള 93499 വോട്ടുകൾ; വയനാട്ടിൽ വ്യാജ വോട്ട് ആരോപണവുമായി ബിജെപി

വയനാട്ടിൽ വ്യാജ വോട്ട് ആരോപണവുമായി ബിജെപി. 93,499 സംശയമുള്ള വോട്ടുകളുണ്ടെന്ന് ബിജെപി നേതാവ് അനുരാഗ് തക്കൂർ ആരോപിച്ചു. 20,438 ഇരട്ട വോട്ടുകളെന്നും ആരോപണം. 70,450 പേർ വ്യാജ വിലാസത്തിൽ ഉള്ളവരെന്നും അനുരാഗ് ഠാക്കൂർ ആരോപിക്കുന്നു  തൃശൂരിൽ ബിജെപി ജില്ലാ നേതാവിന്റെ മേൽവിലാസത്തിൽ സംസ്ഥാന ഉപാധ്യക്ഷൻ വി ഉണ്ണികൃഷ്ണൻ വോട്ട് […]

Keralam

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; നാളെ 6 ജില്ലകൾക്ക് യെല്ലോ അലേർട്ട്, ശക്തമായ മഴ മുന്നറിയിപ്പ്

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി വടക്കൻ ആന്ധ്രാ പ്രദേശ്- തെക്കൻ ഒഡിഷ തീരത്തിന് സമീപം ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കുന്ന ന്യൂനമർദം തുടർന്നുള്ള 48 മണിക്കൂറിൽ വടക്കൻ ആന്ധ്രാപ്രദേശ് തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യത. കേരളത്തിൽ […]

Keralam

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍: ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം സെപ്റ്റംബര്‍ പത്തിനകം അറിയിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് അവസാന അവസരം നല്‍കി ഹൈക്കോടതി. തീരുമാനം സെപ്റ്റംബര്‍ പത്തിനകം അറിയിക്കാനാണ് നിര്‍ദേശം. വായ്പ എഴുതി തള്ളുന്നതില്‍ കേന്ദ്രം തീരുമാനം അറിയിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണ് ഇന്ന് പരിഗണിച്ചത്.  ഓണ അവധിക്കുശേഷം തീരുമാനം […]

Keralam

എറണാകുളം – ഷൊർണ്ണൂർ മെമു ട്രെയിൻ നിലമ്പൂർ വരെ ദീർഘിപ്പിച്ചു

എറണാകുളം – ഷൊർണ്ണൂർ MEMU ട്രെയിൻ നിലമ്പൂർ വരെ ദീർഘിപ്പിച്ചു. ട്രെയിൻ നമ്പർ 66325/66326 പ്രവർത്തനം ആരംഭിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര മന്ത്രി ജോർജ് കുര്യനെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ജൂൺ മാസത്തിലാണ് ആ മേഖലയിലെ ജനങ്ങളുടെ […]

Keralam

സാന്ദ്ര തോമസിന് തിരിച്ചടി, ഹർജി തള്ളി എറണാകുളം സബ് കോടതി

പ്രൊഡ്യൂസെഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരെ നിർമാതാവ് സാന്ദ്ര തോമസ് നൽകിയ ഹർജി തള്ളി. എറണാകുളം സബ് കോടതിയാണ് ഹർജി തള്ളിയത്. മൂന്ന് ഹർജിയും തള്ളി. ബൈലോ പ്രകാരമാണ് കാര്യങ്ങൾ മുന്നോട്ട് പോയത്. ഉന്നയിച്ച കാര്യങ്ങൾ വ്യാജമെന്ന് തെളിഞ്ഞുവെന്ന് നിർമാതാവ് ജി.സുരേഷ് കുമാർ പ്രതികരിച്ചു. കോടതി കള്ളം പറഞ്ഞതാണെന്ന് […]