Keralam

‘തിരഞ്ഞെടുപ്പ് കമ്മീഷൻ വിരട്ടിയാൽ പേടിച്ച് പോകുമെന്നാണോ കരുതിയത്’; വിമർശനവുമായി കെ.സി. വേണുഗോപാൽ

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപകാല പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് നേതാവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ രംഗത്ത്. ജനങ്ങളെ കബളിപ്പിച്ച് എം.പിമാർ ആകുന്നത് ശരിയായ രീതിയല്ലെന്ന് ചൂണ്ടിക്കാട്ടിയ ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നിലപാടുകളെയും ചോദ്യം ചെയ്തു. ഒരു ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് […]

Others

ഇന്ന് ഓഗസ്റ്റ് 12 ഗജവീരന്മാർക്കായി ഒരു ദിനം

ഇന്ന് ഓഗസ്റ്റ് 12 ലോകമെമ്പാടും ലോക ഗജദിനമായി ആചരിക്കുന്നു. കരയിലെ ഏറ്റവും വലിയ ജീവിയായ ആനകളുടെ സംരക്ഷണം, അവയുടെ ആവാസവ്യവസ്ഥയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. കനേഡിയൻ സിനിമാ സംവിധായികയായ പട്രീഷ്യ സിംസും തായ്‌ലൻഡ് ആസ്ഥാനമായുള്ള എലിഫന്റ് റീഇൻട്രൊഡക്ഷൻ ഫൗണ്ടേഷനും ചേർന്നാണ് 2012-ൽ […]

Keralam

താത്കാലിക വൈസ് ചാൻസലർ നിയമനം; ‘ഗവർണറുടെ ഉത്തരവ് റദ്ദാക്കണം’; സർക്കാർ സുപ്രീംകോടതിയിൽ

താത്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ. ഡോ സിസ തോമസിന്റെയും, ഡോ കെ ശിവപ്രസാദിന്റെയും നിയമനം ചട്ട വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. താൽക്കാലിക വിസി നിയമനത്തിലെ ഹൈക്കോടതി ഉത്തരവിനെതിരെ ഗവർണർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി നാളെ വീണ്ടും പരി​ഗണിക്കാനിരിക്കെയാണ് സർക്കാർ […]

Keralam

തൃശ്ശൂരിൽ നടന്നത് ജനാധിപത്യ കശാപ്പ്!; സുരേഷ് ​ഗോപി രാജിവെച്ച് വോട്ടർമാരോട് മാപ്പു പറയണം: വി ശിവൻകുട്ടി

തിരുവനന്തപുരം: തൃശ്ശൂരിൽ നടന്നത് ജനാധിപത്യ കശാപ്പാണെന്ന് മന്ത്രി വി ശിവൻകുട്ടി.  വീട്ടുടമസ്ഥർക്ക് പോലും അറിയാൻ കഴിയാത്ത രീതിയിൽ അവരുടെ മേൽവിലാസത്തിൽ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നു എന്നത് ഗുരുതരമായ കുറ്റമാണ്. ഇത് നഗ്നമായ ജനാധിപത്യ കശാപ്പാണ്. ഇത്രയും വലിയ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സുരേഷ് ഗോപിക്ക് ഒരു നിമിഷം പോലും […]

Keralam

‘ലിസ്റ്റിൽ ഇടം പിടിച്ചത് ഒഴിവാക്കിയ വോട്ടുകൾ’; തൃശൂരിലെ കള്ളവോട്ട് വെളിപ്പെടുത്തൽ ശരിവച്ച് ബൂത്ത്‌ ലെവൽ ഓഫീസർ

തൃശൂർ പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ ആറ് കള്ളവോട്ടുകൾ തന്റെ മേൽവിലാസത്തിൽ ചേർത്തെന്ന വീട്ടമ്മയുടെ വെളിപ്പെടുത്തൽ ശരിവച്ച് ബൂത്ത്‌ ലെവൽ ഓഫീസർ ആയിരുന്ന ആനന്ദ് സി മേനോൻ. ഒഴിവാക്കിയ വോട്ടുകളാണ് ലിസ്റ്റിൽ ഇടം പിടിച്ചതെന്ന് ആനന്ദ് സി മേനോൻ  പറഞ്ഞു. ചട്ടപ്രകാരമാണ് എല്ലാം ചെയ്തതെന്നും , പിന്നീട് എന്ത് […]

Keralam

‘പരാതി എഴുതി നൽകിയിട്ട് എന്തുണ്ടായി?’ വൈദേകം റിസോർട്ട് വിഷയം വീണ്ടും ഉന്നയിച്ച് പി.ജയരാജൻ

ഇപി ജയരാജനുമായി ബന്ധപ്പെട്ട വൈദേകം റിസോർട്ട് വിഷയം സിപിഐഎം സംസ്ഥാന സമിതിയിൽ വീണ്ടും ഉന്നയിച്ച് പി.ജയരാജൻ. പരാതി എഴുതി നൽകണമെന്നാണ് സെക്രട്ടറി ആവശ്യപ്പെട്ടത്. പരാതി എഴുതി നൽകിയിട്ട് എന്തുണ്ടായിയെന്നും പി ജയരാജന്റെ ചോദ്യം. വിഷയം പരിശോധിച്ച് വരികയാണെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മറുപടി. കഴിഞ്ഞ വ്യാഴാഴ്ച നടന്ന […]

India

‘സിന്ധു നദിയിൽ അണക്കെട്ട് നിർമ്മിച്ചാൽ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ഉറപ്പ്’; മുൻ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ

സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി മുൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. സിന്ധു നദിയിൽ അണക്കെട്ട് നിർമ്മിച്ചാൽ ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യുമെന്നാണ് ബിലാവൽ ഭൂട്ടോയുടെ പ്രസ്താവന. ഇതിനായി പാകിസ്ഥാനിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമെന്നും ബിലാവൽ ഭൂട്ടോ വ്യക്തമാക്കി. സിന്ധു നദിയിലെ ജലം ഇന്ത്യ തടയുകയാണെങ്കിൽ […]

Keralam

പാംപ്ലാനി അവസരവാദി; ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാള്‍ ഇല്ല: എം വി ഗോവിന്ദൻ

കണ്ണൂര്‍: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാള്‍ ഇല്ലെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോഴും ജാമ്യം ലഭിച്ചപ്പോഴും പാംപ്ലാനി നടത്തിയ […]

Keralam

23കാരിയുടെ ആത്മഹത്യ; കൂടുതൽ പേരെ പ്രതിചേർക്കും, പ്രതിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യും

കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യയിൽ കൂടുതൽ പേരെ പ്രതിചേർക്കും. പ്രതിയായ റമീസിന്റെ മാതാപിതാക്കളെയും ചോദ്യം ചെയ്യും. റമീസിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അന്വേഷണ സംഘം ഇന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ശേഖരിക്കും. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർനടപടികൾ. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറയുന്നു. റമീസിന്റെ പേരിൽ നിരവധി […]

India

ഏറ്റവും കൂടുതൽ മൃതദേഹം കുഴിച്ചിട്ട സ്പോട്ട്; ധർമസ്ഥലയിൽ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ പരിശോധന

കർണാടക ധർമസ്ഥലയിൽ ഇന്ന് മുതൽ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ പരിശോധന നടക്കും.നേത്രാവതി സ്നാനഘട്ടത്തോട് ചേർന്ന പതിമൂന്നാം നമ്പർ സ്പോട്ടിലാകും പരിശോധന നടക്കുക. ഏറ്റവും കൂടുതൽ മൃതദേഹം കുഴിച്ചിട്ടെന്ന് മുൻ ശുചീകരണ തൊഴിലാളി മൊഴി നൽകിയ സ്പോട്ടാണിത്. ഈ സ്പോട്ട് വർഷങ്ങൾക്ക് മുൻപ് മണ്ണിട്ട് ഉയർത്തിയിരുന്നു.ഡ്രോൺ മാപ്പിങ് പൂർത്തിയാക്കി.സാക്ഷിയുടെ മൊഴിയെടുത്തു. […]