Uncategorized

വോട്ടർപട്ടിക ക്രമക്കേട്; തുടർനടപടികൾ ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ പ്രത്യേക യോഗം

രാഹുൽഗാന്ധി ഉയർത്തിയ വോട്ടർപട്ടിക ക്രമക്കേടിൽ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി കോൺഗ്രസിന്റെ പ്രത്യേക യോഗം ഇന്നു ചേരും. വൈകിട്ട് 4.30 ന് എഐസിസി ആസ്ഥാനത്താണ് യോഗം. സംസ്ഥാനങ്ങളിലേക്ക് കൂടി പ്രതിഷേധം ശക്തമാക്കാനാണ് ഇന്ത്യ മുന്നണിയുടെയും തീരുമാനം. സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാക്കളും ജനറൽ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനങ്ങളിലേക്ക് കൂടി പ്രതിഷേധം […]

Keralam

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്

മധ്യ കേരളത്തിലും മലയോര മേഖലകളിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. കേരള കർണാടക ലക്ഷദ്വീപ് […]

Keralam

ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലേറ്ററിൽ, കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; രോഗിയടക്കം 5 പേർക്ക് പരുക്ക്; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ മുന്നിലെ അപകടത്തിൽ വാഹനം ഓടിച്ച വിഷ്ണുനാഥിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തത്. ഡ്രൈവിംഗ് പരിശീലനം നൽകിയ ബന്ധു വിജയന്റെ ലൈസൻസും സസ്പെൻഡ് ചെയ്തു. രണ്ടുപേരെയും എടപ്പാൾ ഐ ഡി റ്റി ആറിൽ ഡ്രൈവിംഗ് പരിശീലനത്തിനയക്കും. വിഷ്ണു നാഥ് ഓടിച്ച കാർ […]

Keralam

‘അറസ്റ്റുകൊണ്ട് രാഹുൽ ഗാന്ധിയെ നേരിടാനാവില്ല, ലോകചരിത്രത്തിൽ അടയാളപ്പെടുത്തുന്ന സമരം’; വി.ഡി. സതീശൻ

അറസ്റ്റുകൊണ്ട് രാഹുൽ ഗാന്ധിയെ നേരിടാൻ ആവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ലോകചരിത്രത്തിൽ അടയാളപ്പെടുത്തുന്ന സമരമാണ് വോട്ടർ പട്ടിക ക്രമക്കേടിനെതിരെ രാഹുൽ ഗാന്ധി ചെയ്യുന്നത്. തൃശൂരിൽ വ്യാപകമായി വ്യാജ വോട്ടുകൾ ചേർത്തു. വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ കോൺഗ്രസ് പരിശോധനയുടെ ഭാഗമാകും. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണം. വോട്ടർ […]

Uncategorized

വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിൽപന; കൊല്ലത്ത് 14 ഗ്രാം MDMAയുമായി ഓട്ടോ ഡ്രൈവർമാർ പിടിയിൽ

കൊല്ലത്ത് MDMAയുമായി ഓട്ടോ ഡ്രൈവർമാർ പിടിയിൽ. കൊല്ലം സ്വദേശികളായ അനു, അൻസാരി എന്നിവരാണ് പിടിയിലായത്. 14 ഗ്രാം എംഡിഎംഐയും കഞ്ചാവും ഇവരിൽനിന്ന് പിടികൂടി. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ചെറുകിട കച്ചവടക്കാർക്ക് വേണ്ടിയിട്ടാണ് എത്തിച്ചത്. കൊല്ലം റെയിൽവേ സ്റ്റേഷൻ രണ്ടാം ഗേറ്റിന് സമീപത്തു നിന്നാണ് […]

India

‘നിശ്ചിത തീയതിക്ക് ശേഷം റിട്ടേണ്‍ സമര്‍പ്പിച്ചാലും ടാക്‌സ് റീഫണ്ട്’; പരിഷ്‌കരിച്ച ആദായനികുതി ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: പരിഷ്‌കരിച്ച പുതിയ ആദായനികുതി ബില്‍ 2025 ലോക്‌സഭ പാസാക്കി. 1961 ലെ നിലവിലെ ആദായനികുതി നിയമത്തിന് പകരമായി ഈ വര്‍ഷം ഫെബ്രുവരി 13ന് ലോക്സഭയില്‍ അവതരിപ്പിച്ച ആദായനികുതി ബില്‍ 2025 വെള്ളിയാഴ്ച സര്‍ക്കാര്‍ ഔദ്യോഗികമായി പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച പുതുക്കിയ ആദായനികുതി […]

India

‘പാകിസ്താന്റെ ആണവ ഭീഷണി പതിവ് ശൈലി, രാജ്യ സുരക്ഷയ്ക്ക് ആവശ്യമായത് ചെയ്യും’; ഇന്ത്യ

പാക്‌ സൈനിക മേധാവി അസിം മുനീറിന്റെ ആണവ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ. ആണവായുധം കാട്ടിയുള്ള ഭീഷണി പാകിസ്താന്റെ പതിവ് ശൈലിയാണെന്നും ഈ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയുടെ സൗഹൃദ രാജ്യമായ അമേരിക്കൻ മണ്ണില്‍ വെച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയെന്നത് ഖേദകരമാണെന്നും ഇന്ത്യ വ്യക്തമാക്കി. രാജ്യ […]

District News

നിലമ്പൂര്‍-കോട്ടയം, നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസുകളില്‍ കൂടുതല്‍ കോച്ചുകള്‍ അനുവദിച്ചു

 നിലമ്പൂര്‍-കോട്ടയം, നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസുകളില്‍ 2 സെക്കന്‍ഡ് സിറ്റിങ് കോച്ചുകള്‍ കൂടി അനുവദിച്ചു. കോട്ടയം-കൊല്ലം പാസഞ്ചര്‍, കൊല്ലം-ആലപ്പുഴ പാസഞ്ചര്‍, ആലപ്പുഴ-കൊല്ലം പാസഞ്ചര്‍, കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍, തിരുവനന്തപുരം-നാഗര്‍കോവില്‍ പാസഞ്ചര്‍ എന്നിവയിലും കുടുതല്‍ കോച്ചുകള്‍ അനുവദിക്കും. നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസില്‍ 15 മുതലും കോട്ടയം-നിലമ്പൂര്‍, നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസുകളില്‍ 16 മുതലും മറ്റു ട്രെയിനുകളില്‍ 17 […]

India

ഭരണഘടന സംരക്ഷിക്കപ്പെടണം, രാജ്യത്ത് സുതാര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടക്കണം: വിജയ്

ഡൽഹിയിൽ വോട്ടർ പട്ടിക ക്രമക്കേട് ആരോപിച്ച് പ്രതിഷേധിച്ച പ്രതിപക്ഷ എം പി മാരുടെ അറസ്റ്റിൽ അപലപിച്ച് ടിവികെ അധ്യക്ഷൻ വിജയ്. രാജ്യത്ത് വികസനം ഉണ്ടാകണം എങ്കിൽ ജനാധിപത്യം സംരക്ഷിക്കപ്പെടണം. ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കിൽ ഭരണഘടന സംരക്ഷിക്കപ്പെടണം. സുതാര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കണം എന്നാണ് ടിവികെയുടെ ആവശ്യമെന്നും വിജയ് വ്യക്തമാക്കി. രാഹുൽ […]

Keralam

ഓണ്‍ലൈന്‍ മദ്യ വില്‍പന: നടപടികളുമായി ബെവ്‌കോ മുന്നോട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യ വില്‍പനയുമായി ബന്ധപ്പെട്ട് നടപടികളുമായി ബെവ്‌കോ മുന്നോട്ട്. ഓണ്‍ലൈന്‍ മദ്യവില്‍പ്പന സര്‍ക്കാരിന്റെ അജണ്ടയില്‍ ഇല്ലെന്ന് എക്‌സൈസ് മന്ത്രിയുള്‍പ്പെടെ വ്യക്തമാക്കുന്നതിനിടെയാണ് നടപടികള്‍ പുരോഗമിക്കുന്നു എന്ന് ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി തന്നെ വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്ക് ഡെലിവറി പാട്ണറെ കണ്ടെത്തും […]