Keralam

സമൂഹമാധ്യമത്തിലെ അധിക്ഷേപ പോസ്റ്റ്; നടൻ വിനായകനെ പോലീസ് ചോദ്യം ചെയ്തു

സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പോസ്റ്റ് ഇട്ടെന്ന പരാതിയിൽ നടൻ വിനായകനെ ചോദ്യം ചെയ്തു. കൊച്ചി സൈബർ പോലീസാണ് ചോദ്യം ചെയ്തത്. രാവിലെ പതിനൊന്ന് മണിയോടെ വിനായകന്‍ ചോദ്യം ചെയ്യലിന് ഹാജരായി. സൈബര്‍ പോലീസ് വിളിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലെ അധിക്ഷേപ, അസഭ്യ പരാമര്‍ശങ്ങള്‍ വിനായകന്‍റെ ഫെയ്സ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു വിനായകന്‍റെ […]

Keralam

‘ആളുകളെ വിലയ്ക്കെടുക്കുന്നു, ഒന്നിനു പിറകെ ഒന്നായി കഥ മെനയുന്നു; ആരോഗ്യ മേഖലയ്ക്കെതിരെ കോര്‍പ്പറേറ്റുകള്‍’ മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍: കോര്‍പറേറ്റ് ഭീമന്‍മാരുടെ ഇടപെടലിന്റെ ഭാഗമാണ് കേരളത്തിലെ ആരോഗ്യമേഖലയെ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നല്ല സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളിലുള്ളപ്പോള്‍ എന്തിന് സ്വകാര്യആശുപത്രികളിലേക്ക് പോകണമെന്നാണ് ഇപ്പോള്‍ എല്ലാവരും ചിന്തിക്കുന്നത്. ഇത് മറികടക്കാന്‍ എവിടെ […]

Keralam

കമൽ ഹാസൻ മുതൽ മാണി സി. കാപ്പൻ വരെ; ‘അമ്മ വോട്ടർപട്ടികയിലെ അപ്രതീക്ഷിത താരങ്ങൾ

ചലച്ചിത്ര താര സംഘടനയായ ‘അമ്മ’യിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ ഈ വർഷത്തെ വോട്ടർ പട്ടികയിലെ ചില കൗതുകകരമായ വിവരങ്ങൾ ശ്രദ്ധേയമാവുകയാണ്. ഈ മാസം 15-നാണ് അമ്മയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 507 അംഗങ്ങളുള്ള സംഘടനയുടെ പട്ടികയിൽ ചില അപ്രതീക്ഷിത പേരുകളും പ്രത്യേകതകളും ഉണ്ട്. വോട്ടർ പട്ടികയിൽ ഏറ്റവും […]

Keralam

ബുധനാഴ്ചയോടെ വീണ്ടും ന്യൂനമര്‍ദ്ദം; കാലവര്‍ഷം വീണ്ടും സജീവമാകാന്‍ സാധ്യത, നാളെ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ആന്ധ്രാ- ഒഡിഷ തീരത്തിനു സമീപം ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ്.ഈ ആഴ്ച അവസാനത്തോടെ സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നത്. ഇന്ന് (തിങ്കളാഴ്ച) ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും നാളെ […]

India

ഗൂഡല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി മരിച്ചു

തമിഴ്നാട് ഗൂഡല്ലൂർ ന്യൂഹോപ്പ് എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. 63 വയസുകാരനായ മണി ഇന്ന് രാവിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ പിന്നിൽ നിന്ന് ഓടിയെത്തിയ കാട്ടാന ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മണിയെ ആന എടുത്തെറിയുകയും മരണം സംഭവിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ പ്രദേശത്ത് […]

Uncategorized

വയനാട് പുനരുദ്ധാരണം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1.24 കോടി രൂപ സംഭാവന നൽകി സി.പി ഐ

വയനാട് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.24 കോടി രൂപ സംഭാവന നൽകി സിപിഐ. സി.പി ഐ സംസ്ഥാന കൗൺസിൽ 1,23,83,709 രൂപയാണ് നൽകിയത്. എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി ഒരു കോടി രൂപയും വയനാട് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ജോയിൻ്റ് കൗൺസിൽ […]

Keralam

‘തൃശൂരിലെ ജനവിധി അട്ടിമറിച്ചു; കളക്ടർ സ്വീകരിച്ചത് നിഷേധാത്മക സമീപനം’; കെ മുരളീധരൻ

തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേടിൽ പരാതി നൽകിയപ്പോൾ കളക്ടർ നിഷേധാത്മക സമീപനം സ്വീകരിച്ചെന്ന് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ മുരളീധരൻ. തൃശൂരിലെ ജനവിധി അട്ടിമറിച്ചു. കൗണ്ടിംഗ് ദിവസം സുരേഷ് ഗോപി ജില്ലയിൽ ഇല്ലായിരുന്നെന്നും അമിത് ഷായുടെ നിർദേശപ്രകാരമായിരുന്നു ഇതെന്നും കെ മുരളീധരൻ പറഞ്ഞു. മോദിയുടെ തൃശൂർ സന്ദർശനം മുതൽ ഗൂഡാലോചനകൾ നടന്നു. […]

India

വോട്ടുകൊള്ള ആരോപണം; രാജ്യതലസ്ഥാനത്ത് പ്രതിഷേധക്കടൽ തീർത്ത് പ്രതിപക്ഷം; എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി

വോട്ടുകൊള്ള ആരോപണത്തിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധക്കടൽ തീർത്ത് പ്രതിപക്ഷം. പാർലമെന്റിൽ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേയ്ക്കുള്ള പ്രതിഷേധ മാർച്ചിൽ മൂന്നൂറോളം പ്രതിപക്ഷ എം പിമാർ പങ്കെടുത്തു. ട്രാൻസ്പോർട്ട് ഭവന് മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായി. എംപിമാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമീപകാലത്തെ വലിയ പ്രതിഷേധത്തിനാണ് […]

Banking

അക്കൗണ്ട് ഉടമ മരിച്ചാല്‍ 15 ദിവസത്തിനകം അവകാശിക്ക് പണം; ഏകീകൃത നടപടിക്രമം ഒരുക്കാന്‍ റിസര്‍വ് ബാങ്ക്

മുംബൈ: മരിച്ചുപോയ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍, ലോക്കറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ഏകീകൃത നടപടിക്രമം ഒരുക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പരമാവധി 15 ദിവസത്തിനകം നടപടിക്രമം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുക. നോമിനികള്‍ക്കും നിയമപരമായ അവകാശികള്‍ക്കും വേണ്ടിയാണ് നടപടിക്രമം ലളിതമാക്കാനും വേഗത്തിലാക്കാനും റിസര്‍വ് […]

Keralam

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; ‘മതം മാറാൻ ആവശ്യപ്പെട്ട് കെട്ടിയിട്ട് മർദിച്ചു’; ആൺസുഹൃത്ത് റമീസ് കസ്റ്റഡിയിൽ

കോതമംഗലത്ത് ഇരുപത്തിമൂന്ന് വയസുകാരി സോനയുടെ ആത്മഹത്യയിൽ ആൺസുഹൃത്ത് റമീസ് കസ്റ്റഡിയിൽ. പ്രതിക്കെതിരെ ആത്മഹത്യ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകൾ ചുമത്തി. മതം മാറാൻ ആവശ്യപ്പെട്ട് റമീസ് കെട്ടിയിട്ട് മർദിച്ചെന്നാണ് സോനയുടെ ആത്മഹത്യ കുറിപ്പ്. ഇരുവരുടെയും വാട്സാപ്പ് ചാറ്റിൽ നിന്ന് ആത്മഹത്യാ പ്രേരണയ്ക്കും ശാരീരിക ഉപദ്രവത്തിനും പോലീസിന് തെളിവ് […]