Keralam

‘ഓൺലൈൻ മദ്യ വിൽപ്പനയിൽ നിലവിൽ തീരുമാനമെടുത്തിട്ടില്ല’; മന്ത്രി എം.ബി. രാജേഷ്

ഓൺലൈൻ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് നിലവിൽ സർക്കാരിന് യാതൊരു തീരുമാനവുമില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. സമൂഹത്തിന്റെ പൊതുവായ സ്വീകാര്യത ലഭിക്കുമ്പോൾ മാത്രമേ ഇത്തരമൊരു കാര്യത്തെക്കുറിച്ച് ആലോചിക്കാൻ കഴിയുവെന്നും ഇങ്ങനെയൊരു കാര്യം ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓൺലൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട് ബാർ ഉടമകളുമായി ചർച്ച നടത്തേണ്ട […]

Keralam

‘തൃശൂരിനെ ബി.ജെ.പി അഭിനയപാടവം മുറ്റിയ രാഷ്ട്രീയ കാപട്യത്തിന്റെയും കള്ളവോട്ടിന്റെയും തലസ്ഥാനമാക്കി മാറ്റി’; ബിനോയ് വിശ്വം

സംസ്‌കാരത്തിന്റെയും പൂരത്തിന്റെയും തലസ്ഥാനമെന്ന് പുകഴ്‌പെറ്റ തൃശ്ശൂരിനെ ബി.ജെ.പി അഭിനയപാടവം മുറ്റിയ രാഷ്ട്രീയ കാപട്യത്തിന്റെയും കള്ളവോട്ടിന്റെയും തലസ്ഥാനമാക്കി മാറ്റിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര ഭരണകക്ഷിയുടെ കാര്യസ്ഥന്മാരായി മാറുന്നതായി രാജ്യത്തിന്റെ എല്ലാഭാഗത്തുനിന്നും വന്നു കൊണ്ടിരിക്കുന്ന വിവരങ്ങള്‍ അങ്ങേയറ്റം ആശങ്കാജനകവും ജനാധിപത്യത്തിന്റെ അടിത്തറയെ തന്നെ […]

Keralam

ഓഗസ്റ്റ് 14 ‘വിഭജന ഭീതി ദിനം’ ആയി ആചരിക്കണം; സര്‍വകലാശാലകള്‍ക്ക് ഗവര്‍ണറുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: ഓഗസ്റ്റ് 14 ‘വിഭജന ഭീതി ദിനം’ ആയി ആചരിക്കണമെന്ന് സര്‍വകലാശാലകള്‍ക്ക് ഗവര്‍ണറുടെ സര്‍ക്കുലര്‍. സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്കാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സര്‍ക്കുലര്‍ നല്‍കിയിട്ടുള്ളത്. ഇന്ത്യ- പാക് വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് വിഭജന ഭീതി ദിനം ആചരിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി സെമിനാറുകളും വിഭജനത്തിന്റെ ഭീകരത തുറന്നു കാട്ടുന്ന […]

Keralam

ഡിജിറ്റൽ സർവകലാശാല നിയമ ഭേദഗതി ഓർഡിനൻസിൽ ​ഗവർണർ ഒപ്പിടില്ല

ഡിജിറ്റൽ സർവകലാശാല നിയമഭേദഗതി ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകില്ല. സർക്കാർ നിയമനിർമ്മാണം കേസിന് ബലം പകരാനെന്ന വിലയിരുത്തലിലാണ് ഗവർണർ. ഓർഡിനൻസ് രാജ് ഭവനിൽ എത്തിയെങ്കിലും ഗവർണർ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ഭേദഗതി ഓർഡിനൻസിന് അംഗീകാരം നൽകിയത്. താൽക്കാലിക വി.സി നിയമനം സംബന്ധിച്ച കേസ് 13ന് സുപ്രിംകോടതി പരിഗണിക്കുന്നുണ്ട്. […]

Keralam

തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ B ടീം, തൃശ്ശൂർ മണ്ഡലത്തിൽ 40000 വോട്ടുകൾ ചേർക്കപ്പെട്ടു എന്ന് സ്ഥിരീകരിച്ചു: ജോൺ ബ്രിട്ടാസ് എംപി

തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ B ടീമെന്ന് ജോൺ ബ്രിട്ടാസ് എംപി. നീതിപൂർവ്വമായ ഒരു തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തണം. പാർലമെൻറ് സ്തംഭിപ്പിച്ച് 300 ഓളം എംപിമാർ ഇന്ന് മാർച്ച് നടത്തും. ഇതല്ലാതെ മറ്റൊരു മാർഗം ഞങ്ങളുടെ മുന്നിൽ ഇല്ലെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. നിജസ്ഥിതി പരിശോധിക്കാതെ ഒറ്റ വരി കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് […]

India

വോട്ടുകൊള്ള ആരോപണത്തിൽ പ്രതിപക്ഷ എംപിമാർക്ക് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടുകൊള്ള ആരോപണത്തിൽ പ്രതിപക്ഷ എംപിമാർക്ക് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉച്ചക്ക് 12 മണിക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ എത്താൻ നിർദേശം നൽകി. കൂടിക്കാഴ്ചയ്ക്ക് 30 പേർക്ക് പങ്കെടുക്കാം. കോൺഗ്രസ് എം പി ജയറാം രമേശിന് ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിപ്പ് നൽകിയത്. എല്ലാ എംപിമാരെയും […]

Keralam

‘ബസ് കൺസഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ല; കുട്ടികളെ സീറ്റിൽ നിന്നും എഴുന്നേൽപ്പിക്കരുത്’; മന്ത്രി വി ശിവൻകുട്ടി

സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളോട് മോശമായി പെരുമാറരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മോശമായി പെരുമാറിയാൽ കർശന നടപടി എടുക്കുമെന്ന് മന്ത്രിയുടെ മുന്നറിയിപ്പ്. കുട്ടികളെ രണ്ടാം തരം പൗരൻമാരായി കാണരുത്. ബസ് കൺസഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടികൾ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് […]

Business

സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടു ദിവസത്തിനിടെ ഇടിഞ്ഞത് 760 രൂപ

കൊച്ചി: സംസ്ഥാനത്ത്സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. 9375 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ശനിയാഴ്ച മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 75,760 രൂപയാണ് […]

Keralam

ഒരു കോടിയോളം രൂപയുടെ ക്രമക്കേട്; വെള്ളറട ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതി

തിരുവനന്തപുരം വെള്ളറട ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതി. ഒരു കോടിയോളം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. മെറ്റീരിയൽ ഫണ്ടുപയോഗിച്ച് നടന്ന നിർമ്മാണ പ്രവൃത്തികളിലാണ് തട്ടിപ്പ് നടത്തിയത്. സ്റ്റാമ്പ് ഡ്യൂട്ടിയിൽ സർക്കാരിന് കിട്ടേണ്ട […]

Keralam

മെഡിക്കല്‍ കോളജില്‍ എല്ലാവര്‍ക്കും എന്നെ അറിയുന്നതല്ലേ, വാര്‍ത്താ സമ്മേളനത്തിന് മുന്‍പ് എന്നോട് ഒന്ന് ചോദിക്കാമായിരുന്നു, വേദനയുണ്ട്: ഡോ. ഹാരിസ്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയാ ഉപകരണം കാണാനില്ലെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സഹപ്രവര്‍ത്തകര്‍ തനിക്കൊപ്പം നില്‍ക്കാത്തതില്‍ വിഷമമുണ്ടെന്ന് ഡോ. ഹാരിസ് ഹസന്‍. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരുടെ വാര്‍ത്താ സമ്മേളനം ഞെട്ടിച്ചുവെന്നും അതേസമയം ആശുപത്രിയില്‍ തന്നെയുണ്ടായിരുന്ന തന്നോട് ഇതേപ്പറ്റി ഒന്ന് ചോദിക്കുകയെങ്കിലും ചെയ്യാമായിരുന്നുവെന്ന് ഡോ. ഹാരിസ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് […]