Keralam

ഒരു ലക്ഷം കോടി രൂപയുടെ ഇടപാട് നേട്ടം കൈവരിച്ച് കെഎസ്എഫ്ഇ, രാജ്യത്ത് ആദ്യം

തിരുവനന്തപുരം: ഒരുലക്ഷം കോടി രൂപയുടെ ഇടപാട് നേട്ടം കൈവരിച്ച് കേരള സര്‍ക്കാര്‍ സംരംഭമായ കെഎസ്എഫ്ഇ. ആദ്യമായാണ് രാജ്യത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മിസലേനിയസ് നോണ്‍ ബാങ്കിങ് സ്ഥാപനം ഈ നേട്ടം കൈവരിക്കുന്നത്. ചിട്ടി ബിസിനസിനൊപ്പം സ്വര്‍ണവായ്പ, ഭവനവായ്പ, വ്യക്തിഗത വായ്പ എന്നിവയുള്‍പ്പടെയുള്ള വിവിധ വായ്പകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ […]

India

കേരളത്തിൽ നിന്നുള്ള 6 രാഷ്ട്രീയ പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

കേരളത്തിൽ നിന്നുള്ള ആറ് പാർട്ടികളടക്കം അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പു സംവിധാനത്തിന്റെ ശുദ്ധീകരണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി , നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (സെക്കുലർ ), നേതാജി ആദർശ് പാർട്ടി, റവല്യൂഷനറി […]

Keralam

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ […]

Keralam

‘അർജൻറ്റീന ടീമിനെ കൊണ്ടുവരുമെന്ന് പറഞ്ഞതിൽ വൻ തട്ടിപ്പ്; പിന്നിൽ കള്ളപ്പണം വെളുപ്പിക്കൽ ആണോ എന്ന് അന്വേഷിക്കണം’, ഗുരുതര ആരോപണവുമായി വി ടി ബൽറാം

അർജൻറ്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞതിൽ വൻ തട്ടിപ്പെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ഇതിന് പിന്നിൽ കള്ളപ്പണം വെളുപ്പിക്കൽ ശ്രമം ആണോ എന്ന് അന്വേഷിക്കണം. അന്ന് 40 കോടിയോളം രൂപയായിരുന്നു പ്രതിഫലമായി അവർ ആവശ്യപ്പെട്ടിരുന്നത്. ഇന്നിപ്പോൾ 130 അല്ലെങ്കിൽ അതിൽ കൂടുതൽ നൽകാമെന്ന് പറഞ്ഞ് സ്പോൺസർ […]

Keralam

‘ഇന്ത്യ തന്ത്രപരമായ മുഖ്യ പങ്കാളിയായി തുടരും’; സ്വരം മയപ്പെടുത്തി അമേരിക്ക

വ്യാപാര തർക്കത്തിൽ സ്വരം മയപ്പെടുത്തി അമേരിക്ക. ഇന്ത്യ , അമേരിക്കയുടെ തന്ത്രപരമായ മുഖ്യ പങ്കാളിയായി തുടരുമെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ്. ട്രംപ് പങ്കുവച്ചത്, ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിലുള്ള ആശങ്കയെന്നും ടോമി പിഗോട്ട് വ്യക്തമാക്കി. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് […]

Keralam

‘ജ്യോത്സനെ കണ്ടാൽ എന്താണ് പ്രശ്നം? പാർട്ടി നേതാക്കൾ എല്ലാവരേയും കാണും’; എകെ ബാലൻ

സിപിഐഎം നേതാവ് ജ്യോത്സനെ കണ്ടുവെന്ന് വിമർശനത്തിൽ പ്രതികരണവുമായി സിപിഐഎം നേതാവ് എകെ ബാലൻ. ജ്യോത്സനെ കണ്ടാൽ എന്താണ് പ്രശ്നമെന്ന് എകെ ബാലൻ ചോദിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി നേതാക്കൾ എല്ലാവരേയും കാണും. രാശി നോക്കാനല്ല ജ്യോത്സനെ കണ്ടത്. ജ്യോത്സന്മാരും നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നവരാണെന്നും എകെ ബാലൻ പറഞ്ഞു. കൂടോത്രമൊക്കെ […]

Keralam

അധികാരത്തിൽ തുടരാനുള്ള ധാർമികത നഷ്ടപ്പെട്ടു,മന്ത്രി രാജിവെക്കണം; ആരോഗ്യവകുപ്പിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല

ആരോഗ്യവകുപ്പിനെതിരെ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ഡോ ഹാരിസ് ഹസൻ വിവാദത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ രൂക്ഷ വിമർശനം. ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണമെന്നും,ആരോഗ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള ധാർമികത നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പ്രതികരിച്ചു. സത്യം പറഞ്ഞ ഡോക്ടറെ ഹരാസ് ചെയ്യാൻ പാടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കള്ളങ്ങൾ പറഞ്ഞു പറഞ്ഞ് അവസാനം […]

World

നടുക്കം മാറാത്ത 80 വർഷങ്ങൾ; ഇന്ന് നാഗസാക്കി ഓർമ​ദിനം

ചരിത്രത്തിന്റെ ഏടുകളിൽ കറുത്ത ദിനമായി രേഖപ്പെടുത്തിയ മറ്റൊരു ദിനം. 1945 ഓഗസ്റ്റ് 6-നു ഹിരോഷിമയിൽ നടത്തിയ അണുബോംബ് ആക്രമണത്തിനുശേഷം നാഗസാക്കിയിൽ അമേരിക്ക രണ്ടാമത്തെ അണുബോംബിട്ടതിന്റെ വാർഷികമാണിന്ന്. 1945 ഓഗസ്റ്റ് 9. എൺപതു വർഷങ്ങൾക്കു മുമ്പ് ഇന്നേ ദിവസമാണ് ജപ്പാനിൽ അമേരിക്ക രണ്ടാമത്തെ അണുബോംബ് വർഷിക്കുന്നത്. ഹിരോഷിമയിൽ നടത്തിയ അണുബോംബ് […]

Keralam

‘മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചു; സർക്കാരിനെ കുറ്റം പറയാൻ താല്പര്യമില്ല’; ഡോ.ഹാരിസ് ചിറയ്ക്കൽ

മോഴ്സിലോസ്കോപ്പ് കാണാതായി എന്നത് ആരോ​ഗ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ഡോ.ഹാരിസ് ചിറയ്ക്കൽ. താൻ ചട്ടലംഘനം നടത്തിയിട്ടുണ്ടെന്നും ‌സർക്കാർ ഉദ്യോഗസ്ഥർ തന്നെ മീഡിയ്ക്ക് മുന്നിൽ വിവരങ്ങൾ പങ്കു വെയ്ക്കുന്നത് ചട്ടലംഘനം ആണെന്നും ഡോ.ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാരിന് സമ്മർദ്ദം ഉണ്ടാക്കിയെന്നും അദേഹം പറഞ്ഞു. മൊഴ്സിലോസ്കോപ് കണ്ടെത്തി ഇനി അതിൽ കൂടുതൽ അഭിപ്രായം […]

Keralam

പാലിയേക്കരയിലെ ടോള്‍പിരിവ്: ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി സുപ്രീംകോടതിയില്‍

പാലിയേക്കര ടോള്‍ പിരിവ് നാലാഴ്ചത്തേത്ത് നിര്‍ത്തിവച്ച ഹൈക്കോടതി ഉത്തരവിന് എതിരെ ദേശീയപാത അതോറിറ്റി സുപ്രീംകോടതിയില്‍. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയത്. അടിപ്പാതാ നിര്‍മാണത്തെ തുടര്‍ന്ന് മണ്ണുത്തി – ഇടപ്പള്ളി ദേശീയപാതയില്‍ രൂപപ്പെട്ട മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കിലായിരുന്നു ഹൈക്കോടതി നടപടി. ഉത്തരവ് അടിയന്തരമായി നടപ്പാക്കുമെന്ന് ടോള്‍ പ്ലാസ അധികൃതരും […]