Keralam

ഒ രാജഗോപാല്‍, സികെ പത്മനാഭന്‍, എന്‍ രാധാകൃഷ്ണന്‍, കെഎസ് രാധാകൃഷ്ണന്‍ എന്നിവരെ ബിജെപി കോര്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി; ഷോണ്‍ ജോര്‍ജിനെ ഉള്‍പ്പെടുത്തി

തിരുവനന്തപുരം: ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 21 പേരാണ് കമ്മിറ്റിയില്‍ ഉള്ളത്. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. മറ്റൊരു വൈസ് പ്രസിഡന്റായ ഡോ.കെഎസ് രാധാകൃഷ്ണനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല. മീഡിയ പാനലില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, […]

Uncategorized

റെക്കോർഡുകളുടെ പരമ്പരയായി ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര

ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ പിറന്നതും, ഭേദിക്കപ്പെട്ടതും നിരവധി റെക്കോർഡുകൾ. വ്യക്തികളും, ടീമുകളും, പരമ്പര തന്നെയും റെക്കോർഡ് പുസ്തകത്തിൽ ഇടം പിടിച്ചു. റൺസ് വേട്ടയിൽ തന്നെ കുറിക്കപ്പെട്ടത് ആറ് റെക്കോർഡുകൾ. 7881 റൺസ് പിറന്ന ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആറ് മത്സരങ്ങൾ അടങ്ങിയ ആ​സ്ട്രേ​ലി​യ-​ഇം​ഗ്ല​ണ്ട് ആ​ഷ​സ് പ​ര​മ്പ​ര​യെ […]

Keralam

‘സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാർ ഇനി ക്രിക്കറ്റ് കളിക്കും, ടീം ഉടൻ രൂപീകരിക്കും’: മന്ത്രി കെ ബി ഗണേഷ് കുമാർ

സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാർ ഇനി ക്രിക്കറ്റ് കളിക്കും. കെഎസ്ആർടിസി ക്രിക്കറ്റ് ടീം രൂപീകരിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ചലഞ്ചേഴ്സ് ക്ലബ്ബ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച കെഎസ്ആർടിസി ജീവനക്കാരുടെ സംസ്ഥാനതല ക്രിക്കറ്റ് ടൂർണമെന്റി ന്റെ സമ്മാനദാനം നിർവഹിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. നേരത്തേ നമുക്ക് വോളിബോൾ, ഫുട്ബോൾ ടീമുകൾ‌ ഉണ്ടായിരുന്നു. […]

India

വോട്ടർ ലിസ്റ്റ് രാജ്യത്തിന്റെ സ്വത്ത്, തിരഞ്ഞെടുപ്പ് കമ്മീഷൻ BJPയുമായി ചേർന്ന് തിരഞ്ഞെടുപ്പ് അട്ടിമറിച്ചു’; രാഹുൽ ഗാന്ധി

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ​ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ​ഗാന്ധി. ഭരണഘടനയുടെ അടിസ്ഥാനം തന്നെ വോട്ടാണ് അത് തകർക്കപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടന നൽകുന്നത് ഒരാൾക്ക് ഒരു വോട്ട് എന്ന അവകാശം. എന്നാൽ ബിജെപി മാന്ത്രികവിദ്യയിലൂടെ ഭരണ വിരുദ്ധ വികാരമില്ലാത്ത പാർട്ടിയായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.വാർത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ​ഗുരുതര […]

World

പ്രൈവറ്റ് ജെറ്റിന്റെ അടിയന്തിര ലാന്‍ഡിംഗ്; ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ടില്‍ നിരവധി വിമാനങ്ങള്‍ റദ്ദായി

ബര്‍മിംഗ്ഹാം: ബെല്‍ഫാസ്റ്റിലേക്ക് പോവുകയായിരുന്ന ഒരു സ്വകാര്യ ജെറ്റ് അടിയന്തിര ലാന്‍ഡിംഗ് നടത്തിയതിനെ തുടര്‍ന്ന് ഇന്നലെ ബര്‍മിംഗ്ഹാം വിമാനത്താവളം കുറച്ച് സമയത്തേക്ക് അടച്ചിടേണ്ടതായി വന്നു. വൈകിട്ട് ആറു മണിവരെ വിമാനത്താവളം അടച്ചിട്ടത് ചുരുങ്ങിയത് 93 വിമാന സര്‍വ്വീസുകളെയെങ്കിലും ബാധിച്ചു. ട്വിന്‍ എഞ്ചിന്‍ ബീച്ച് ബി 200 സൂപ്പര്‍ കിംഗ് വിമാനം […]

Keralam

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള തീയതി നീട്ടി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും നീക്കം ചെയ്യാനും തിരുത്തലുകള്‍ വരുത്താനും അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്നായിരുന്നു. പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട […]

Keralam

ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്നു; തൃശൂരിൽ 8 വയസുകാരിക്കും അമ്മയ്ക്കും പൊള്ളലേറ്റു

ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്നു തൃശൂരിൽ അമ്മയ്ക്കും മകൾക്കും പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ ഭാര്യ സന്ധ്യ മകൾ 8 വയസ്സുള്ള അനുശ്രീ എന്നിവർക്കാണ് പൊള്ളലേറ്റത്. രാവിലെ ചായവെക്കാൻ ആയി ഗ്യാസ് കത്തിച്ചപ്പോൾ സ്ഫോടന ശബ്ദത്തോടെ തീ ആളി പടരുകയായിരുന്നു. അടുക്കളയിൽ നിന്നും […]

Uncategorized

ആലുവയില്‍ വെളിച്ചെണ്ണ മോഷണം; കടയില്‍ നിന്ന് കവര്‍ന്നത് 30 കുപ്പി വെളിച്ചെണ്ണ

വെളിച്ചെണ്ണ വില കുതിച്ചുയരുമ്പോള്‍ ആലുവയില്‍ 30 ലിറ്റര്‍ വെളിച്ചെണ്ണ മോഷണം. ആലുവ തോട്ടുമുക്കത്തുള്ള പഴം, പച്ചക്കറി വ്യാപാരസ്ഥാപനത്തില്‍ നിന്നാണ് കള്ളന്‍ വെളിച്ചെണ്ണ കുപ്പികള്‍ ചാക്കിലാക്കി കൊണ്ടുപോയത്. വെളിച്ചെണ്ണയ്ക്ക് പുറമെ ഒരു പെട്ടി ആപ്പിള്‍, 10 കവര്‍ പാല്‍ എന്നിവയും മോഷണം പോയി.  കടയുടെ പിന്‍ഭാഗം കുഴിച്ച് കടയില്‍ കയറാനായിരുന്നു […]

Uncategorized

വീട്ടില്‍ കണക്കില്‍പ്പെടാത്ത പണം: ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്ക് തിരിച്ചടി; ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും വന്‍തോതില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് ചോദ്യം ചെയ്ത്  ജസ്റ്റിസ് യശ്വന്ത് വര്‍മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന സുപ്രീംകോടതി ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചത്. ഈ സമിതിയുടെ അന്വേഷണത്തോട് […]