Keralam

മണ്ണിടിച്ചില്‍;താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു, ആംബുലൻസ് കടത്തിവിടും

താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ ഇതുവഴിയുള്ള ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പൂര്‍ണമായും നിരോധിച്ചതായി ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ശക്തമായ മഴയില്‍ കൂടുതല്‍ പാറക്കഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീഴുന്നത് തുടരുന്ന സാഹചര്യത്തിലാണിത്. ലക്കിടി കവാടം വഴി ജില്ലയിലേക്കും കോഴിക്കോടേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. […]

Keralam

‘ആഗോള അയ്യപ്പ സംഗമത്തെ രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നത് വിശ്വാസികളെ അപമാനിക്കൽ’: മന്ത്രി വി ശിവൻകുട്ടി

ആഗോള അയ്യപ്പ സംഗമത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നത് വിശ്വാസികളെ അപമാനിക്കലാണെന്ന് മന്ത്രി വി ശിവൻകുട്ടി. ആഗോള അയ്യപ്പസംഗമം വിശ്വാസികളുടെ ഒരുമയെ വിളിച്ചോതുന്ന പരിപാടിയാണ്. ‘തത്വമസി’ എന്ന ദർശനത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ടുകൊണ്ട്, ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചുകൊണ്ട് വിശ്വാസ സമൂഹം മുന്നോട്ട് പോകുമ്പോൾ, രാജീവ് […]

Keralam

സംസ്ഥാനത്ത് മഴ കനക്കും; 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ ശക്തമായി തുടരും. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മധ്യ, വടക്കൻ കേരളത്തിലാണ് മഴ ശക്തിപ്രാപിക്കുക. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി പാലക്കാട് മലപ്പുറം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നാളെ […]

Keralam

റീലും റിയലും ഇക്കാലത്ത് പ്രാധാന്യം, രാഹുൽ മാങ്കൂട്ടത്തിൽ അടഞ്ഞ അധ്യായം; മാത്യു കുഴൽനാടൻ

രാഹുൽ മാങ്കൂട്ടത്തിൽ അടഞ്ഞ അധ്യായമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ . തെറ്റിനെ തെറ്റുകൊണ്ട് ന്യായീകരിക്കാൻ കഴിയില്ല. സിപിഐഎമ്മിന് ഇതിൽ ഇടപെടാൻ എന്ത് ധാർമികതയുണ്ട് എന്ന് അവരെ ഓർമ്മിപ്പിക്കുന്നു എന്ന് മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി. റീലും റിയലും ഇക്കാലത്ത് പ്രാധാന്യമുള്ളതാണ്. റിയൽ ഇല്ലാതെ റീൽ വന്നാൽ അത് നിലനിൽക്കില്ല. ഭൂപതിവ് […]

Health

കുട്ടികളിലെ മെനിഞ്ചൈറ്റിസ്: ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും

കുട്ടികളെ ബാധിക്കുന്ന ഗുരുതരമായ ഒരു രോഗമാണ് മെനിഞ്ചൈറ്റിസ്. തലച്ചോറിനെയും സുഷുമ്നാ നാഡിയെയും സംരക്ഷിക്കുന്ന ആവരണങ്ങളായ മെനിഞ്ചസുകളിൽ ഉണ്ടാകുന്ന വീക്കമാണ് ഈ രോഗത്തിന് കാരണം. ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ സൂക്ഷ്മാണുക്കളാണ് മെനിഞ്ചൈറ്റിസിന് കാരണമാകുന്നത്. വൈറൽ, ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് സാധാരണമാണെങ്കിലും, ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് കൂടുതൽ അപകടകരവും ചികിത്സിച്ചില്ലെങ്കിൽ മാരകവുമാകാം. അതിനാൽ, […]

Entertainment

”ഹൃദയപൂര്‍വം” ഫീല്‍ഗുഡ് മൂവി, അതിശയിപ്പിച്ച് മോഹൻലാൽ; വീണ്ടും ഒരു സത്യന്‍ അന്തിക്കാട് മാജിക്ക്

സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒരുമിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളുണ്ടാവും. വര്‍ഷങ്ങളുടെ ഇടവെളകളുണ്ടായപ്പോഴും ആ കോമ്പോ പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. സാന്റി ഈ ഓണത്തിന് മാറ്റുകൂട്ടും. സന്ദീപ് എന്ന ഒരു ബിസിനസുകാരനായാണ് മോഹന്‍ലാല്‍ എത്തുന്നത്. കൊച്ചിയില്‍ ഒരു ക്ലൗഡ് കിച്ചണ്‍ നടത്തുകയാണ് സന്ദീപ് ബാലകൃഷ്ണന്‍. പ്രായം ഏറെയായെങ്കിലും വിവാഹിതനല്ല, വിവാഹദിനം വധു […]

Keralam

കൊച്ചിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സിഗ്നല്‍ ഓഫാക്കി പോലീസുകാര്‍ നേരിട്ടിറങ്ങണം;ഹൈക്കോടതി

കൊച്ചി: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സിഗ്‌നല്‍ ലൈറ്റ് ഓഫാക്കി പോലീസുകാര്‍ നേരിട്ടിറങ്ങണമെന്ന് ഹൈക്കോടതി. പാലാരിവട്ടം വരെയുള്ള ബാനര്‍ജി റോഡ്, മെഡിക്കല്‍ ട്രസ്റ്റ് മുതല്‍ വൈറ്റില വരെയുള്ള സഹോദരന്‍ അയ്യപ്പന്‍ റോഡ് എന്നിവിടങ്ങളില്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് പോലീസുകാര്‍ ഗതാഗതം നിയന്ത്രിക്കണം. ബസ്സുകളുടെ സമയക്രമം പരിഷ്‌കരിക്കുന്നതിനുള്ള യോഗം നീട്ടിവച്ചതില്‍ ജസ്റ്റിസ് […]

India

‘അമേരിക്കയുടെ അധിക തീരുവ; തിരുപ്പൂരിലെ തുണി വ്യവസായത്തെ സാരമായി ബാധിക്കുന്നു, 3000 കോടിയുടെ വിപണി നഷ്ടമുണ്ടാകും’; എം കെ സ്റ്റാലിൻ

അമേരിക്കയുടെ അധിക തീരുവ തമിഴ്നാട്ടിലെ വ്യവസായത്തെ സാരമായി ബാധിക്കുന്നുവെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തിരുപ്പൂരിലെ തുണി വ്യവസായത്തെ യുഎസ് തീരുമാനം സാരമായി ബാധിക്കും. 3000 കോടിയുടെ വിപണി നഷ്ടമുണ്ടാകും. വലിയ അളവിൽ തൊഴിൽ നഷ്ടമുണ്ടാകും. സർക്കാർ വ്യവസായികൾക്കും തൊഴിലാളികൾക്കും ഉടൻ സഹായം നൽകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ […]

Keralam

തലപ്പാടിയില്‍ കര്‍ണാടക ആര്‍ടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; നാലുപേര്‍ മരിച്ചു

കാസർഗോഡ്-മംഗലാപുരം ദേശീയപാത 66-ൽ തലപ്പാടി ചെക്ക്പോസ്റ്റിന് സമീപം നിയന്ത്രണം വിട്ട കർണാടക ആർടിസി ബസ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ നാലുപേർ മരിച്ചു. പരുക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ മൂന്നു സ്ത്രീകൾ ഉൾപ്പെടുന്നു. അമിതവേഗതയിലെത്തിയ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. കാസർഗോഡ് […]

World

യുകെയിൽ ശൈത്യകാലത്തിന് മുമ്പ് എനര്‍ജി ചാര്‍ജ് വീണ്ടും ഉയരും; കുടുംബങ്ങള്‍ക്ക് ഇരട്ടടി

യുകെ: വിലക്കയറ്റത്തിന്റെ കാലത്തു കുടുംബങ്ങള്‍ക്ക് ഇരട്ടടി സമ്മാനിക്കാന്‍ എനര്‍ജി ചാര്‍ജ് വീണ്ടും ഉയരുമെന്നു റിപ്പോര്‍ട്ടുകള്‍. ശൈത്യകാലത്തിനു മുമ്പ് എനര്‍ജി ചാര്‍ജില്‍ കുതിച്ചു കയറ്റം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. മുമ്പ് ചെറിയ കുറവ് പ്രവചിച്ചിരുന്നതാണ് . എന്നാല്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഗ്യാസ്, വൈദ്യുതി വിലകളില്‍ നേരിയ വര്‍ധനവ് […]