Keralam

ചാനല്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം; പ്രിന്റു മഹാദേവ് കീഴടങ്ങും

ചാനല്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം നടത്തിയ പ്രിന്റു മഹാദേവ് പോലീസിന് മുന്നില്‍ കീഴടങ്ങും. പേരാമംഗലം പോലീസ് സ്റ്റേഷനില്‍ പ്രിന്റു അല്‍പസമയത്തിനുള്ളില്‍ ഹാജരാകുമെന്നാണ് വിവരം. ബിജെപി നേതാക്കളുടെ വസതികളിലും മറ്റും വ്യാപകമായ തിരച്ചിലാണ് പോലീസ് പ്രിന്റിനു വേണ്ടി നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സ്വകാര്യ ചാനലിലെ ചര്‍ച്ചയിലാണ് […]

World

‘പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നത് അനുവദിക്കില്ല’; ആവര്‍ത്തിച്ച് ബെഞ്ചമിന്‍ നെതന്യാഹു

പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നത് അനുവദിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പലസ്തീന്‍ രാഷ്ട്രനിര്‍മ്മിതിയെ ശക്തി ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ 20 നിര്‍ദേശങ്ങളടങ്ങിയ സമാധാന കരാര്‍ അമേരിക്ക മുന്നോട്ടുവച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന. വ്യവസ്ഥകള്‍ പാലിച്ചാല്‍ പലസ്തീന്‍ സ്വയം നിര്‍ണയത്തിലേക്കും സ്വതന്ത്ര […]

Keralam

‘ഞാനുണ്ടായ മൂന്നര വർഷം ഒരഴിമതിയും നടന്നില്ല,ദേവസ്വം മന്ത്രി ആയിരുന്നപ്പോൾ ഒരു സ്വർണ്ണപ്പാളിയും ആരും കൊണ്ടുപോയിരുന്നില്ല’; ജി.സുധാകരൻ

താൻ മന്ത്രിസഭയിൽ ഉണ്ടായിരുന്ന മൂന്നര വർഷം ഒരഴിമതിയും നടന്നില്ലെന്ന് സിപിഐഎം നേതാവ് ജി സുധാകരൻ.ദേവസ്വം മന്ത്രി ആയിരുന്നപ്പോൾ ഒരു സ്വർണ്ണപ്പാളിയും ആരും കൊണ്ടുപോയിരുന്നില്ല. മൂന്നര വർഷം കഴിഞ്ഞപ്പോ എന്റെ ദേവസ്വം മന്ത്രി സ്ഥാനം കടന്നപ്പള്ളിക്ക് കൊടുത്തു. എല്ലാത്തിനും മീതെയാണ് രാഷ്ട്രീയം. അയ്യപ്പനെ പോലും സുരക്ഷിതമാക്കി വയ്ക്കുന്നത് രാഷ്ട്രീയമാണ് ഉപരിമണ്ഡലമെന്നും […]

Keralam

എയര്‍ ഇന്ത്യ കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കുന്നു; ആശങ്കയറിയിച്ച് ശശി തരൂര്‍

കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കുന്ന എയര്‍ ഇന്ത്യ നടപടിയില്‍ പ്രതിഷേധം അറിയിച്ച് തിരുവനന്തപുരം എംപി ശശി തരൂര്‍. അടുത്ത ഏതാനും മാസത്തേക്ക് വ്യാപകമായി എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യ ചെയര്‍മാന്‍ കാംബെല്‍ വില്‍സണെ വിളിച്ച് തരൂര്‍ ആശങ്ക അറിയിച്ചു. ഗള്‍ഫ് നാടുകളിലേക്ക് കേരളത്തില്‍ […]

Keralam

ഇന്ന് ഏഴ് മണിക്ക് എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകളും അടയ്ക്കും; നാളെയും മറ്റന്നാളും ഡ്രൈ ഡേ

സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകളും അടയ്ക്കും.സ്റ്റോക്ക് എണ്ണുന്നതുമായി ബന്ധപ്പെട്ട സമയക്രമീകരണത്തിന്റെ ഭാഗമായാണിത്. ബാറുകൾക്ക് ഇന്ന് രാത്രി 11 മണിവരെ പ്രവർത്തിക്കാം. മാത്രമല്ല വരുന്ന രണ്ട് ദിവസങ്ങളിൽ സമ്പൂർണ ഡ്രൈ ഡേയുമായിരിക്കും. നാളെ ഒന്നാം തീയതിയിലും ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തിയിലും ബെവ്‌കോ ഔട്ട്‌ലെറ്റുകൾ […]

Keralam

സ്റ്റൈലിഷ്‌ ലുക്കിൽ മമ്മൂക്ക..സ്വയം ഡ്രൈവ് ചെയ്‌ത്‌ ചെന്നൈ വിമാനത്താവളത്തിൽ;ഷൂട്ടിങ്ങിനായി ഹൈദരാബാദിലേക്ക്

സ്റ്റൈലിഷ്‌ ലുക്കിൽ മമ്മൂക്ക. സ്വയം ഡ്രൈവ് ചെയ്‌ത്‌ ചെന്നൈ വിമാനത്താവളത്തിൽ എത്തി. ഷൂട്ടിങ്ങിനായി ഹൈദരാബാദിലേക്ക് പുറപ്പെട്ടു. ഏഴ് മാസത്തിന് ശേഷം ആദ്യമായാണ് മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഹൈദരാബാദിലെ സെറ്റിലേക്ക് പോകാനാണ് മമ്മൂട്ടി ചെന്നൈ വിമാനത്താവളത്തിലേക്ക് എത്തിയത്. മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം പേട്രിയറ്റ് സിനിമയുടെ ചിത്രീകരണത്തിലേക്കാണ് […]

Keralam

‘മാനിഷാദ’: ഗാന്ധി ജയന്തി ദിനത്തിൽ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്

പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഗാന്ധി ജയന്തി ദിനത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കാനാണ് കെപിസിസി തീരുമാനം. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളാണ് പരിപാടികള്‍ സംഘടിപ്പിക്കുക. ‘മാനിഷാദ’ എന്ന പേരിലാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസുകള്‍ നടക്കുക. പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ മൗനം പാലിക്കുന്നതിനെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്റ് പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ […]

Sports

‘ഞാൻ തന്നെ കപ്പും മെഡലും നൽകും, ഇന്ത്യ സ്വന്തം ചെലവിൽ ചടങ്ങ് നടത്തണം’; ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് നൽകാൻ ഉപാധി വെച്ച് നഖ്വി

ഏഷ്യാ കപ്പ് കിരീടം ഇന്ത്യ നേടിയതിന് ശേഷവും വിവാദങ്ങൾക്ക് അയവില്ല. ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക് കെെമാറാൻ പുതിയ ഉപാധിവെച്ചിരിക്കുകയാണ് മൊഹ്സിൻ നഖ്വി. ഇന്ത്യക്ക് താൻ തന്നെ കിരീടം കെെമാറാം. ഇതിനായി ഇന്ത്യ സ്വന്തം ചിലവിൽ പരിപാടി സംഘടിപ്പിക്കണം. അവിടെവെച്ച് താൻ മെഡലും ട്രോഫിയും കെെമാറാമെന്നാണ് മൊഹ്സിന്റെ നിലപാട്. […]

India

‘സിഎം സര്‍, കുറ്റം എനിക്ക് മേല്‍ വച്ചോളൂ; പാര്‍ട്ടി പ്രവര്‍ത്തരെ വേട്ടയാടരുത്; സത്യം പുറത്തുവരും’; പ്രതികരണവുമായി വിജയ്

കരൂര്‍ ദുരന്തത്തിന് ശേഷം മൗനം വെടിഞ്ഞ് നടന്‍ വിജയ്. ജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നും സത്യം പുറത്തുവരുമെന്നും ആദ്യ വിഡിയോ സന്ദേശത്തില്‍ ടിവികെ അധ്യക്ഷന്‍ പറഞ്ഞു. കുറ്റമെല്ലാം തന്റെ മേല്‍ ആരോപിക്കാമെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ വേട്ടയാടരുതെന്നും വിജയ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. കരൂരില്‍ മാത്രം ദുരന്തമുണ്ടായത് എങ്ങനെ എന്ന സംശയം […]

Keralam

നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇഎസ്ജി നയത്തിന് അംഗീകാരം; മന്ത്രിസഭാ തീരുമാനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിസ്ഥിതി, (Environmental) സാമൂഹികം, (Social) ഭരണപരവുമായ (Governenance) നയം രൂപീകരിക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പരിസ്ഥിതിക്ക് അനുയോജ്യവും താരതമ്യേന മലിനീകരണം കുറഞ്ഞതുമായ വ്യവസായങ്ങള്‍ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇഎസ്ജി നയം രൂപീകരിക്കുന്നത്. ആഗോളതലത്തില്‍ നിക്ഷേപ തീരുമാനങ്ങളുടെ കേന്ദ്ര ബിന്ദുവായി ഇഎസ്ജി മാറിയിട്ടുണ്ട്. […]