Keralam

‘ക്ഷേമപെൻഷന് 1200 കോടി രൂപ വിതരണം ചെയ്തു, കേരളത്തിൽ വിലക്കേയറ്റം തടുത്തു നിർത്താനായി’: മുഖ്യമന്ത്രി

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണക്കാലത്ത് സ്വാഭാവികമായി ഉണ്ടാകേണ്ട വിലക്കേയറ്റം തടുത്തു നിർത്താനായി. വിപണിയിൽ കാര്യക്ഷമമായ ഇടപെടൽ നടത്തിയെന്നും പൊതുവിതരണ രംഗം ശക്തമാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. സിവിൽ സപ്ലെസ് കോർപ്പറേഷൻ മുഖേന ഓണക്കാലത്ത് വലിയ ഇടപെടലാണ് സർക്കാർ നടത്തുന്നത്. കൺസ്യൂമർഫെഡ്,ഹോർട്ടികോർപ് തുടങ്ങി […]

Keralam

സാങ്കേതിക സർവകലാശാലയിലെ ശമ്പള പ്രതിസന്ധി ഒഴിയും; ഫിനാൻസ് കമ്മിറ്റി യോഗം പൂർത്തിയായി

സാങ്കേതിക സർവകലാശാലയിലെ ശമ്പള പ്രതിസന്ധി ഒഴിയുന്നു. ഫിനാൻസ് കമ്മിറ്റി യോഗം പൂർത്തിയായി. ക്വാറം തികഞ്ഞതിനാലാണ് യോഗം ചേർന്നത്. ഈ വർഷം ഇതുവരെയുള്ള ധനവിനിയോഗം സിൻഡിക്കേറ്റ് പരിശോധിക്കണമെന്ന് ഫിനാൻസ് കമ്മിറ്റി യോഗത്തിൽ ശിപാർശ ചെയ്തു. ഇന്ന് നടന്ന യോഗത്തിൽ പങ്കെടുത്തത് ഒൻപത് പേരാണ്. മൂന്ന് സർക്കാർ പ്രതിനിധികളിൽ രണ്ടുപേർ ഓൺലൈൻ […]

India

പുടിൻ്റെ വരവിനായി ഇന്ത്യ കാത്തിരിക്കുന്നുവെന്ന് മോദി; ഇന്ത്യ-റഷ്യ ബന്ധം ആഴത്തിലുള്ളതെന്ന് പുടിൻ

ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു മണിക്കൂറോളമാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. റഷ്യയുമായി ദീർഘകാല ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി. യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള വഴികൾ തേടണമെന്നും കൂടിക്കാഴ്ചയിൽ മോദി ആവശ്യപ്പെട്ടു. ഇന്ത്യ-റഷ്യ ബന്ധം ആഴത്തിലുള്ളതെന്ന് പുടിൻ പറഞ്ഞു. […]

Health

കുടവയറ് കുറയുന്നില്ലേ? ആദ്യം ഈ അഞ്ച് ശീലങ്ങള്‍ ഒഴിവാക്കണം

ശരീരഭാരം കുറഞ്ഞാലും കുടവയർ കുറയ്ക്കുക അത്ര എളുപ്പമല്ല. വയറിലെ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ആരോ​ഗ്യത്തിന് നല്ല ലക്ഷണമല്ല. പലരും സാധാരണമെന്ന് കരുതുന്ന അഞ്ച് ശീലങ്ങളാണ് പ്രധാനമായും കുടവയറിന് കാരണമെന്ന്  പറയുന്നു. ഭക്ഷണരീതി നമ്മുടെ ഭക്ഷണരീതി ഒരു ഘടകമാണ്. രാവിലെ ബ്രെഡ്, ഉച്ചയ്ക്ക് ചോറും രാത്രി ചപ്പാത്തിയും കഴിക്കുന്ന ഭക്ഷണക്രമം […]

Keralam

‘എതിരാളികളല്ല, പങ്കാളികളാകണം’; ഇന്ത്യ-ചൈന ചർച്ചയെ സ്വാഗതം ചെയ്ത് സിപിഐ

ഇന്ത്യ-ചൈന ചർച്ചയെ സ്വാഗതം ചെയ്ത് സിപിഐ. നരേന്ദ്ര മോദി -ഷി ജിൻപിങ് കൂടിക്കാഴ്ചയെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയും ചൈനയും തമ്മിലുള്ള ഐക്യവും സഹകരണവും ഒരു ബദൽ ലോകക്രമത്തിന് ശക്തമായ പ്രചോദനം നൽകുമെന്നും സിപിഐ വ്യക്തമാക്കി. ഇരു രാജ്യങ്ങളും എതിരാളികളല്ല, പങ്കാളികളാകണം എന്നത് വീണ്ടും ഉറപ്പിക്കുന്നുവെന്ന് […]

Uncategorized

ഓണത്തിരക്ക്: അധിക സര്‍വീസുകളുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും

കൊച്ചി: ഓണത്തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസുകളുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും. സെപ്റ്റംബര്‍ രണ്ടുമുതല്‍ നാലുവരെ ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും അവസാന സര്‍വീസ് രാത്രി 10.45നായിരിക്കും. തിരക്കുള്ള സമയങ്ങളില്‍ ആറു സര്‍വീസുകള്‍ അധികമായി നടത്തും. വാട്ടര്‍ മെട്രോയും തിരക്കുള്ള സമയങ്ങളില്‍ അധിക സര്‍വീസുകള്‍ നടത്തും. 10 മിനിറ്റ് […]

Keralam

വയനാട് തുരങ്കപാത; സിപിഐയിൽ ഭിന്നാഭിപ്രായമില്ലെന്ന് മന്ത്രി കെ രാജൻ

വയനാട് തുരങ്കപാതയുമായി ബന്ധപ്പെട്ട് സിപിഐയിൽ ഭിന്നാഭിപ്രായമില്ലെന്ന് മന്ത്രി കെ രാജൻ. വ്യത്യസ്ത അഭിപ്രായം ഉയർന്നതായി അറിയില്ല. തുരങ്കപാത നിർമാണം സർക്കാർ കൂടിയാലോചനകൾക്ക് ശേഷം എടുത്ത തീരുമാനമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. അങ്ങനെയൊരു അഭിപ്രായം ഉയർന്നുവന്നത് അറിഞ്ഞിട്ടില്ല മന്ത്രി വ്യക്തമാക്കി. പാർട്ടി ഒറ്റക്കെട്ടാണെന്നും എവിടെയും വിഭാഗീയത ഇല്ലെന്ന് മന്ത്രി […]

World

ഇംഗ്ലണ്ടില്‍ സ്കൂള്‍ തുറക്കുന്നതിന് മുമ്പ് കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധി പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം

വേനല്‍ അവധിയ്ക്ക് ശേഷം സെപ്റ്റംബര്‍ ആദ്യവാരം ഇംഗ്ലണ്ടിലെ സ്കൂളുകള്‍ തുറക്കുകയാണ്. ഇത്തവണ പല മുന്നറിയിപ്പുകളും ആശങ്കകളും രക്ഷിതാക്കള്‍ക്കു മുമ്പാകെയുണ്ട്. സ്കൂള്‍ തുറക്കുന്നതിന് മുമ്പ് കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധി പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം എന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പല കുട്ടികളും പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കാതെ സ്കൂളുകളില്‍ എത്തുന്നതിന്റെ അപകടസാധ്യതയെ […]

Keralam

ശബരിമലയുടെ വികസനത്തിനു വേണ്ടിയുള്ള എല്ലാ നിലപാടിനെയും സ്വാഗതം ചെയ്യുന്നു; ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്

ആഗോള അയ്യപ്പ സംഗമത്തെ സ്വാഗതം ചെയ്‌ത് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്. ശബരിമലയുടെ ഉയർച്ചക്കും വളർച്ചക്കും വേണ്ടിയാണ് സംഗമം നടത്തുന്നത്. രാഷ്ട്രീയം കലർത്തുന്നത് അംഗീകരിക്കുന്നില്ലെന്നും ശബരിമലയുടെ വികസനത്തിനു വേണ്ടിയുള്ള എല്ലാ നിലപാടിനെയും സ്വാഗതം ചെയ്യുകയാണെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് വ്യക്തമാക്കി. രാഷ്ട്രീയ എതിര്‍പ്പുകള്‍ക്ക് ഇടയിലും സമുദായ സംഘടനകളുടെ പിന്തുണയാണ് ആഗോളഅയ്യപ്പ […]

Keralam

രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ഒരു ആശയക്കുഴപ്പവുമില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ഒരു ആശയക്കുഴപ്പവുമില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്,  യുഡിഎഫ് കൺവീനർ എന്ന നിലയിൽ രാഹുലിനെതിരെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കണം. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന് അവകാശമുണ്ടെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. അവകാശം പൂർണമായി […]