Technology

കണക്ക് അത്ര വശമില്ലെന്ന് തോന്നുന്നു ;പഴയ ഗണിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ചാറ്റ്ജിപിടി പിന്നിലെന്ന് പഠനം

ചാറ്റ്ജിപിടി യ്ക്കും കണക്കുകൾ തെറ്റുന്നതായി പഠനം. 2,300 വർഷം പഴക്കമുള്ള ഗണിതശാസ്ത്ര പസിൽ പരിഹരിക്കാൻ ചാറ്റ്ജിപിടി-4 പാടുപെടുന്നതായി കേംബ്രിഡ്‍ജ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. ഗവേഷകർ പ്ലേറ്റോയുടെ ‘ഡബ്ലിങ് ദി സ്‌ക്വർ’ എന്ന പ്രോബ്ലം നൽകുകയും അതിന് ഉത്തരം നൽകാൻ ചാറ്റ്ജിപിടി-4 ന് കൃത്യമായ ഉത്തരം നൽകാൻ സാധിക്കാതെ വന്നെന്നുമാണ് […]

Keralam

പുനലൂരിൽ കൊല്ലപ്പെട്ടത് ഇടതുകാലിന് സ്വാധീനമില്ലാത്ത പുരുഷൻ; പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിച്ചെന്നും പോലീസ് നിഗമനം

കൊല്ലം പുനലൂരിൽ റബ്ബർ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.വലതുവാരിയെല്ലിനേറ്റ ആഴത്തിൽ ഉള്ള മുറിവ് ആണ് മരണകാരണം. മൃതദേഹം പുരുഷൻ്റെതെന്നും, ഇടതുകാലിന് സ്വാധീനമില്ലാത്തയാളാണെന്നും പൊലീസ് പറഞ്ഞു. പുനലൂർ, മുക്കടവിൽ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ ഇന്നലെയാണ് കൈകാലുകൾ ചങ്ങലയ്ക്ക് ബന്ധിപ്പിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. പാരിപ്പള്ളി […]

Keralam

‘പ്രതിഷേധങ്ങൾ നടക്കട്ടെ, ഇനി പാലക്കാട് മണ്ഡലത്തിൽ ഉണ്ടാവും’; രാഹുൽ മാങ്കൂട്ടത്തിൽ എംൽഎ ഓഫീസിൽ

വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എം എൽ എ ഓഫീസിൽ എത്തി. രാഹുലിന് സ്വീകരണമൊരുക്കി കോൺഗ്രസ് പ്രവർത്തകർ. ചങ്കുറപ്പുള്ള ചുണക്കുട്ടികൾ കൂടെ ഉണ്ടെന്ന് പ്രവർത്തകർ പറഞ്ഞു. പ്രവർത്തകർ എംഎൽഎ കസേരയിലേക്ക് രാഹുലിനെ ആനയിച്ചു. 38 ദിവസങ്ങള്‍ക്കുശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മണ്ഡലത്തിൽ എത്തിയത്. മണ്ഡല സന്ദര്‍ശനത്തിനുശേഷം വൈകിട്ടോടെയാണ് രാഹുൽ […]

Keralam

തിരുവനന്തപുരം മെഡിക്കൽ കോളജിന് ഇനി പുതിയ സൂപ്രണ്ട്; ഡോ. സി ജി ജയചന്ദ്രൻ ചുമതലയേൽക്കും

തിരുവനന്തപുരം മെഡിക്കൽ കോളജിന് പുതിയ സൂപ്രണ്ട്. മെഡിക്കൽ കോളജിലെ തന്നെ അനസ്തേഷ്യ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സി ജി ജയചന്ദ്രൻ ആണ് പുതിയ സൂപ്രണ്ട് ആയി ചുമതലയേൽക്കുക. മെഡിക്കൽ കോളേജിൽ ഉപകരണക്ഷാമത്തെ തുടർന്ന് ഉയർന്നുവന്ന വിവാദങ്ങൾക്ക് പിന്നാലെ നിലവിലെ സൂപ്രണ്ടായ ഡോ. സുനിൽകുമാർ നേരത്തെ രാജി സന്നദ്ധത […]

Uncategorized

‘ഔദ്യോഗിക പരിപാടികളിൽ എംഎൽഎ എന്ന നിലയിൽ രാഹുലിൽ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കില്ല’: ബിജെപി

രാഹുൽ മാങ്കൂട്ടത്തിലിന് കോണ്ഗ്രസ് സംരക്ഷണം ഒരുക്കുന്നുവെന്ന് ബിജെപി. ഔദ്യോഗിക പരിപാടികളിൽ എംഎൽഎ എന്ന നിലയിൽ രാഹുലിനെ പങ്കെടുപ്പിക്കില്ല.രാഹുൽ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ബിജിപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാർ പറഞ്ഞു. കോണ്ഗ്രസിന്റേത് ഇരട്ടത്താപ്പാണ്. പ്രാഥമിക അംഗത്തിൽ നിന്ന് പുറത്താക്കി എന്ന് പറയുന്നു. എന്നിട്ട് സംരക്ഷണം […]

Keralam

സർവകലാശാല ആക്ടുകളിൽ സിൻഡിക്കേറ്റ് യോഗം ചേരുന്നതിന് പുതിയ വ്യവസ്ഥ; കരട് ബിൽ അംഗീകരിച്ചു

സംസ്ഥാനത്തെ സർവകലാശാല ആക്ടുകളിൽ സിൻഡിക്കേറ്റ് യോഗം ചേരുന്നതുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ കൂട്ടിചേർക്കുന്നതിനുള്ള കരട് ബിൽ അംഗീകരിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സിൻഡിക്കേറ്റ് യോഗം വിളിക്കാൻ താൽക്കാലിക വിസിമാർ വിസമ്മതിക്കുന്ന പശ്ചാത്തലത്തിലാണ് നിയമനിർമ്മാണം. കേരള സർവകലാശാലയിൽ ഉൾപ്പെടെ സിൻഡിക്കേറ്റ് യോഗം വിളിക്കുന്നതിൽ തർക്കമുണ്ട്. കേരള സർവകലാശാല, സാങ്കേതിക സർവകലാശാല […]

Keralam

‘തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കും, തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിലാകും മത്സരിക്കുക’: പി വി അൻവർ

തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കുമെന്ന് പി വി അൻവർ. തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിലാകും മത്സരിക്കുക. പ്രാദേശിക കൂട്ടുക്കെട്ടുകൾ ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. UDF അസോസിയേറ്റ് അംഗമായിരിക്കും. എന്നാൽ ഔദ്യോഗിക ചർച്ചകൾ ഉണ്ടായിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രാദേശിക തലത്തിൽ ധാരണയുണ്ടാക്കും. ഇതിന് ജില്ലാ ഘടകങ്ങളെ ചുമതലപ്പെടുത്തിയെന്നും അൻവർ പറഞ്ഞു. […]

Keralam

1000 കോടി ചെലവ്, കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: കൊച്ചി കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. എച്ച്എംടി യുടെ കൈവശമുള്ള 27 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാനാണ് തീരുമാനം. പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പി രാജീവ് അറിയിച്ചു. 2023 ലെ മുഖ്യമന്ത്രി […]

Keralam

ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത്; അന്വേഷണത്തിന് ഇഡ‍ിയും, കസ്റ്റംസിൽ വിവരങ്ങൾ ശേഖരിച്ചു

ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തിൽ അന്വേഷണത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. കസ്റ്റംസിൽ നിന്ന് ഇഡ‍ി ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഓഫീസിലേക്ക് ഇഡി ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. കേസില്‍ സാമ്പത്തിക ക്രമക്കേടുകളടക്കം അന്വേഷിക്കേണ്ടതുണ്ടെന്ന് കസ്റ്റംസ് കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണത്തിന് ഒരുങ്ങുന്നത്. വാഹന ഇടപാടില്‍ പലരും […]

Technology

ഏത് ഭാഷയിലും ചാറ്റ് ചെയ്യാം; വാട്‌സ്ആപ്പിലെ പുതിയ ഫീച്ചര്‍ അറിയാം

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി ട്രാന്‍സ്‌ലേഷന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ് . ഏത് ഭാഷയിലും ഉപയോക്താക്കള്‍ ആശയവിനിമയം നടത്താനും മനസിലാക്കാനും സഹായിക്കുന്നതാണ് ഫീച്ചര്‍. ഫീച്ചര്‍ വാട്‌സ്ആപ്പ് ചാറ്റുകളില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏത് സന്ദേശമാണോ വിവര്‍ത്തനം ചെയ്യേണ്ടത്, ആ സന്ദേശത്തിന് മുകളില്‍ ദീര്‍ഘനേരം ഹോള്‍ഡ് ചെയ്താല്‍ ഒപ്ഷന്‍ ലഭ്യമാകും. പിന്നീട് ഏത് ഭാഷയിലേക്കാണോ ട്രാന്‍സ്‌ലേറ്റ് […]