Keralam

‘സ്ത്രീപ്രവേശനം ഉണ്ടാവില്ലെന്ന് ദേവസ്വം മന്ത്രി ഉറപ്പുകൊടുത്തു’; സര്‍ക്കാരിനുള്ള എന്‍എസ്എസ് പിന്തുണയില്‍ വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമലയിലെ ആചാരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റം എന്‍എസ്എസിന് ബോധ്യപ്പെട്ടുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പണ്ടുണ്ടായിരുന്ന സ്ത്രീ പ്രവേശനമെന്ന ഐഡിയ സര്‍ക്കാര്‍ ഉപേക്ഷിച്ചെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. ഇക്കാര്യം ദേവസ്വം മന്ത്രി അടക്കം ചെന്ന് ഉറപ്പു കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ആ വിഷയത്തില്‍ എന്‍എസ്എസ് സര്‍ക്കാരിനെ […]

Keralam

‘ആളുകൂടുന്നതിലല്ല കാര്യം, അത് ആര്‍ക്കും പറ്റും’; ആഗോള അയ്യപ്പ സംഗമത്തിന് നേരെയുയര്‍ന്ന പരിഹാസങ്ങളെ പ്രതിരോധിച്ച് എന്‍എസ്എസ്

ആഗോള അയ്യപ്പ സംഗമത്തെ അനുകൂലിച്ച് നടത്തിയ പ്രതികരണത്തില്‍ കോണ്‍ഗ്രസിന് നേരെ വിമര്‍ശനമുന്നയിച്ചതില്‍ വിശദീകരണവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ആഗോള സംഗമത്തിലെ സദസ്സിലെ ഒഴിഞ്ഞ കസേരകള്‍ ചൂണ്ടിക്കാട്ടിയുള്ള കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും പരിഹാസത്തിന് ജി സുകുമാരന്‍ നായര്‍ മറുപടി പറഞ്ഞു. ആളുകൂടുന്നതിലല്ല കാര്യമെന്നും അത് ആര്‍ക്കും പറ്റുമെന്നും […]

India

മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപണം; രാജസ്ഥാനില്‍ ക്രൈസ്തവ പഠന കേന്ദ്രത്തിനെതിരെ ആര്‍എസ്എസ് പ്രതിഷേധം

രാജസ്ഥാനില്‍ ക്രൈസ്തവ പഠന കേന്ദ്രത്തിനെതിരെ പ്രതിഷേധം. ആര്‍എസ്എസ്-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരുടെ പരാതിയില്‍ രണ്ടു പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്തു പിന്നീട്സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.  ജയ്പൂര്‍ പ്രതാപ് നഗറിലെ പഠന കേന്ദ്രത്തിന് എതിരെയാണ് പ്രതിഷേധമുണ്ടായത്. മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ആണ് ആര്‍എസ്എസ്-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി […]

Keralam

നെല്ല് സംഭരണത്തിലെ കുടിശിക തീർക്കാൻ മുഖ്യമന്ത്രി; 500 കോടി രൂപ വായ്പയെടുക്കും

നെല്ല് സംഭരണത്തിലെ കുടിശിക തീർക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു. വായ്പയെടുത്ത് സംഭരണ കുടിശിക തീർക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെ യോഗം വിളിച്ചു. വായ്പയെടുത്ത് സംഭരണ കുടിശിക തീർക്കുന്നതിനായാണ് യോഗം വിളിച്ചിരിക്കുന്നത്. ഭക്ഷ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന യോ​ഗത്തിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോ​ഗം നടക്കുന്നത്. […]

Banking

ഇഎംഐയായി തുക തിരിച്ചടയ്ക്കാം; യുപിഐയില്‍ പുതിയ ഫീച്ചര്‍ വരുന്നു, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: ക്രെഡിറ്റ് ലൈനിന് പിന്നാലെ യുപിഐയില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഉപഭോക്താക്കള്‍ക്ക് യുപിഐ പേയ്മെന്റ് ഇഎംഐ ആക്കിമാറ്റാന്‍ അനുവദിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കുന്നതിനെ കുറിച്ചാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ( എന്‍പിസിഐ) ആലോചിക്കുന്നത്. ഉയര്‍ന്ന മൂല്യമുള്ള യുപിഐ പേയ്മെന്റുകള്‍ ഇഎംഐകളാക്കി മാറ്റാന്‍ […]

Keralam

കോണ്‍ഗ്രസ് വാക്കുപാലിച്ചു; എന്‍ എം വിജയന്റെ ബാങ്കിലെ കുടിശ്ശിക തീര്‍ത്തു; അടച്ചത് 60 ലക്ഷം രൂപ

ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തിന്റെ ബാങ്കിലെ കുടിശ്ശിക തീര്‍ത്ത് കോണ്‍ഗ്രസ്. 60 ലക്ഷം രൂപ കെപിസിസി ബത്തേരി ബാങ്കില്‍ അടച്ചു. എന്‍ എം വിജയന്റെ ബാധ്യത സെപ്റ്റംബര്‍ 30ന് മുന്‍പായി അടച്ച് തീര്‍ത്തില്ലെങ്കില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ സത്യഗ്രഹം നടത്തുമെന്ന് വിജയന്റെ […]

India

പൊതുഖജനാവിലെ പണം നേതാക്കളെ മഹത്വവല്‍ക്കരിക്കാനാണോ?; പൊതുപണം ഉപയോഗിച്ച് നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പൊതുപണം ഉപയോഗിച്ച് നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിക്കരുതെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഡിഎംകെ നേതാവും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. പൊതു ഖജനാവില്‍ […]

Keralam

വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാന്‍ തോട്ടം മാനേജ്‌മെന്റ് അനുവദിക്കുന്നില്ല; വണ്ടിപ്പെരിയാറില്‍ നാലംഗ കുടുംബം ഇരുട്ടില്‍; കുട്ടികള്‍ പഠിക്കുന്നത് മെഴുകുതിരി വെട്ടത്തില്‍

മെഴുകുതിരി വെളിച്ചത്തില്‍ പഠിക്കേണ്ട ദുരവസ്ഥയാണ് ഇടുക്കി വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാടുള്ള സഹോദരങ്ങളായ ഹാഷിനിക്കും ഹര്‍ഷിനിക്കും. തോട്ടം മാനേജ്‌മെന്റിന്റെ പിടിവാശിയില്‍ കഴിഞ്ഞ രണ്ടുമാസമായി ഇവരുടെ വീട്ടില്‍ വൈദ്യുതിയില്ല. അധികൃതരുടെ അടിയന്തര ഇടപെടല്‍ കാത്ത് കഴിയുകയാണ് നാലംഗ കുടുംബം. വണ്ടിപ്പെരിയാര്‍ ക്ലബ്ബില്‍ നിന്നായിരുന്നു ഈ വീട്ടിലേക്ക് വൈദ്യുതി നല്‍കിയിരുന്നത്. ഇവിടേക്ക് ലൈനുകള്‍ വലിച്ചിരുന്ന […]

World

H1B വീസയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ട്രംപ്; ലോട്ടറി സംവിധാനം അവസാനിപ്പിക്കാൻ സാധ്യത

യുഎസിന്റെ എച്ച് വൺ ബി വീസയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ട്രംപ് ഭരണകൂടം. H1B ലോട്ടറി സംവിധാനം അവസാനിപ്പിക്കുവാൻ സാധ്യത. കൂടുതൽ യോഗ്യത ഉള്ളവരെ ഉൾപ്പെടുത്തി വെയ്റ്റഡ് സെലക്ഷൻ രീതി നടപ്പാക്കാൻ ആലോചന. പുതിയ ശമ്പള ബാൻഡുകൾ സൃഷ്ടിക്കാനും നീക്കം. നേരത്തെ എച്ച് വൺ ബി വീസയുടെ ഫീസ് കുത്തനെ […]

Keralam

ചൂലുമായി വനിതാ പ്രവർത്തകർ തെരുവിൽ ഇറങ്ങും; പാലക്കാടെത്തിയ രാഹുലിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ബിജെപിയും ഡിവൈഎഫ്ഐയും

പാലക്കാട് എത്തിയ രാ​ഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ ബിജെപിയും ഡിവൈഎഫ്ഐയും. ചൂലുമായി വനിതാ പ്രവർത്തകർ തെരുവിൽ ഇറങ്ങുമെന്ന് ഡിവൈഎഫ്ഐ. സിപിഐഎം പ്രതിഷേധിക്കില്ലെന്ന് നേരത്തെ എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ശക്തമായ പ്രതിഷേധം നടത്തുമെന്നാണ് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം അറിയിക്കുന്നത്. പരിപാടികൾ നടക്കുന്നിടത്ത് ചൂലുമായി വനിതാ പ്രവർത്തകരെ എത്തിക്കാനാണ് […]