Uncategorized

രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപി നേതാവിന്റെ ഭീഷണി അടിയന്തര പ്രമേയമായി സഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം; നോട്ടീസ് തള്ളി സ്പീക്കര്‍

രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപി നേതാവിന്റെ ഭീഷണിയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാത്തതില്‍ പ്രതിപക്ഷം സഭയ്ക്കകത്തും പുറത്തും വ്യാപക പ്രതിഷേധമുയര്‍ത്തി. നടുത്തളത്തില്‍ ബാനറുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ടി സിദ്ദിഖ് എംഎല്‍എ സ്പീക്കറുടെ ഡയസിലേക്കെത്തുന്ന സാഹചര്യമുണ്ടായി. സ്പീക്കര്‍ നീതി പാലിക്കുക എന്ന ബാനറുയര്‍ത്തിയായിരുന്നു നടുത്തളത്തില്‍ […]

Keralam

‘എയിംസ് തൃശൂരിന് അർഹതപ്പെട്ടത്, സർക്കാരിന്റെ വാശി നടപ്പാകില്ല’; സുരേഷ് ഗോപി

എയിംസ് തൃശൂരിന് അർഹതപ്പെട്ടതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാന സർക്കാർ വാങ്ങിയിട്ട സ്ഥലത്ത് തന്നെ വേണമെന്ന വാശി നടപ്പാകില്ല. സംസ്ഥാനത്തിന് മുഴുവൻ ഗുണം ലഭിക്കണമെങ്കിൽ എയിംസ് തൃശൂരില്‍ വരണം. 2015 മുതലുള്ള തന്റെ നിലപാട് ഇതാണെന്നും എയിംസ് ആലപ്പുഴക്ക് ഇല്ലെങ്കിൽ തമിഴ്നാടിനെ താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മൂലമറ്റത്ത് പറഞ്ഞു. […]

Uncategorized

ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്നു; നഷ്ടത്തിന് രണ്ടു കാരണങ്ങള്‍

മുംബൈ: വ്യാപാരത്തിന്റെ തുടക്കത്തില്‍ നേട്ടത്തിന്റെ പാതയിലായിരുന്ന ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 450 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 24,650 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ എത്തി. ഓഹരി വിപണിയുടെ ഇടിവിന് പ്രധാനമായി രണ്ട് കാരണങ്ങളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. ആര്‍ബിഐയുടെ നാളെ നടക്കാനിരിക്കുന്ന […]

Keralam

ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും; യൂണിറ്റിന് സര്‍ചാര്‍ജ് പത്തുപൈസ

തിരുവനന്തപുരം: ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും. യൂണിറ്റിന് 10 പൈസ വീതം ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നതാണ് ബില്ല് വര്‍ധിക്കാന്‍ കാരണം. രണ്ടു മാസത്തിലൊരിക്കലുള്ള ബില്ലിലും പ്രതിമാസ ബില്ലിലും ഇത് ബാധകമാകും. ഓഗസ്റ്റില്‍ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയതിനേക്കാള്‍ അധികമായി ചെലവായ […]

Keralam

നിയമസഭ തെരഞ്ഞെടുപ്പ്; സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകാൻ എംഎൽഎമാർക്ക് നിർദേശം നൽകി കോൺഗ്രസ്

നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കോൺഗ്രസ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ എംഎൽഎമാർക്ക് നിർദേശം നൽകി. സമൂഹമാധ്യമങ്ങളിലൂടെ ഇടപെടൽ നടത്തി മേൽക്കൈ നേടണമെന്നും നിർദേശം. സിറ്റിംഗ് സീറ്റുകളിൽ ഒന്നുപോലും നഷ്ടപ്പെടരുത് എന്നാണ് കോൺഗ്രസ് എംഎൽഎമാർക്ക് നൽകിയിരിക്കുന്ന നിർദേശം. ഇതിനായി മണ്ഡലത്തിൽ നടപ്പിലാക്കിയിരിക്കുന്ന വികസന പ്രവർത്തനങ്ങളിൽ പരമാവധി പ്രചാരണം നൽകണം. […]

Keralam

‘സുകുമാരന്‍ നായരെ കാണാന്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, നേതാക്കളുടെ സന്ദര്‍ശനം വ്യക്തിപരം’വിഡി സതീശന്‍

തിരുവനന്തപുരം: പെരുന്നയില്‍ എത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടത് വ്യക്തിപരമായ സന്ദര്‍ശനമെന്ന് പ്രതിപക്ഷ നേതാവ്  വിഡി സതീശന്‍. എസ്എന്‍ഡിപിയുടെയോ എന്‍എസ്എസിന്റെയോ, ഏതെങ്കിലും സമുദായ നേതാക്കളുമായോ കൂടിക്കാഴ്ച നടത്തുന്നതിന് യുഡിഎഫോ കോണ്‍ഗ്രസോ യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല. ഇത്തരം സന്ദര്‍ശനം നടത്താന്‍ പാര്‍ട്ടി ആരെയും […]

Keralam

രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി; ‘സർക്കാർ ചെറുവിരൽ അനക്കുന്നില്ല, ബിജെപിയുമായി ബന്ധം’; വിമർശിച്ച് വിഡി സതീശൻ

രാഹുൽ ഗാന്ധിക്കെതിരായ ബിജെപി വാക്താവിന്റെ കൊലവിളിയിൽ സർക്കാർ നടപടി എടുക്കാത്തതിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രിൻ്റു മഹാദേവിനെ അറസ്റ്റ് ചെയ്യാത്തത് ബിജെപിയെ ഭയന്നാണെന്നും ഇന്നലെയാണ് പേരിന് രു എഫ്ഐആർ ഇട്ടതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. സർക്കാർ ചെറുവിരൽ അനക്കുന്നില്ലെന്നും ബിജെപിയുമായി ബന്ധമാണ് ഇതിന് കാരണമെന്നും വിഡി […]

Keralam

2019ൽ സ്വർണ്ണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയത് സ്വന്തം നിലയ്ക്ക്; ഗുരുതര വീഴ്ച

2019ൽ ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ അറ്റകുറ്റപ്പണി നടന്നപ്പോഴും ഉണ്ടായത് ഗുരുതര വീഴ്ച. അറ്റകുറ്റപ്പണിക്കായി സ്വർണ്ണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയത് സ്വന്തം നിലയ്ക്ക്. ദേവസ്വം, സുരക്ഷാ ഉദ്യോഗസ്ഥർ അനുഗമിക്കണമെന്ന ദേവസ്വം ബോർഡ് ഉത്തരവ് അട്ടിമറിച്ചായിരുന്നു അറ്റകുറ്റിപ്പണിക്കായി സ്വർണപ്പാളി കൊണ്ടുപോയത്. 2019ൽ അറ്റകുറ്റപ്പണിക്ക് ശേഷം തിരികെ എത്തിച്ചപ്പോഴാണ് തൂക്കം കുറഞ്ഞതെന്ന് സംശയം. […]

District News

എൻഎസ്എസുമായി അനുനയനീക്കം ശക്തമാക്കി കോൺഗ്രസ്; ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ

എൻഎസ്എസിനെ അനുനയിപ്പിക്കാനുള്ള നീക്കം ശക്തമാക്കി കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി.രാഷ്ട്രീയ നിലപാടും ചർച്ചയായി. ഇന്നലെ വൈകീട്ട് നടന്ന കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. പിജെ കുര്യനും,കൊടിക്കുന്നിൽ സുരേഷും നേരത്തെ സുകുമാരൻ നായരെ സന്ദർശിച്ചിരുന്നു. കോൺഗ്രസിനും ബിജെപിക്കുമെതിരെ […]

Business

സ്വര്‍ണവില 90,000 തൊടുമോ?, രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 2080 രൂപ; റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 1040 രൂപ വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 86,000 കടന്ന് 87,000ലേക്ക് അടുക്കുകയാണ് സ്വര്‍ണവില. 86,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 10,845 രൂപയാണ് ഒരു […]