India

മോദിക്ക് നിവേദനം നൽകി വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് സാരഥികൾ

ന്യൂഡൽഹി : മുതിർന്ന പൗരൻമാരുടെ പെൻഷൻ 10,000 രൂപയായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻ്റ് പ്രധാനമന്ത്രിക്കു നിവേദനം നൽകി. മുതിർന്ന പൗരൻമാരുടെ ആരോഗ്യ സംരക്ഷണം സർക്കാർ ഏറ്റെടുക്കുക, ട്രെയിൻ യാത്ര ഇളവുകൾ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉൾപ്പെട്ട നിവേദനം ബിജെപി ദേശീയ […]

India

‘GST ഇളവുകൾ നവരാത്രി സമ്മാനം; നാളെ രാജ്യത്ത് സമ്പാദ്യോത്സവത്തിന് തുടക്കമാകും’; പ്രധാനമന്ത്രി

നാളെ പുതിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ വരാനിരിക്കെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നവരാത്രി ആഘോഷങ്ങളുടെ ആദ്യദിനമായ നാളെ രാജ്യത്ത് സമ്പാദ്യോത്സവത്തിനും തുടക്കമാകുമെന്ന് പ്രധാനമന്ത്രി. മധ്യവർഗത്തിനും കർഷകർക്കും സ്ത്രീകൾക്കും ഇരട്ടിമധുരമാണ് ജിഎസ്ടി പരിഷ്കരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജിഎസ്ടി ഇളവുകൾ ജനങ്ങൾക്കുള്ള നവരാത്രി സമ്മാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. […]

Keralam

കെ പി ശശികലയെ വിഷകലയെന്ന് വിളിച്ച കേസ്; രാജ്‌മോഹൻ ഉണ്ണിത്താൻ കുറ്റക്കാരനല്ലെന്ന് ചേർത്തല മജിസ്‌ട്രേറ്റ് കോടതി

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയെ വിഷകലയെന്ന് വിളിച്ചതില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍ കുറ്റക്കാരനല്ലെന്ന് കോടതി. കെ പി ശശികല നല്‍കിയ അപകീര്‍ത്തി കേസ് തള്ളിയാണ് ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വിധി. കേസ് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാനും നിയമപരമായ […]

Keralam

‘നേതാക്കള്‍ ഒരേ പദവിയില്‍ തുടരുന്നത് മുരടിപ്പ് ഉണ്ടാക്കുന്നു’; സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടന റിപ്പോര്‍ട്ടില്‍ വിമര്‍ശനം

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടന റിപ്പോര്‍ട്ടില്‍ നേതൃത്വത്തിന് വിമര്‍ശനം. നേതാക്കള്‍ ഒരേ പദവിയില്‍ തുടരുന്നത് മുരടിപ്പ് ഉണ്ടാക്കുന്നു. പാര്‍ട്ടിയിലെ പുരുഷ മേധാവിത്വ മനോഭാവത്തില്‍ മാറ്റമില്ല. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും വിമര്‍ശനമുണ്ട്. ചില നേതാക്കള്‍ കാലങ്ങളോളം ഒരേ പദവിയില്‍ തുടരുന്നു. ഇത് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ഉള്‍പ്പടെ ബാധിക്കുന്നു. പാര്‍ട്ടിയില്‍ […]

Food

മന്തി ഹെല്‍ത്തിയാണോ?

ഭക്ഷണ പ്രേമികളായ മലയാളികൾ അറിഞ്ഞോണ്ടു ചെന്നു വീഴുന്ന ‘കുഴി’യാണ് കുഴിമന്തിയുടെ രുചിക്കൂട്ട്. ആ രുചി ഒരിക്കൽ നാവിൽ ചെന്നുപെട്ടാൽ പിന്നെ എപ്പോഴും അടുപ്പിച്ചു നിർത്തും. യമനിൽ നിന്നാണ് മന്തിയുടെ വരവ്. രണ്ടു​ മീറ്റർ ആഴമുള്ള ഇഷ്​ടിക കൊണ്ട് കെട്ടിയ 40 ഇഞ്ച്​ വ്യാസമുള്ള കുഴിയിലെ കനലിൻ്റെ ചൂടിൽ ഏതാണ്ട് […]

India

നിങ്ങളറിഞ്ഞോ? 700 ഉല്‍പ്പന്നത്തിന് വില കുറച്ച് അമൂല്‍

റീട്ടെയില്‍ ഉല്‍പ്പന്നങ്ങളുടെ വില വെട്ടിക്കുറച്ച് ക്ഷീരോല്‍പ്പന്ന ബ്രാന്‍ഡായ അമൂല്‍. ബട്ടര്‍, ഐസ്‌ക്രീം, നെയ്, ബേക്കറി ഉല്‍പ്പന്നങ്ങള്‍ തുടങ്ങി 700ഓളം ഉല്‍പ്പന്നങ്ങളുടെ വിലയാണ് കുറച്ചത്. വിലയിലെ പരിഷ്‌കരണം ഈ മാസം 22 മുതല്‍ നടപ്പാക്കാനാണ് തീരുമാനം. വില വെട്ടിക്കുറച്ചത് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിക്കാന്‍ സഹായിക്കുമെന്നാണ് അമൂല്‍ കരുതുന്നത്. 60 ലക്ഷം […]

India

അരുണാചൽ പ്രദേശിലേക്കും ത്രിപുരയിലേക്കും പ്രധാനമന്ത്രിയുടെ സന്ദർശനം; 5,100 കോടിയുടെ പദ്ധതികൾക്ക് തുടക്കമിടും

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അരുണാചൽ പ്രദേശും ത്രിപുരയും സന്ദർശിക്കും. ഈ സന്ദർശനത്തിൽ ഏകദേശം 5,100 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തുടക്കമിടും. അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ നടക്കുന്ന ചടങ്ങിൽ 3,700 കോടിയിലധികം രൂപയുടെ രണ്ട് പ്രധാന ജലവൈദ്യുത പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. സിയോം നദിയുടെ […]

Keralam

‘വിമർശനങ്ങളെ തോളിലേറ്റി നടക്കാറില്ല, നല്ല സിനിമകൾ ചെയ്യണം’; മോഹൻലാൽ

48 വർഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പുരസ്കാരമാണ് ലഭിച്ചതെന്ന് നടൻ മോഹൻലാൽ. പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ജൂറിക്കും സർക്കാരിനും നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുരസ്കാര വിവരം പറയാൻ വിളിച്ചപ്പോൾ ആദ്യം വിശ്വസിക്കാനായില്ല. സ്വപ്നത്തിൽ പോലും നടക്കാത്ത കാര്യങ്ങളാണ് നടന്നതെന്നും അദ്ദേഹം […]

India

പ്രധാനമന്ത്രി ഇന്ന് വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് അഞ്ചു മണിക്കാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. ഏത് വിഷയവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എങ്കിലും ജിഎസ്ടി ഇളവുകൾ നാളെ മുതൽ നടപ്പാക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന എന്നതാണ് ശ്രദ്ധേയം. ജനങ്ങൾക്ക് ദീപാവലി സമ്മാനമായി ജിഎസ്ടിയിൽ […]

Keralam

‘ഒരു സമുദായത്തെ മോശമാക്കി പറയുന്ന വെള്ളാപ്പള്ളി നടേശനെ ഗുരുവിനോളം ഉയർത്തുകയാണ് മുഖ്യമന്ത്രി’; പി എം എ സലാം

ആഗോള അയ്യപ്പസംഗമം സർക്കാർ ഇറങ്ങിപ്പോകുന്ന സമയത്ത് കളിച്ച നാടകമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. വിഭാഗീയത സൃഷ്ടിച്ച് വർഗീയത കത്തിക്കാൻ ഉള്ള നീക്കമാണിത്. ഒരു സമുദായത്തെ അങ്ങേയറ്റം മോശമാക്കി പറയുന്ന വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ഗുരുവിനോളം ഉയർത്തി പുകഴ്ത്തുകയാണ്.വെള്ളാപ്പള്ളി കഴിഞ്ഞ കുറച്ചുകാലമായി […]