World

നിയമലംഘനം; സൗദിയിൽ വ്യാപക പരിശോധന; 32,149 പ്രവാസികളെ നാട് കടത്തും

കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തെ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് 25,533 പേരെ അറസ്റ്റ് ചെയ്തതായി സൗദി. താമസ,തൊഴിൽ,അതിർത്തി നിയമങ്ങൾ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൊതു സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ശക്തമായ പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടർന്ന 32,149 പ്രവാസികൾ നാടുകടത്താനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. […]

Keralam

മോദിയെക്കാൾ വർഗീയത തുപ്പുന്ന യോഗി ആദിത്യനാഥിനെ അയ്യപ്പ സംഗമത്തിൽ കൊണ്ടുവരാൻ സർക്കാർ ശ്രമിച്ചത് എന്തിന്?; പി വി അൻവർ

പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ വിമർശനവുമായി പി വി അൻവർ. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാൾ വർഗീയത തുപ്പുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിയെ കൊണ്ടുവരാൻ എന്തിനാണ് സർക്കാർ ശ്രമിച്ചത് . താൻ ഒരു വർഗീയവാദി ആണെന്ന് നെറ്റി പട്ടം കെട്ടിയ ആളെ മുഖ്യമന്ത്രി കാറിൽ കയറ്റിയാണ് അവിടേക്ക് എത്തിച്ചത്. അയ്യപ്പ […]

Health

ഇന്ന് ‘ലോക അൽഷിമേഴ്‌സ് ദിനം’ ; ഓർമ്മകളെ മായ്ക്കുന്ന രോഗം, കരുതലോടെ ചേർത്തുപിടിക്കാം

ഓർമ്മകളെ മായ്ച്ചുകളയുന്ന ഒരു നിശ്ശബ്ദ രോഗമാണ് അൽഷിമേഴ്‌സ്. ഓരോ വർഷവും സെപ്റ്റംബർ 21 ലോകമെമ്പാടും അൽഷിമേഴ്‌സ് ദിനമായി ആചരിച്ച് ഈ രോഗത്തെക്കുറിച്ചും മറ്റ് മറവിരോഗങ്ങളെക്കുറിച്ചും (ഡിമെൻഷ്യ) പൊതുജനങ്ങളിൽ അവബോധം വളർത്തുന്നു. ഈ വർഷത്തെ അൽഷിമേഴ്‌സ് ദിനത്തിന്റെ പ്രമേയം “ഡിമെൻഷ്യയെപ്പറ്റി ചോദിക്കൂ, അൽഷിമേഴ്സിനെ മനസ്സിലാക്കൂ” (‘Know Dementia Know Alzheimer’s’) […]

Keralam

ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം; മഴ ശക്തിപ്രാപിക്കാന്‍ സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത. വ്യാഴാഴ്ചയോടെ മ്യാന്മാര്‍- ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കന്‍ – വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിൻ്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത നാലുദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര […]

Keralam

ആഗോള അയ്യപ്പ സംഗമം വൻ പരാജയമെന്ന് കെ.പി.സി.സി, വലിയ വിജയമെന്ന് ദേവസ്വം ബോർഡ്; രാഷ്ട്രീയ ചർച്ചകൾ സജീവം

ആഗോള അയ്യപ്പ സംഗമം കഴിഞ്ഞതിന് പിന്നാലെ രാഷ്ട്രീയ ചർച്ചകൾ സജീവം. അയ്യപ്പ സംഗമം വൻ പരാജയം എന്നാണ് കെ.പി.സി.സി വിലയിരുത്തൽ.ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ് അണികൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ സെഷനുകളുടെ ഇടവേളയിലെ ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നത് എന്നാണ് സിപിഐഎമ്മിൻ്റെ പ്രതിരോധം. അയ്യപ്പ സംഗമം വലിയ വിജയമാണെന്ന് തിരുവിതാംകൂർ ദേവസ്വം […]

World

ഒരു ലക്ഷം ഡോളർ നൽകേണ്ടത് പുതിയ വീസകൾക്ക്; എച്ച് വൺ ബി വീസയിൽ വ്യക്തത വരുത്തി അമേരിക്ക

എച്ച് വൺ ബി വീസയിൽ വ്യക്തത വരുത്തി അമേരിക്ക. ഒരു ലക്ഷം ഡോളർ എന്ന ഉയർന്ന നിരക്ക് പുതിയ അപേക്ഷകർക്ക് മാത്രമേ ബാധകമാകൂവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി.വീസ പുതുക്കുന്നതിനോ നിലവിൽ വീസയുള്ളവർക്കോ അധിക ഫീസ് നൽകേണ്ടതില്ല. അതേസമയം എച്ച് വൺ ബി വീസാ […]

Keralam

ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം മലയാളത്തിന്റെ മോഹന്‍ലാലിന്

മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം. 2023ലെ പുരസ്‌കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. മോഹന്‍ലാലിന്റെ ചലച്ചിത്ര യാത്ര തലമുറകളെ പ്രജോദിപ്പിത്തക്കുന്നതാണെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് ഇതിഹാസ നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എല്ലാമായ മോഹന്‍ലാലിനെ ആദരിക്കുന്നുവെന്നും കുറിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 23ന് […]

Keralam

എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടം; തെക്ക് – കിഴക്കന്‍ അറബിക്കടലില്‍ വലിയ പാരിസ്ഥിതിക ആഘാതം; റിപ്പോര്‍ട്ട് പുറത്ത്

എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടത്തെ തുടര്‍ന്ന് തെക്ക് – കിഴക്കന്‍ അറബിക്കടലില്‍ വലിയ പാരിസ്ഥിതിക ആഘാതമെന്ന മിനിസ്ട്രി ഓഫ് എര്‍ത്ത് സയന്‍സ് റിപ്പോര്‍ട്ട് പുറത്ത്. ദീര്‍ഘകാല നിരീക്ഷണവും, മത്സ്യ സമ്പത്തിന്റെ സംരക്ഷണവും അനിവാര്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാലിന്യങ്ങള്‍ മത്സ്യത്തിലൂടെ മനുഷ്യരിലും എത്താമെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്.  ജൂണ്‍ രണ്ട് […]

Keralam

‘പിണറായി ഭക്തനാണോ?, സ്ത്രീകളെ ശബരിമലയിൽ കയറ്റിയതിൽ ഖേദിക്കുന്നുവെന്ന് പറയൂ’; രമേശ് ചെന്നിത്തല

സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമം പരാജയമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ”അയ്യപ്പൻ്റെ അനിഷ്ടം ഉണ്ടായി . കോടികൾ ചെലവഴിച്ചിട്ടും പരിപാടി പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ പാർട്ടിക്കാരെ മാത്രമാണ് എത്തിച്ചത്. കസേരകൾ എല്ലാം ഒഴിഞ്ഞുകിടന്നു, ചർച്ച ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല” – ചെന്നിത്തല പറഞ്ഞു. “ഇത് […]

Keralam

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ എഐ, മലകയറ്റത്തിനും ഇറക്കത്തിനും റോബോട്ടുകള്‍, ആഗോള അയ്യപ്പ സംഗമത്തില്‍ നിര്‍ദേശം

പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ(എഐ) സഹായം തേടണമെന്ന് ആഗോള അയ്യപ്പ സംഗമത്തില്‍ നിര്‍ദേശം. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന തീര്‍ത്ഥാടകര്‍ക്ക് മരുന്നുകള്‍ റോബോട്ട് വഴി എത്തിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടന്നു. വെര്‍ച്വല്‍ ക്യൂ മാനേജ്‌മെന്റ്, എഐ പാര്‍ക്കിങ് സ്ലോട്ട്, തീര്‍ഥാടകരുടെ ശരീരത്തിലെ താപം അനുസരിച്ച് എണ്ണം കണക്കാക്കുന്ന […]