District News

കോട്ടയം ആർപ്പൂക്കര സർക്കാർ ഹയർ സെക്കൻ്ററി സ്‌കൂളിന് പിൻവശത്ത് നിന്ന് തലയോട്ടികളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി

കോട്ടയം: ആർപ്പൂക്കര സർക്കാർ ഹയർ സെക്കൻ്ററി സ്‌കൂളിന് പിൻഭാഗത്ത് നിന്ന് തലയോട്ടിയും അസ്ഥികഷ്ണങ്ങ ളും കണ്ടെത്തി. സ്‌കൂളിന് പിൻവശത്തെ കാടുകയറിയ സ്ഥലത്ത് നിന്നാണ് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഗ്രൗണ്ടിൽ ക്രിക്കറ്റ് കളി ക്കുകയായിരുന്ന കുട്ടികൾ പന്തെടുക്കാൻ കയറിയപ്പോഴാണ് അസ്ഥികഷ‌ണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ഇതേ തുടർന്ന് […]

Keralam

കെജെ ഷൈന്റെ പരാതിയില്‍ കേസെടുത്തത് നല്ല കാര്യം, ബാക്കിയുള്ളവരുടെ പരാതിയുടെ കാര്യമെന്തായി?; ഇത് സര്‍ക്കാരിന്റെ ഇരട്ടനീതിയെന്ന് പ്രതിപക്ഷ നേതാവ്

സിപിഐഎം നേതാവ് കെ ജെ ഷൈനുമായി ബന്ധപ്പെട്ട് നടന്ന അപവാദ പ്രചാരണം വന്നത് സിപിഐഎമ്മില്‍ നിന്നെന്ന വാദത്തിലുറച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വി എസ് അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വ്യക്തിയുടെ യൂട്യൂബ് ചാനലില്‍ നിന്ന് വന്ന ആരോപണത്തിന്റെ പേരില്‍ തന്റെ നെഞ്ചത്ത് കയറുന്നതെന്തിനെന്ന് പ്രതിപക്ഷ […]

Keralam

ശബരിമലയില്‍ 1,033.62 കോടി രൂപയുടെ വികസന പദ്ധതികള്‍; സര്‍ക്കാരിന്റെ മാസ്റ്റര്‍ പ്ലാന്‍ ഇങ്ങനെ

ശബരിമല: ശബരിമല, പമ്പ, പരമ്പരാഗത പാത, നിലയ്ക്കല്‍ എന്നിവയുടെ സമഗ്ര വികസനമാണ് ശബരിമല മാസ്റ്റര്‍പ്ലാന്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2050 വരെയുള്ള വികസന സാധ്യതകള്‍ മുന്നില്‍ക്കണ്ടു കൊണ്ടാണ് കാര്യങ്ങള്‍ നീക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പമ്പയില്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം, ശബരിമല സന്നിധാനത്തിന്റെ ആത്മീയവും […]

Keralam

മാര്‍ ജേക്കബ് തൂങ്കുഴിയുടെ സംസ്‌കാരശുശ്രൂഷ: വിലാപയാത്ര നാളെ

കാലംചെയ്ത തൃശ്ശൂര്‍ അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ് തൂങ്കുഴിയുടെ സംസ്‌കാരശുശ്രൂഷകള്‍ക്കുള്ള ഒരുങ്ങള്‍ പൂര്‍ത്തിയായി. ശുശ്രൂഷയുടെ ഒന്നാം ഘട്ടം ഞായറാഴ്ച രാവിലെ 11.30 -ന് തൃശ്ശൂര്‍ അതിരൂപത മന്ദിരത്തില്‍ ആരംഭിക്കും. 12.15 മുതല്‍ പുത്തന്‍പള്ളി ബസിലിക്കയില്‍ പൊതുദര്‍ശനം നടത്തും. 2.30-ന് സ്വരാജ് റൗണ്ട് ചുറ്റി വിലാപയാത്രയായി ലൂര്‍ദുപള്ളിയിലേക്ക് കൊണ്ടുപോകും. […]

Keralam

തിരുമല ബിജെപി കൗൺസിലർ കെ അനിൽകുമാർ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ചു; ആത്മഹത്യാ കുറിപ്പില്‍ ബിജെപിക്കെതിരെ പരാമര്‍ശം

തിരുവനന്തപുരം തിരുമല ബിജെപി കൗൺസിലർ കെ അനിൽ കുമാറിനെ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യാക്കുറിപ്പില്‍ ബിജെപിക്കെതിരെ പരാമര്‍ശമുണ്ട്. അനില്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകര്‍ന്നിരുന്നു. അതില്‍ പാര്‍ട്ടി സംരക്ഷിച്ചില്ലെന്നാണ് ആത്മഹത്യാക്കുറിപ്പ്. ബാങ്കിൽ സാമ്പത്തിക പ്രശ്നമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ല ഇക്കാര്യത്തിൽ അനിൽകുമാർ കുറച്ച് ദിവസമായി വലിയ മാനസിക […]

Keralam

എകെജി സെന്‍ററിന് വീണ്ടും നിയമക്കുരുക്ക്; സിപിഐഎമ്മിനോട് വിശദീകരണം തേടി സുപ്രീം കോടതി

അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ പുതിയ എകെജി സെന്ററും നിയമക്കുരുക്കില്‍. പഴയ എകെജി സെന്ററിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയതും നിയമക്കുരുക്ക് നേരിടുന്നത്. എകെജി സെന്ററിന്റെ ഭൂമി വില്‍പന സംബന്ധിച്ച കേസില്‍ സുപ്രീം കോടതി സിപിഐഎമ്മിനോട് വിശദീകരണം തേടി. ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് മന്‍മോഹന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. […]

World

യുഎസിൽ ജോലി ആഗ്രഹിക്കുന്നവർക്ക് കനത്ത തിരിച്ചടി; എച്ച്-1 ബി വിസ ഫീസ് കുത്തനെ ഉയർത്തി ട്രംപ് ഭരണകൂടം

എച്ച്-1 ബി വിസ അപേക്ഷകര്‍ക്ക് തിരിച്ചടിയായി പുതിയ തീരുമാനം. എച്ച്-1 ബി വിസയുടെ വാര്‍ഷിക ഫീസ് ഒരു ലക്ഷം ഡോളറാക്കുന്നതിനുള്ള പ്രഖ്യാപനത്തില്‍ ഒപ്പുവച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കുടിയേറ്റം നിയന്ത്രിക്കുന്നതിനാണ് പുതിയ തീരുമാനമെന്നാണ് ട്രംപിൻ്റെ വിശദീകരണം. വെള്ളിയാഴ്ച്ചയാണ് ഫീസ് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം വൈറ്റ് ഹൗസ് […]

Business

റെക്കോര്‍ഡ് മറികടന്ന് സ്വര്‍ണവില, പവന് ഇന്ന് കൂടിയത് 600 രൂപ

കൊച്ചി: സംസ്ഥാനത്തെ  സ്വര്‍ണവില റെക്കോര്‍ഡില്‍. ഒരു പവന് ഇന്ന് 600 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 82,240 രൂപ എന്ന നിലയില്‍ എത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപയാണ് വര്‍ധിച്ചത്. 10280 രൂപയാണ് ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം […]

World

വ്യാപാരബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ-യുഎസ്; ഉന്നതതല ചർച്ചകൾക്ക് അടുത്തയാഴ്ച വാഷിംഗ്ടൺ വേദിയാകും

ഇന്ത്യ-യുഎസ് വാണിജ്യ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കുന്നു. വാണിജ്യ മന്ത്രി പിയൂഷ് ഗോയലിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം അടുത്തയാഴ്ച വാഷിംഗ്ടൺ സന്ദർശിച്ച് യുഎസ് വാണിജ്യ പ്രതിനിധികളുമായി ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ സംബന്ധിച്ച രാഷ്ട്രീയ തലത്തിലുള്ള ചർച്ചകൾക്ക് ഇത് വഴിയൊരുക്കും. അസിസ്റ്റന്റ് യുഎസ് […]

Keralam

ആഗോള അയ്യപ്പസംഗമത്തിന് തിരിതെളിഞ്ഞു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പമ്പ: പമ്പാമണപ്പുറത്ത് മൂവായിരത്തിലേറെ ഭക്തരെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ആഗോള അയ്യപ്പ സംഗമത്തിന് തിരി തെളിയിച്ചു. ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടക്കുന്ന സംഗമ സമ്മേളനം ഇന്ന് രാവിലെയാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്. ദേവസ്വം, സഹകരണം, തുറമുഖം വകുപ്പ് മന്ത്രി വിഎൻ വാസവനായിരുന്നു സംഗമത്തിൻ്റെ അധ്യക്ഷൻ. പതിനഞ്ച് വിദേശ […]