Business

ലോട്ടറിക്ക് 40% GST: ഭാഗ്യശാലികളുടെ എണ്ണം കുറയ്ക്കും; 5000 രൂപയുടെയും 1000 രൂപയുടെയും സമ്മാനങ്ങളുടെ എണ്ണം ചുരുക്കും

ലോട്ടറിക്ക് നാല്‍പത് ശതമാനം ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്താനായി സാധാരണ ലോട്ടറിയുടെ സമ്മാനങ്ങളുടെ എണ്ണവും, എജന്റ് കമ്മീഷനുകളും കുറച്ചു. ആകെ സമ്മാനങ്ങളില്‍ 6500-ത്തോളമാണ് കുറച്ചത്. ആകെ ഒരുകോടി രൂപയിലധികം തുക സമ്മാനത്തുകയിലും കുറഞ്ഞു. ടിക്കറ്റ് വില മാറ്റമില്ലാതെ തുടരും.  തിങ്കളാഴ്ച മുതല്‍ പുതിയ ജിഎസ്ടി നിരക്കുകള്‍ നിലവില്‍ വരും. 28 […]

India

‘ഇ-ആധാർ ആപ്പ്’ വരുന്നു; വീട്ടിലിരുന്ന് തന്നെ ഇനി ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം

യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഉടൻ തന്നെ ഇ-ആധാർ എന്നൊരു പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാൻ ഒരുങ്ങുന്നു. ആധാർ സേവാ കേന്ദ്രങ്ങളിൽ നേരിട്ട് പോകാതെ തന്നെ ആധാർ കാർഡിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഈ ആപ്പ് ഉപയോക്താക്കളെ സഹായിക്കും. പേര്, വിലാസം, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത […]

Keralam

‘ആഗോള അയ്യപ്പ സംഗമം വലിയ വിജയമാകും, ഇവിടെ എല്ലാവരും തുല്യരാണ്’; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഈ പരിപാടിയിൽ പ്രമുഖർ, സാധാരണക്കാർ എന്ന വിവേചനമില്ലാതെ എല്ലാ ഭക്തർക്കും തുല്യ പരിഗണന നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. അയ്യപ്പ ഭക്തരുടെ പ്രതിനിധികളാണ് പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നത്. ഇവരിൽ നിന്ന് […]

Keralam

മുഖ്യമന്ത്രിക്കെതിരേ അവകാശ ലംഘന നോട്ടീസ് നല്‍കി രമേശ് ചെന്നിത്തല; പോലീസുകാര്‍ക്കെതിരായ നടപടി സംബന്ധിച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയില്‍ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ സര്‍ക്കാര്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് നിയമസഭയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭാ സ്‌പീക്കര്‍ക്ക് അവകാശ ലംഘനത്തിനു നോട്ടിസ് നല്‍കി. നിയമസഭാ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം […]

General

സ്വന്തം ചിത്രങ്ങള്‍ മനോഹരമാക്കാന്‍ എഐ ഉപയോഗിക്കാറുണ്ടോ?; എട്ടിന്റെ പണി കിട്ടും; മുന്നറിയിപ്പ്

തിരുവനന്തപുരം: നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ തുറന്നാല്‍ ജെമിനിയുടെ എഡിറ്റിങ് ടൂള്‍ ഉപയോഗിച്ച് നിര്‍മിച്ച ഫോട്ടോകളാണ് താരം. മരിച്ചുപോയ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ഫോട്ടോ, പ്രിയ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ബാല്യത്തിലെ ഫോട്ടോ തുടങ്ങിയവ നിര്‍മിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതാണ് പുതിയ ട്രെന്‍ഡ്. മറ്റ് […]

Keralam

വീണ്ടും വീയപുരം; ചാമ്പ്യന്‍സ് ബോട്ട് ലീഗ് ജേതാക്കള്‍

അഞ്ചാമത് ചാംപ്യന്‍സ് ബോട്ട് ലീഗില്‍ വീയപുരം ജേതാക്കള്‍. 25 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയ പുന്നമട ബോട്ട് ക്ലബ്ബ്, നിരണം ബോട്ട് ക്ലബ്ബ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്, വില്ലേജ് ബോട്ട് ക്ലബ്ബ്, ചങ്ങനാശ്ശേരി ബോട്ട് ക്ലബ്ബ്, കാരിച്ചാല്‍ ബോട്ട് ക്ലബ്ബ്, ഇമ്മാനുവേല്‍ […]

India

മാനദണ്ഡങ്ങള്‍ ലംഘിച്ചു; 474 പാർട്ടികൾ പുറത്ത്, രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടിക പുതുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടികയില്‍ നിന്നും 474 പാര്‍ട്ടികളെ കുടി ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലെന്ന മാനദണ്ഡം ചൂണ്ടിക്കാട്ടിയാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത അംഗീകാരമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടികയാണ് കമ്മീഷന്‍ പുതുക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 9 ന് 334 […]

Keralam

കെ ജെ ഷൈനിനെതിരായ ആരോപണം പറവൂര്‍ കേന്ദ്രകരിച്ചാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: കെ ജെ ഷൈനിനെതിരായ ആരോപണം പറവൂര്‍ കേന്ദ്രകരിച്ചാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ദിവസങ്ങള്‍ക്ക് മുന്‍പ് വലിയ ബോംബ് വരാന്‍ പോകുന്നുവെന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. ആ ബോംബ് ഇങ്ങനെ ജീര്‍ണിച്ചതാകുമെന്ന് കരുതിയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. സ്ത്രീകളെ തേജോവധം ചെയ്യാണ് പരിശ്രമമെന്നും […]

World

കൊച്ചുമക്കളെ കാണാൻ യുകെയിലെത്തിയ വീട്ടമ്മ മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാനാകാതെ ബന്ധുക്കൾ

സതാംപ്ടൺ,യുകെ: യുകെയിൽ കൊച്ചുമക്കളെ നോക്കാൻ പോയ വീട്ടമ്മ മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനാകാതെ ബന്ധുക്കൾ. വേളം ചെറുകുന്നിലെ പരേതനായ കാഞ്ഞിരോറ ചോയിയുടെ ഭാര്യ ചന്ദ്രിയാണ് (63) സതാംപ്ടണിൽ മരിച്ചത്. സതാംപ്ടണിൽ താമസിക്കുന്ന മകൻ സുമിത്തിന്റെ കുഞ്ഞുങ്ങളെ പരിചരിക്കുന്നതിനായി 3 മാസം മുൻപ് യുകെയിൽ എത്തിയ ചന്ദ്രി നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞ […]

Keralam

‘എന്‍ എം വിജയന്റെ കുടുംബത്തിന്റെ കടബാധ്യത എത്രയും വേഗം തീര്‍ക്കും’ ; സണ്ണി ജോസഫ്

ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബത്തിന്റെ ബത്തേരി അര്‍ബന്‍ ബാങ്കിലെ കട ബാധ്യത എത്രയും പെട്ടെന്ന് തീര്‍ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഇതില്‍ നിയമപരമായ ബാധ്യത പാര്‍ട്ടിക്കില്ല. എന്നാല്‍, ധാര്‍മിക ബാധ്യതയുണ്ട്. കടബാധ്യത കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ ഏറ്റെടുത്തതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. എന്‍എം […]