India

പോസ്റ്റ് ഓഫീസുകൾ ഇനി ബി‌എസ്‌എൻ‌എൽ സേവന കേന്ദ്രങ്ങളാകും; കരാറിൽ ഒപ്പുവെച്ച് തപാൽ വകുപ്പ്

ഇന്ത്യയിലുടനീളമുള്ള സേവനങ്ങൾ വർധിപ്പിക്കുന്നതിനായി ബിഎസ്എൻഎല്ലിനൊപ്പം കൈകോർക്കാനൊരുങ്ങി തപാൽ വകുപ്പ്. ഇത് സംബന്ധിച്ച് കരാർ ഒപ്പ് വച്ചതായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. തപാൽ വകുപ്പിന് വേണ്ടി സിറ്റിസൺ സെൻട്രിക് സർവീസസ് & ആർ‌ബി ജനറൽ മാനേജർ മനീഷ ബൻസാൽ ബാദലും ബി‌എസ്‌എൻ‌എൽ പ്രിൻസിപ്പൽ ജനറൽ മാനേജർ […]

Keralam

ശബരിമല സ്വര്‍ണ്ണപ്പാളി വിഷയം; അടിയന്തരപ്രമേയത്തിന് അനുമതിയില്ല; നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. കോടതി പരിഗണനയിലുള്ള വിഷയം മുമ്പും സഭയില്‍ ചര്‍ച്ചയ്ക്ക് എടുത്തിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷവാദം. വളരെ ഗൗരവമുള്ള വിഷയമെന്നും ഹൈക്കോടതി അഭിപ്രായം പറഞ്ഞുവെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് […]

Keralam

ചോദ്യോത്തരവേളയ്ക്കിടെ ശാരീരികാസ്വാസ്ഥ്യം; മന്ത്രി വി ശിവന്‍കുട്ടി ആശുപത്രിയില്‍

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ സംസാരിക്കുമ്പോഴാണ് ശിവന്‍കുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഓണ്‍ലൈന്‍ ഡെലിവറി ജോലിക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഉടന്‍ തന്നെ മന്ത്രിയെ ആശുപത്രിയില്‍ എത്തിച്ചു. മന്ത്രി ശിവൻകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു. […]

Business

സ്വർണവില മുന്നോട്ട്; പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കൂടി

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 81,640 രൂപയായി. ഗ്രാമിന് 10,250 രൂപ. ഇന്നലെ സ്വർണവില 400 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണവില വീണ്ടും വർധിച്ചിരിക്കുന്നത്. ഈ മാസം തുടക്കത്തില്‍ 77,640 രൂപയായിരുന്നു […]

Food

പഴംപൊരി, വട, അട, കൊഴുക്കട്ട…; പത്തുശതമാനം വരെ വില കുറയും

നികുതി ഘടന രണ്ടു സ്ലാബ് മാത്രമായി വെട്ടിക്കുറച്ച് നടപ്പാക്കിയ ജിഎസ്ടി പരിഷ്‌കരണം പ്രാബല്യത്തില്‍ വരുന്നതോടെ, മലയാളിയുടെ ഇഷ്ടവിഭവമായ പഴംപൊരിയുടെ വില കുറയും. സംസ്ഥാനത്തെ ബേക്കറികളില്‍ വിലയില്‍ പത്തുശതമാനത്തിൻ്റെ കുറവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. പഴംപൊരി, വട, അട, കൊഴുക്കട്ട തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ക്ക് നേരത്തെ ചുമത്തിയിരുന്നത് 18 ശതമാനം ജിഎസ്ടി ആയിരുന്നു. […]

World

ഗസ്സയിലെ വെടിനിർത്തൽ; UN രക്ഷാ സമിതിയുടെ പ്രമേയം അമേരിക്ക വീണ്ടും വീറ്റോ ചെയ്തു

ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന യുഎൻ രക്ഷാ സമിതിയുടെ പ്രമേയം അമേരിക്ക വീണ്ടും വീറ്റോ ചെയ്തു. രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ 14 അംഗങ്ങളും നിരുപാധികവും സ്ഥിരവുമായ അടിയന്തര വെടിനിർത്തലിനെ അനുകൂലിച്ചപ്പോൾ അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു. ഇത് ആറാം തവണയാണ് രക്ഷാസമിതിയിൽ പ്രമേയം അമേരിക്ക വീറ്റോ ചെയ്യുന്നത്. ഹമാസിനെ അപലപിക്കുന്നതിലും ഇസ്രയേലിന്റെ […]

Keralam

‘പോലീസ് സ്റ്റേഷനിൽ പോകുന്നവർ മൂക്കിൽ പഞ്ഞിവെച്ച് തിരിച്ചുവരേണ്ട അവസ്ഥ’; വിമർശിച്ച് രമേശ് ചെന്നിത്തല

പോലീസ് വിഷയം നിയമസഭയിൽ ഉന്നയിക്കുന്നതിൽ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല. 144 പോലീസുകാരെ പിരിച്ചുവിട്ടെന്ന മുഖ്യമന്ത്രിയുടെ കണക്ക് വാസ്തവ വിരുദ്ധമാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് അത് തെളിയിക്കുന്നു. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പോലീസ് സ്റ്റേഷനിൽ പോകുന്നവർ മൂക്കിൽ പഞ്ഞിവെച്ച് തിരിച്ചുവരേണ്ട അവസ്ഥയാണെന്ന് […]

Keralam

ബോംബ് വരുന്നുവെന്ന സൂചന കോൺഗ്രസ് നേതാവ് നൽകി; മുതിർന്ന നേതാക്കൾ അറിയാതെ ഒന്നും സംഭവിക്കില്ല: കെ ജെ ഷൈൻ

സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് സിപിഐഎം നേതാവ് കെ ജെ ഷൈന്‍. തനിക്കെതിരെ ബോംബ് വരുന്നുവെന്ന സൂചന സുഹൃത്തായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയിരുന്നുവെന്ന് ഷൈന്‍  പറഞ്ഞു. കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നാണ് ഈ ആരോപണങ്ങള്‍ വന്നതെന്നും അവര്‍ വ്യക്തമാക്കി. ‘എനിക്കെതിരെ ഒരു ബോംബ് വരുമെന്ന് സുഹൃത്തായ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ധൈര്യമായിരിക്കണം, […]

Keralam

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം ജില്ലയില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യകേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണ് പ്രവചിക്കുന്നതെങ്കിലും ചില സ്ഥലങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരളത്തിലും ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Keralam

മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ; നാളെ പാലക്കാട് എത്തും, സംരക്ഷണം ഒരുക്കുമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം

രാഹുൽ മാങ്കൂട്ടത്തിൽ നാളെ പാലക്കാട് എത്തും. ഇന്ന് തൃശ്ശൂർ എത്തി താമസിക്കും. നാളെ അതിരാവിലെ പാലക്കാട് എത്താൻ നീക്കം.നാളെ രാവിലെ തന്നെ എംഎൽഎ ഓഫീസിൽ എത്തിയേക്കും. രാഹുലെത്തിയാൽ സംരക്ഷണ കവചമൊരുക്കുമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ അറിയിച്ചത് . കഴിഞ്ഞ ദിവസം അടൂരിലെ വീട്ടിലെത്തി ബ്ലോക് കമ്മിറ്റി പ്രസിഡൻ്റ […]