India

‘ദൈവത്തോട് പോയി പറയൂ എന്ന പരാമർശം തെറ്റായി ചിത്രീകരിച്ചു’; വിശദീകരണവുമായി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്

ദൈവത്തോട് പോയി പറയു എന്ന പരാമർശം തെറ്റായി ചിത്രീകരിച്ചെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും ചീഫ് ജസ്റ്റിസിൻ്റെ വിശദീകരണം. ചീഫ് ജസ്റ്റിസിൻ്റെ പരാമർശംതിനെതിരെ ഹിന്ദു സംഘടകൾ പ്രതിഷേധിച്ചിരുന്നു. ഖജുരാഹോയിലെ ജവാരി ക്ഷേത്രത്തിലെ കേടുപാടുകൾ സംഭവിച്ച വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു […]

Keralam

‘പോലീസ് മർദനത്തിൽ ഒരുപാട് നിരപരാധികൾ കൊല്ലപ്പെട്ടു, സർക്കാരിൻ്റെ പ്രിയപ്പെട്ടവർക്ക് വിഐപി ട്രീറ്റ്മെന്റ്’; കെ. മുരളീധരൻ

ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. രണ്ടുകാലിൽ നടന്നു പോകുന്നവർ മൂക്കിൽ പഞ്ഞി വെച്ച് തിരിച്ചുവരുന്ന അവസ്ഥയാണ് കേരളത്തിലേതെന്ന് കെ. മുരളീധരൻ പറഞ്ഞു. ഒമ്പതര വർഷത്തിനിടെ പോലീസ് മർദ്ദനത്തിൽ നിരവധി നിരപരാധികൾ കൊല്ലപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിൻ്റെ പ്രിയപ്പെട്ടവർക്ക് ജയിലിൽ വിഐപി ട്രീറ്റ്മെന്റ് […]

Entertainment

‘കൽക്കി’ രണ്ടാം ഭാഗത്തിൽ ഇനി സുമതിയായി ദീപികയില്ല; ഔദ്യോഗികമായി അറിയിച്ച് നിർമാതാക്കൾ

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘കൽക്കി 2898 AD’-യുടെ രണ്ടാം ഭാഗത്തിൽ നടി ദീപിക പദുകോൺ ഉണ്ടാകില്ലെന്ന് നിർമാതാക്കളായ വൈജയന്തി മൂവീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കൽക്കിയുടെ ആദ്യ ഭാഗത്തിൽ ‘സുമതി’ എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിച്ചത്. നാഗ് അശ്വിൻ സംവിധാനം ചെയ്ത ഈ എപിക് സയൻസ് ഫിക്ഷൻ […]

Health

ഈ മൂന്ന് വിറ്റാമിനുകളുടെ അഭാവം കാന്‍സര്‍ സാധ്യത കൂട്ടും

ലോകത്ത് കാൻസർ രോ​ഗികളുടെ എണ്ണം ദിനംപ്രതി പെരുകി വരികയാണ്. ശരീരത്തിൻ്റെ ഏത് ഭാ​ഗത്തും കാൻസർ കോശങ്ങൾ വളരാം. കാൻസറിൻ്റെ സാധ്യത കൂട്ടാനും കുറയ്ക്കാനും ചില വിറ്റാമിനുകൾ സ്വാധീനിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അതിൽ പ്രധാനം വിറ്റാമിൻ ഡിയാണ്. ശരീരത്തിൻ്റെ ആവശ്യമായ കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ് […]

India

’20-25നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർക്ക് പ്രതിമാസം 1000 രൂപ നൽകും’; ബീഹാറിൽ വമ്പൻ പ്രഖ്യാപനവുമായി നിതീഷ് കുമാർ

ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. ബീഹാറിലെ ബിരുദധാരികളായ തൊഴിൽ രഹിതർക്ക് പ്രതിമാസം ആയിരം രൂപ നൽകുമെന്ന് പ്രഖ്യാപനം.20-25നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർക്കും ആയിരം രൂപ നൽകും. രണ്ട് വർഷത്തേക്കാകും ഇവർക്ക് സഹായം നൽകുക. കൂടാതെ ബീഹാർ സ്റ്റുഡൻ്റ് ക്രെഡിറ്റ് കാർഡ് […]

India

‘അടിസ്ഥാന രഹിതം’; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. രാഹുലിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിച്ചു.രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച കേസില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെയാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്. 2023-ല്‍, ആലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാരെ നീക്കാന്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നു എന്നും […]

Keralam

വനഭേദഗതി ബില്ലും വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും നിയമസഭയിൽ അവതരിപ്പിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

2025ലെ കേരള വനഭേദഗതി ബില്ലും വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും നിയമസഭയിൽ അവതരിപ്പിച്ചു. വനം മന്ത്രി എ കെ ശശീന്ദ്രനാണ് ബില്ല് അവതരിപ്പിച്ചത്. വന്യജീവി ആക്രമണം ഏറ്റവും രൂക്ഷമായപ്പോൾ വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.പക്ഷേ കേന്ദ്ര നിഷേധമായ സമീപനമാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ നിയമോപദേശം […]

Keralam

ശബരിമല സ്വര്‍ണ വിവാദങ്ങളില്‍; സ്വര്‍ണപ്പാളിയിലെ തൂക്ക കുറവിൽ നേരറിയാന്‍ വിജിലന്‍സ്

ശബരിമലയിലെ സ്വര്‍ണപ്പാളിയിലെ തൂക്ക കുറവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ദേവസ്വം ബോർഡിനെ പ്രതിരോധത്തിലാക്കി. ശബരിമലയെ ലോകത്തിന് പരിചയപ്പെടുത്താനെന്ന പേരില്‍ ഒരു ഭാഗത്ത് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുമ്പോഴാണ് ശബരിമലയില്‍ സ്വര്‍ണവിവാദം ചൂടുപിടിക്കുന്നത്. ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപ്പാളികള്‍ ഇളക്കിമാറ്റിയതുമായി ബന്ധപ്പെട്ട് ആരംഭിച്ച വിവാദം തൂക്ക കുറവ് കണ്ടെത്തിയതോടെ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. ദ്വാരപാലക […]

Keralam

കോട്ടയം മെഡി.കോളജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് കഷണം അടർന്നു വീണു; ഒരാൾക്ക് പരുക്ക്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പഴയ കെട്ടിടങ്ങളുടെ ശോച്യാവസ്ഥ ഒരിക്കൽക്കൂടി വ്യക്തമാക്കിക്കൊണ്ട് പുതിയൊരു അപകടം കൂടി. കഴിഞ്ഞ ദിവസം രാത്രി ഐസിയുവിന് മുന്നിലെ വരാന്തയിൽ കിടന്നിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ കാലിലേക്ക് കോൺക്രീറ്റ് അടർന്നുവീണു. കുമരകം ചീപ്പുങ്കൽ സ്വദേശിനി കൊച്ചുമോൾ ഷിബുവിനാണ് നിസ്സാര പരുക്കേറ്റത്. വലിയ അപകടം ഒഴിവായെങ്കിലും ഈ […]

Keralam

‘ഭരത് ചന്ദ്രൻ മോഡലിൽ നിന്നു മാറാൻ സുരേഷ് ഗോപിക്ക് കഴിയുന്നില്ല, അയാളെ എംപി ആക്കിയവർ അനുഭവിക്കട്ടെ’; കെ മുരളീധരൻ

കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കെതിരെ കെ മുരളീധരൻ. ഭരത് ചന്ദ്രൻ മോഡലിൽ നിന്നു മാറാൻ സുരേഷ് ഗോപിക്ക് കഴിയുന്നില്ല. അയാളെ എംപി ആക്കിയവർ അനുഭവിച്ചോട്ടെയെന്നും മുരളീധരൻ വിമർശിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ തൽക്കാലം ശാന്തനായി മാറി നിൽക്കുക. രാഹുൽ വന്നാൽ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്തയാക്കുക ആ വിഷയമാകും. കഴിഞ്ഞ രണ്ടു ദിവസവും പ്രതിപക്ഷത്തിന് […]