Sports

വോസ്റ്റർഷയർ കൗണ്ടി ലീഗ്; അരങ്ങേറ്റ സീസണിൽ തന്നെ കിരീടം സ്വന്തമാക്കി ഹെർഫോർഡ് ചലഞ്ചേഴ്‌സ്

ഹെർഫോർഡ്, യുകെ: വോസ്റ്റർഷയർ കൗണ്ടി ലീഗ് ഡിവിഷൻ 9 ആദ്യ സീസണിൽ തന്നെ കിരീടം സ്വന്തമാക്കി ഹെർഫോർഡ് ചലഞ്ചേഴ്‌സ്. ഫൈനൽ മത്സരത്തിൽ ശക്തരായ വോസ്റ്റർ അമിഗോസ് ക്രിക്കറ്റ് ക്ലബ്ബിനെ 3 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചലഞ്ചേഴ്‌ ഈ കിരീട നേട്ടം കരസ്ഥമാക്കിയത്.  ടോസ് നേടി ആദ്യം ബൗളിംഗ് തെരഞ്ഞെടുത്ത ചലഞ്ചേഴ്‌സ് […]

Keralam

കണ്ണൂർ വിമാനത്താവള റൺവേയ്ക്കായി സ്ഥലം നൽകിയ ഭൂവുടമക്ക് ജപ്തി നോട്ടീസ്; നടപടി ഒഴിവാക്കണമെന്ന് സണ്ണി ജോസഫ്, മുഖ്യമന്ത്രിക്ക് കത്ത് നൽകി

കണ്ണൂർ വിമാനത്താവള റൺവേ വികസനത്തിനായി സ്ഥലം നൽകേണ്ട ഭൂവുടമക്ക് ജപ്തി നോട്ടീസ് ലഭിച്ച സംഭവത്തിൽ ഇടപെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ജപ്തി നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. വൃക്ക രോഗിയായ കാനാട് സ്വദേശി നസീറയ്ക്കാണ് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചത്.  2017ലാണ് ഭൂമി […]

Keralam

അനര്‍ട്ട് മാനേജിങ് ഡയക്ടറുടെ അഴിമതി; വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ അന്വേഷണം തുടങ്ങി

അനര്‍ട്ടില്‍ നടന്ന ക്രമവിരുദ്ധ നടപടികളെക്കുറിച്ചും പിഎം കുസും പദ്ധതിയുടെ ടെണ്ടറില്‍ നടന്ന അഴിമതികളെക്കുറിച്ചും വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയ്ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. അനര്‍ട്ട് പദ്ധതികളിലെ അഴിമതികള്‍ പുറത്തു കൊണ്ടുവന്ന രമേശ് ചെന്നിത്തല നിയമസഭയില്‍ ഉന്നയിച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് ഉത്തരമായാണ് […]

General

ജിമെയിൽ ഉപയോക്താക്കൾക്ക് അതീവജാഗ്രതാ നിർദേശവുമായി ഗൂഗിൾ

ജിമെയിൽ ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ​ഗു​ഗിൾ പുതിയൊരു മുന്നറിയിപ്പുമായി എത്തിയ കാര്യം നിങ്ങളറിഞ്ഞോ?എല്ലാ ജിമെയിൽ അക്കൗണ്ട് ഉടമകളും ഉടൻ പാസ്സ്‌വേർഡ് മാറ്റണമെന്നും ടു സ്റ്റെപ്പ് വെരിഫിക്കേഷൻ നടത്തണമെന്നുമാണ് ഗൂഗിൾ പറയുന്നത്.ബാങ്ക്, ഷോപ്പിംഗ്, ഡിജിറ്റൽ സുരക്ഷ എന്നിവയുമായെല്ലാം ബന്ധപ്പെട്ടുകിടക്കുന്നതാണ് നമ്മുടെ ജിമെയിൽ അക്കൗണ്ടുകൾ. അതിനാൽ തന്നെ നല്ല ശ്രദ്ധ വേണമെന്നാണ് […]

Keralam

ഗ്രൂപ്പ് പോര് അവസാനിപ്പിക്കാന്‍ ഹൈക്കമാന്റ് ഇടപെടും; ഭരണം പിടിക്കാന്‍ കൂട്ടായ ശ്രമം വേണമെന്ന് നിര്‍ദേശം

കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമായതോടെ ഇടപെടലുമായി ഹൈക്കമാന്റ്. ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്നും, നേതാക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോവണമെന്നും ഹൈക്കമാന്റ് കേരളത്തിലെ മുതിര്‍ന്ന നേതാക്കളോട് ആവശ്യപ്പെട്ടതായാണ് വിവരം. സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായൊരു രാഷ്ട്രീയ കാലാവസ്ഥ രൂപപ്പെടുമ്പോഴും തമ്മില്‍ പോരടിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതതാക്കള്‍ എന്നാണ് എ ഐ സി […]

World

ശസ്ത്രക്രിയയ്ക്കിടെ നഴ്‌സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഡോക്ടർക്ക് പ്രാക്ടീസ് ചെയ്യാൻ അനുവാദം

ടെയിംസൈഡ്, മാഞ്ചസ്റ്റർ: ശസ്ത്രക്രിയ നിര്‍ത്തിവെച്ച്, അടുത്തുള്ള തീയറ്ററില്‍ നഴ്സുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സീനിയര്‍ ഡോക്ടറെ കുറ്റവിമുക്തനാക്കി മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണല്‍ സര്‍വീസ്. ഇയാള്‍ക്ക് മെഡിക്കല്‍ മേഖലയില്‍ തുടര്‍ന്നും ജോലി ചെയ്യാന്‍ കഴിയും. ടെയിംസൈഡ് ജനറല്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് അനസ്തേറ്റിസ്റ്റായ സുഹൈല്‍ അന്‍ജുമാണ് ഒരു നഴ്സുമായി ശാരീരിക ബന്ധത്തില്‍ […]

Keralam

‘അയ്യപ്പ സംഗമത്തിന് എതിരായി ബിജെപി ഒന്നും പറഞ്ഞിട്ടില്ല, വിശ്വാസത്തെ എതിർക്കുന്ന നേതാക്കൻമാരെ ഗസ്റ്റ് ആയി ക്ഷണിക്കുന്നതിനെയാണ് എതിർത്തത്’: രാജീവ് ചന്ദ്രശേഖർ

ബിജെപി ആഗോള അയ്യപ്പ സംഗമത്തിന് എതിരായി പറഞ്ഞില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിശ്വാസത്തെ എതിർക്കുന്ന നേതാക്കൻമാരെ ഗസ്റ്റ് ആയി ക്ഷണിക്കുന്നതിനെ ആണ് എതിർക്കുന്നത്. മുഖ്യമന്ത്രിയുടെ ഉറ്റ സുഹൃത്ത് സ്റ്റാലിൻ വരുന്നില്ലലോ. ഇലക്ഷന് മുന്നോടിയായുള്ള നാടകമാണ് നടക്കുന്നത്. ജനങ്ങൾക്ക് എല്ലാം കൃത്യമായി മനസ്സിലാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ […]

Keralam

‘അയ്യപ്പ സംഗമത്തിൽ സുപ്രീം കോടതി നിലപാട് സ്വാഗതാർഹം’; മന്ത്രി വി എൻ വാസവൻ

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിലപാട് സ്വാഗതാർഹമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. അയ്യപ്പ സംഗമവുമായി മുന്നോട്ട് പോകാനായി സഹായകരമായ നിലപാടാണ് സുപ്രീംകോടതിയുടേത്. ഇക്കാര്യത്തിൽ ഒരുതരത്തിലുള്ള വിവാദമോ പ്രതിഷേധമോ ഉണ്ടാക്കേണ്ട കാര്യമില്ല. അയ്യപ്പഭക്തർക്ക് ഒരേ അഭിപ്രായമാണുള്ളത്. രാഷ്ട്രീയക്കാർ ആരും തന്നെ ഈ വിഷയത്തിൽ […]

Keralam

തൃശൂര്‍ അതിരൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശൂര്‍:മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനും താമരശേരി രൂപതയുടെ രണ്ടാമത്തെ മെത്രാനും തൃശൂർ അതിരൂപതയുടെ മെത്രാപ്പൊലീത്തയും ആയിരുന്ന മാർ ജേക്കബ് തൂങ്കുഴി വിടവാങ്ങി. 94-ാ മത്തെ വയസിലാണ് ബിഷപ്പ് കാലം ചെയ്തത്. കാലഘട്ടത്തിൻ്റെ സ്പന്ദനങ്ങളെ വായിച്ചറിയുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തിരുന്ന ഒരു ദീർഘദർശിയായിരുന്നു അദ്ദേഹമെന്ന് സിറോ മലബാർ സഭ അനുശോചന […]

Keralam

ഡബിൾ ഡെക്കർ ബസ് അപകടം; ഡ്രൈവറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി

മൂന്നാറിൽ കെഎസ്ആർടിസിയുടെ ആഡംബര ഡബിൾ ഡക്കർ ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി. ഡ്രൈവർ മുഹമ്മദ് കെ.പിയുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തൽ. ബസ് അപകടത്തിൽപ്പെട്ടത് ഡ്രൈവറുടെ അശ്രദ്ധ മൂലമാണെന്ന് ട്വന്റിഫോർ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. എതിരെ വന്ന കാറിന്റെ അമിതവേഗമാണ് അപകടകാരണമെന്നാണ് […]