Keralam

സർക്കാരിന് ആശ്വാസം;ആഗോള അയ്യപ്പ സംഗമം നടത്താം, ഹർജി തള്ളി സുപ്രീംകോടതി

ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ സുപ്രീംകോടതി ഇടപെട്ടില്ല. അയ്യപ്പ സംഗമത്തിനുള്ള നടപടികൾ നിർത്തിവക്കണമെന്ന ആവശ്യമാണ് ഹർജിക്കാർ ഉന്നയിച്ചിരുന്നത്. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. പരിപാടിയുമായി മുന്നോട്ട് […]

India

‘നാരി സശക്ത്’ സ്ത്രീകൾക്ക് മരുന്നും ചകിത്സയും സൗജന്യം; 23,000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ജന്മദിനത്തിൽ 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകള്‍ക്കായുള്ള പദ്ധതിയുടെ പ്രഖ്യാപനം, സ്വസ്ഥ് നാരി സശക്ത് പരിവാര്‍ അഭിയാന്‍, ഒരു ലക്ഷം ആരോഗ്യ പരിശോധന ക്യാമ്പുകള്‍, സ്ത്രീകള്‍ക്ക് സൗജന്യ ചികിത്സയും മരുന്നും ഉറപ്പാക്കും എന്നിവയാണ് പിറന്നാള്‍ ദിനത്തിലെ മോദിയുടെ പ്രധാന പ്രഖ്യാപനങ്ങള്‍. പിറന്നാൾ […]

World

ഗസയിൽ നിന്ന് പലായനം ചെയ്യുന്നവർക്കായി 48 മണിക്കൂർ നേരത്തേക്ക് താത്ക്കാലിക പാത തുറന്ന് നൽകി ഇസ്രയേൽ

വടക്കൻ ഗസയിൽ നിന്നും തെക്കൻ ഗസയിലേക്ക് പലായനം ചെയ്യുന്നവർക്കായി താത്ക്കാലിക പാത തുറന്നതായി ഇസ്രയേൽ. സല അൽ ദിൻ തെരുവിലൂടെയുള്ള ഗതാഗത പാത 48 മണിക്കൂർ നേരത്തേക്കാണ് തുറന്നത്. നേരത്തെ അൽ റാഷിദ് തീരദേശ പാത മാത്രമായിരുന്നു പലായനത്തിനായി തുറന്നിരുന്നത്. എന്നാൽ അൽ റാഷിദ് പാതയിലൂടെയുള്ള ജനങ്ങളുടെ തിരക്ക് […]

Keralam

കണ്ണടച്ച് വിശ്വസിക്കല്ലേ?, ക്യൂആർ കോഡ് ശരിയല്ലെങ്കിൽ പണം നഷ്ടപ്പെടാം; ജാ​ഗ്രതാനിർദേശവുമായി കേരള പൊലീസ്

ആധുനികജീവിതത്തിൽ ക്യൂആർ കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. എന്തിനും ഏതിനും ക്യൂആർ കോഡ് സ്കാൻ ചെയ്ത് ഇടപാടുകൾ നടത്തുന്നതാണ് പൊതുവേയുള്ള രീതി. എന്നാൽ ക്യൂആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ക്യൂആർ കോഡ് ഉപയോ​ഗിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഫെയ്സ്ബുക്കിൽ […]

Health

പഴയ ചോറ് ചൂടാക്കി കഴിക്കുന്ന ശീലമുണ്ടോ? പണി വരുന്നുണ്ടവറാച്ചാ!

ചോറ് പണ്ടേ മലയാളികളുടെ ഒരു വീക്നസ് ആണ്. ഉച്ചയൂണും അത്താഴവും ചോറായിരിക്കണം. ഇപ്പോഴാണെങ്കിൽ ഫ്രിഡ്ജ് ഉള്ളതുകൊണ്ട് ചോറുണ്ടാകുന്നതിന്റെ അളവു കൂടിയാലും ടെൻഷൻ വേണ്ട. ബാക്കി വരുന്ന ചോറ് നേരെ ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം രാവിലെ തിളപ്പിച്ചു കഴിക്കുന്ന ശീലം മിക്ക വീടുകളിലും ഇപ്പോൾ സാധാരണമാണ്. ഭക്ഷണം വേസ്റ്റ് ആകാതിരിക്കാനും […]

Health

മദ്യപാനം മാത്രമാണോ കരൾ രോഗത്തിന് കാരണം ;അറിയാം

കരൾ രോഗമുള്ളവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 1990 മുതൽ കരൾ കാൻസർ കേസുകളിൽ വലിയ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. കരൾ രോഗങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത് മദ്യപാനമാണ്. എന്നാൽ മദ്യപിക്കാത്തവരിലും കരൾ രോഗം വളരെ കൂടുതലാണ്. ഹെപ്പറ്റൈറ്റിസ് ബി (HBV), ഹെപ്പറ്റൈറ്റിസ് സി […]

Business

രൂപയുടെ മൂല്യം കുതിച്ചുയര്‍ന്നു; വിപണികളില്‍ നേട്ടമാകുന്നത് ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകള്‍?

രൂപയുടെ മൂല്യം കുതിച്ചുയര്‍ന്നു. വിനിമയം തുടങ്ങിയപ്പോഴേ 29 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡോളറിന് 87 രൂപ 76 പൈസ എന്ന നിരക്കിലാണ് ഇപ്പോള്‍ വിനിമയം പുരോഗമിക്കുന്നത്. ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധത്തിലെ വിള്ളല്‍ പരിഹരിക്കപ്പെട്ടുതുടങ്ങി എന്ന തോന്നലാണ് ഇന്ത്യന്‍ വിപണിക്കും രൂപയ്ക്കും ഗുണമായിരിക്കുന്നത്.  അന്താരാഷ്ട്ര തലത്തില്‍ ഡോളര്‍ ദുര്‍ബലപ്പെടുന്നതും രൂപയുടെ […]

Keralam

‘കപ്പിത്താന്‍ ഉണ്ടായിരിക്കാം, പക്ഷേ കപ്പല്‍ മുങ്ങി’; അമീബിക് മസ്തിഷ്‌കജ്വരം സംബന്ധിച്ച ചര്‍ച്ചയില്‍ ആരോഗ്യവകുപ്പിന് രൂക്ഷ വിമര്‍ശനം

അമീബിക് മസ്തിഷ്‌ക ജ്വര വ്യാപനം സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി പ്രതിപക്ഷം. മരണനിരക്ക് സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയാണെന്നും യഥാര്‍ഥ കണക്ക് മറച്ചുവെച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മേനിനടിക്കുകയാണെന്നും പ്രമേയം അവതരിപ്പിച്ച എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. സംസ്ഥാനത്ത് ഇത്രയധികം പേര്‍ക്ക് രോഗബാധയുണ്ടായി ഗുരുതര സാഹചര്യമുണ്ടായിട്ട് പോലും […]

Keralam

ശബരിമല സ്വര്‍ണപ്പാളിയിലെ തൂക്കക്കുറവ്; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സ്വര്‍ണപ്പാളിയിലെ തൂക്കക്കുറവ് അന്വേഷിച്ച് മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ചീഫ് വിജിലന്‍സ് സെക്യൂരിറ്റി ഓഫീസര്‍ക്ക് നിര്‍ദേശം. സത്യം പുറത്തുവരട്ടെയെന്ന് കോടതി വ്യക്തമാക്കി. സ്വര്‍ണപാളിയുടെ ഭാരവുമായി ബന്ധപ്പെട്ട് കോടതി ചില സംശയങ്ങള്‍ ഉന്നയിച്ചു. 2019 ല്‍ ദ്വാരപ്പാലക പാളി സ്വര്‍ണ്ണം പൂശാന്‍ കൊണ്ടുപോയപ്പോള്‍ […]

Entertainment

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു; നായകൻ ഉണ്ണിമുകുന്ദൻ ‘മാ വന്ദേ’ ഫസ്റ്റ്ലുക്ക് പുറത്ത്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദൻ വേഷമിടുന്ന ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിൻ്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ്. “മാ വന്ദേ” എന്നാണ് ചിത്രത്തിൻ്റെ പേര്. നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് […]