Keralam

നിലമേല്‍ അപകടം: സ്‌കൂള്‍ ബസിൻ്റെ ഫിറ്റ്‌നസ് റദ്ദാക്കി; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

നിലമേല്‍ വേക്കലിലെ സ്‌കൂള്‍ ബസ് അപകടത്തില്‍ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സ്‌കൂള്‍ ബസിൻ്റെ ഫിറ്റ്‌നസ് റദ്ദാക്കി. ഡ്രൈവറെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ വ്യക്തമാക്കി. കിളിമാനൂര്‍ പാപ്പാല വിദ്യാ ജ്യോതി […]

Keralam

അങ്കണവാടിയിൽ കുട്ടികൾക്കൊപ്പം കുശലാന്വേഷണം; ശേഷം കളിപ്പാട്ടം വാങ്ങാൻ നേരിട്ട് കടയിലെത്തി പ്രിയങ്കാ ഗാന്ധി

സുൽത്താൻ ബത്തേരി: അങ്കണവാടിയിലെ കുരുന്നുകൾക്ക് കളിപ്പാട്ടം വാങ്ങാൻ നേരിട്ട് കടയിലെത്തി പ്രിയങ്കാ ഗാന്ധി എം പി. അമ്പലവയൽ പഞ്ചായത്തിലെ വരിപ്ര സ്മാർട്ട് അങ്കണവാടിയുടെ ഉദ്‌ഘാടനത്തിനെത്തിയ പ്രിയങ്ക കുട്ടികളുടെ ഇഷ്ട കളിപ്പാട്ടങ്ങൾ ചോദിച്ചറിയുകയായിരുന്നു. ഓരോ കുട്ടികളും പറഞ്ഞ അവരുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങൾ കുറിച്ചുവെച്ച പ്രിയങ്ക കടയിൽ പോയി അവ വാങ്ങുകയായിരുന്നു. […]

Keralam

ശക്തമായ മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ സാധ്യത

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകുന്നു. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോര്‍ അലര്‍ട്ടാണുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 […]

India

കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന കോള്‍, ഇ-സിം ആക്ടിവേഷന്റെ പേരില്‍ തട്ടിപ്പ്, മുന്നറിയിപ്പ്

കൊച്ചി: കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന ഇ-സിം കാര്‍ഡ് ആക്ടിവേഷന്റെ പേരില്‍ തട്ടിപ്പ് വ്യാപകമെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍. ഉപയോക്താവിന്റെ മൊബൈല്‍ നമ്പര്‍ കൈവശപ്പെടുത്തി അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നതാണ് രീതിയെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കസ്റ്റമര്‍ കെയറില്‍ നിന്നാണെന്ന വ്യാജേന ഫോണില്‍ വിളിച്ച് നിലവിലുള്ള ഫിസിക്കല്‍ […]

World

വിൻ്റെജ് സുന്ദരിമാർ സൂക്ഷിക്കുക, ഗൂഗിൾ ജെമിനി പണി തരും ; മുന്നറിയിപ്പ്

എ ഐ യുടെ വളർച്ചയോടെ ഒരു ഫോട്ടോ നൽകിയാൽ അതിനെ ഏത് രൂപത്തിലേക്കും മാറ്റിയെടുക്കാൻ ഇപ്പോൾ അധികം സമയം ഒന്നും വേണ്ട. ഇങ്ങനെ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ ചില ട്രെൻഡുകൾ എത്തുകയും നമ്മളെല്ലാം അതിന് പിന്നാലെ പോകാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്നത് ഗൂഗിൾ ജെമിനിയുടെ ബനാന എ […]

Keralam

‘നിയമസഭയിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ പിണറായി സര്‍ക്കാരിന്റെ ഐശ്വര്യമായി മാറരുത്’ ; കെ മുരളീധരന്‍

നിയമസഭയിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ പിണറായി സര്‍ക്കാരിന്റെ ഐശ്വര്യമായി മാറരുത് എന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി സഭയില്‍ എത്തരുത്. വായില്ലാകുന്നിലപ്പനായി സഭയില്‍ ഇരുന്നിട്ട് എന്തുകാര്യമെന്നും കെ മുരളീധരന്‍ ചോദിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ വന്നതുകൊണ്ട് ഒന്നും സംഭവിച്ചിട്ടില്ല. പക്ഷേ, അദ്ദേഹം ഇനി സഭയില്‍ നിന്ന് […]

Keralam

അന്ന് സ്‌കൂളിലെ കൗതുകമായി; ഇന്ന് നൊമ്പരക്കാഴ്ചയും; പുല്‍പ്പള്ളി ചേകാടി സ്‌കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു

വയനാട് പുല്‍പ്പള്ളി ചേകാടി സ്‌കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു. കര്‍ണാടക നാഗര്‍ഹോളെ കടുവാ സങ്കേതത്തില്‍ ഉള്‍പ്പെട്ട ക്യാമ്പില്‍ ആയിരുന്നു ആനക്കുട്ടി. കഴിഞ്ഞമാസം 18നാണ് ആനക്കുട്ടി ചേകാടിയില്‍ എത്തിയത്. ആനക്കുട്ടിയെ വെട്ടത്തൂര്‍ വനത്തില്‍ വിട്ടുവെങ്കിലും ആനക്കൂട്ടം ഉപേക്ഷിക്കുകയായിരുന്നു.  തുടര്‍ന്ന് കബനി പുഴ നീന്തി കടന്ന് ആനക്കുട്ടി കര്‍ണാടകയില്‍ എത്തി. ബൈരക്കുപ്പയിലെത്തിയ ആനക്കുട്ടി […]

World

ഡോണള്‍ഡ് ട്രംപ് ലണ്ടനില്‍; സ്റ്റാന്‍ഡ്‌സ്റ്റെഡ് വിമാനത്താവളത്തില്‍ ട്രംപിനും, ഭാര്യ മെലാനിയയ്ക്കും സ്വീകരണം

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലണ്ടനിലെത്തി. സ്റ്റാന്‍ഡ്‌സ്റ്റെഡ് വിമാനത്താവളത്തില്‍ ട്രംപിനും, ഭാര്യ മെലാനിയയ്ക്കും സ്വീകരണം നല്‍കി. ചാള്‍സ് രാജാവ്, ഭാര്യ കാമില , ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ എന്നിവരുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. ട്രംപിൻ്റെ സന്ദര്‍ശനത്തിനെതിരെ ബ്രിട്ടനില്‍ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തുണ്ട്. […]

Keralam

ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി: സുപ്രിംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും

ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അയ്യപ്പ സംഗമം രാഷ്ട്രീയ ലക്ഷ്യത്തോടെ ആണെന്നും, പരിപാടി നടത്തുന്നതില്‍ നിന്ന് സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും തടയണമെന്നാണ് […]

Keralam

പോലീസ് മര്‍ദനം: യുഡിഎഫ് എംഎല്‍എമാരുടെ സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്

തൃശൂര്‍ കുന്നംകുളം സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച പോ ലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്. ടി ജെ സനീഷ് കുമാര്‍ ജോസഫ്, എകെഎം അഷ്‌റഫ് എന്നിവരാണ് നിയമസഭാ കവാടത്തിനു മുന്നില്‍ സത്യഗ്രഹസമരം നടത്തുന്നത്. കുന്നംകുളം പോലീസ് […]