Keralam

തെളിവില്ല; തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ കേസെടുക്കില്ല

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ കേസെടുക്കില്ല. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പോലീസ് പറയുന്നു. പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപനെ ഇക്കാര്യം പോലീസ് അറിയിച്ചു. കോടതിയെ സമീപിക്കുമെന്ന് ടി എന്‍ പ്രതാപന്‍ അറിയിച്ചു. സുരേഷ് ഗോപിയുടെയും അദ്ദേഹത്തിന്റെ […]

India

മോദിക്ക് മിശിഹായുടെ സമ്മാനം; 75-ാം ജന്മദിനത്തിൽ ലോകകപ്പിൽ ധരിച്ച ജേഴ്സി ഒപ്പിട്ടയച്ച് മെസ്സി

75-ാം ജന്മദിനം അടുത്തുവരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ സമ്മാനം. 2022ൽ കപ്പുയർത്തുമ്പോൾ ധരിച്ച, തൻ്റെ ഒപ്പോടു കൂടിയ ജേഴ്സിയാണ് മെസ്സി മോദിക്ക് സമ്മാനമായി അയച്ചുനൽകിയത്. സെപ്റ്റംബർ 17നാണ് മോദിയുടെ പിറന്നാൾ. ഡിസംബറിൽ ഇന്ത്യൻ പര്യടനത്തിനെത്തുന്ന മെസ്സി പ്രധാനമന്ത്രിയെ കണ്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഡിസംബർ 13 […]

Keralam

‘കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ഈ സർക്കാർ’; രാഹുലിനെതിനെതിരെ ആരോഗ്യമന്ത്രിയുടെ ഒളിയമ്പ്

നിയമസഭയിലെ ചോദ്യോത്തരവേളയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി ആരോഗ്യമന്ത്രി വീണ ജോർജ്. ശിശു ജനന-മരണ നിരക്കിനെ സംബന്ധിച്ച ചോദ്യത്തിന് ഉത്തരം പറയവെയാണ് രാഹുലിനെതിരെ മന്ത്രി ഒളിയമ്പെയ്‌തത്‌. കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ഈ സർക്കാർ ചെയ്യുന്നത് എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഭരണപക്ഷ എംഎൽഎമാർ മന്ത്രിക്ക് കയ്യടിക്കുകയും ചെയ്തു. അതേസമയം, […]

Keralam

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കില്ല; നിയമനടപടികളുമായി മുന്നോട്ടുപോകാൻ താല്പര്യമില്ലെന്ന് യുവ നടി

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ യുവ നടിയുടെ മൊഴിയിൽ കേസെടുക്കേണ്ടതില്ലെന്ന് അന്വേഷണസംഘം. നിയമനടപടികളുമായി മുന്നോട്ടുപോകാൻ യുവ നടിക്ക് താല്പര്യമില്ല.പരാതിക്കാരിക്ക് താല്പര്യമില്ലാതെ കേസെടുത്താൽ കോടതിയിൽ തിരിച്ചടി ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. യുവനടിയെ കേസിലെ സാക്ഷിയാക്കാനാണ് നീക്കം. രാഹുൽ പിന്തുടർന്ന് ശല്യം ചെയ്തെന്ന് യുവ നടിയുടെ മൊഴി നൽകിയിരുന്നു.ചാറ്റുകളുടെ സ്ക്രീൻഷോട്ടും അന്വേഷണ […]

Keralam

‘പോലീസുകാര്‍ പിന്നെ ബിരിയാണി വാങ്ങി കൊടുക്കുമോ’; കസ്റ്റഡി മര്‍ദനത്തെ ന്യായീകരിച്ച് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

കസ്റ്റഡി മര്‍ദനത്തെ ന്യായീകരിച്ച് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍. പോലീസുകാര്‍ പിന്നെ ബിരിയാണി വാങ്ങി കൊടുക്കുമോയെന്നാണ് ജില്ലാ സെക്രട്ടറിയുടെ ചോദ്യം. മദ്യപാന സംഘത്തില്‍ ഉള്‍പ്പെട്ട ആളായിരുന്നു സുജിത്ത് വിഎസ് എന്നും തുടര്‍ന്നാണ് പോലീസ് നടപടി എടുത്തതെന്നും കെവി അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ഇന്നലെ […]

Keralam

‘വേടനെതിരെ ഗൂഢാലോചന നടക്കുന്നു’; മുഖ്യമന്ത്രിക്ക് കുടുംബം നൽകിയ പരാതിയിൽ അന്വേഷണം

വേടനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി. പരാതിയിൽ അന്വേഷണം നടത്താൻ തൃക്കാക്കര എസിപിക്ക് കമ്മീഷണർ നിർദേശം നൽകി.തൃക്കാക്കര പോലീസ് വേടനെതിരെയുള്ള ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തിരുന്നു.”തുടർച്ചയായ പരാതികൾ വേടനെ നിശ്ശബ്ദനാക്കാനാണ്” എന്നായിരുന്നു കുടുംബത്തിൻ്റെ […]

Keralam

മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ; പട്ടയ വിഷയം ഉന്നയിച്ച് മന്ത്രിക്ക് കത്ത്

മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. റവന്യൂ അസംബ്ലിയിൽ പരിഗണിക്കേണ്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രിക്ക് കത്ത് നൽകി. പാലക്കാട് സുന്ദരം ഉന്നതിയിലെ പട്ടയ വിതരണം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത്. പാലക്കാട്ടെത്തി പരിപടികളിൽ സജീവമാകാനാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ആലോചന.എന്നാൽ പരിപാടികളിൽ പങ്കെടുക്കാൻ രാഹുലിനെ അനുവദിക്കില്ല എന്നാണ് ഡിവൈഎഫ്ഐയുടെയും […]

Keralam

കന്നിമാസ പൂജ: ശബരിമല നട ഇന്ന് തുറക്കും, പമ്പ- നിലയ്ക്കല്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ്

പത്തനംതിട്ട: കന്നിമാസ പൂജകള്‍ക്കായി ഇന്ന് ശബരിമല നട തുറക്കും. വൈകീട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നടതുറക്കുന്നത്. 17 മുതല്‍ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 20ന് സഹസ്രകലശപൂജ, 21ന് സഹസ്രകലശാഭിഷേകം. 21ന് രാത്രി 10ന് നടയടയ്ക്കും. […]

Keralam

കാസര്‍ഗോഡ് 16കാരനെ പീഡിപ്പിച്ച കേസ്; ഉന്നതര്‍ പ്രതികള്‍; കുട്ടി പ്രതികളുടെ വലയില്‍ അകപ്പെട്ടത് GRINDR ആപ്പ് വഴി

കാസര്‍ഗോഡ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എഇഒ, യൂത്ത് ലീഗ് നേതാവ്, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രതികള്‍. പിടിയിലാകാനുള്ള പ്രതികളില്‍ ചിലര്‍ ഒളിവിലാണ്. അന്വേഷണം ജില്ലയുടെ പുറത്തേക്കും വ്യാപിപ്പിക്കും. 16 വയസുകാരനുമായി ഡേറ്റിംഗ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച പ്രതികള്‍ രണ്ടുവര്‍ഷമായി കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. കാസര്‍ഗോഡ് ജില്ലയിലും, ജില്ലയ്ക്ക് […]

Keralam

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് 2 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ട് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഈ വർഷം മരിച്ചവരുടെ എണ്ണം 19 ആയി. ഈ മാസം 11ാം തീയതി സംഭവിച്ച മരണങ്ങളാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചാണെന്നു […]