Keralam

വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി ആശ്വാസകരം: സാദിഖലി ശിഹാബ് തങ്ങൾ

വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സുപ്രീംകോടതി വിധി ആശ്വാസകരമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗും പ്രതിപക്ഷ കക്ഷികളും പ്രകടിപ്പിച്ച ആശങ്കകളിൽ കഴമ്പുണ്ടെന്ന് സുപ്രീംകോടതിക്ക് ബോധ്യമായിരിക്കുകയാണ്. വഖഫ് […]

Keralam

‘ശബരിമലയിലെ സ്വർണ്ണപാളിയുടെ നിർമാണ പ്രവർത്തനങ്ങൾ തുടരാം’; ഹൈക്കോടതി

ശബരിമലയിലെ സ്വർണ്ണപാളിയുടെ നിർമാണ പ്രവർത്തനങ്ങൾ തുടരമെന്ന് ഹൈക്കോടതി. നിയമാനുസൃതമായി അറ്റകുറ്റപ്പണി തുടരാം. അറ്റകുറ്റപ്പണി പൂർത്തീകരിച്ച് സന്നിധാനത്ത് എത്തിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകി. 1999,2009 ലും സ്വർണം പൂശിയത്തിൻ്റെ കണക്കുകൾ ഹാജരാക്കാൻ ദേവസ്വത്തിന് നിർദേശം. സന്നിധാനത്തെ സ്വർണം പൂശലുമായി ബന്ധപ്പെട്ട എല്ലാ റിപ്പോർട്ടുകളും പിടിച്ചെടുത്ത് ഹാജരാക്കാൻ ഹൈക്കോടതി […]

India

വിജയ്‌യുടെ പര്യടനം; പൊതുമുതൽ നശിപ്പിച്ചതിന് ടിവികെ നേതാക്കൾക്കെതിരെ കേസ്

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ സംസ്ഥാന പര്യടനവുമായി ബന്ധപ്പെട്ട് ടിവികെ നേതാക്കൾക്കെതിരെ കേസ്. പൊതുമുതൽ നശിപ്പിച്ചതിനാണ് തിരുച്ചിറപ്പള്ളി പോലീസ് കേസെടുത്തെടുത്തത്.വാഹനങ്ങൾക്കും, കടകൾക്കം ഉൾപ്പെടെ ടിവികെ പ്രവർത്തകർ കേടുപാടുകൾ വരുത്തിയിരുന്നു. ജില്ലാ നേതാക്കൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പര്യടനത്തിലെ പോലീസ് നിബന്ധനകൾ ഒന്നും പാലിക്കപ്പെട്ടിരുന്നില്ല. തിരുച്ചിറപ്പള്ളി എയർപോർട്ടിൽ വരുത്തിയ കേടുപാടുകൾക്കും കേസെടുക്കും. ശനിയാഴ്ചയാണ് വിജയ്‌യുടെ […]

Keralam

രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് എസ്എഫ്‌ഐ

നിയമസഭയ്ക്ക് പുറത്തേക്കിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വാഹനം തടഞ്ഞ് എസ്എഫ്‌ഐ. വാഹനത്തില്‍ പുറത്തേക്കിറങ്ങിയപ്പോളാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇത്രയും ദിവസം പത്തനംതിട്ടയിലെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. നിയമസഭ സമ്മേളനം ആരംഭിക്കുന്ന ഇന്നാണ് വീട് വിട്ടു നിയമസഭയിലെത്തിയത്. രാഹുൽ നിയമസഭയിലെത്തരുതെന്ന നേതാക്കളുടെ താക്കീത് ലംഘിച്ചാണ് […]

Keralam

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പിൻമാറ്റം; എംഎൽഎമാരുടെ ശമ്പളം വർധിപ്പിക്കില്ല, യൂ-ടേൺ അടിച്ച് സർക്കാർ

സംസ്ഥാനത്തെ എം എൽ എ മാരുടേയും മന്ത്രിമാരുടെയും ശമ്പളം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ യൂ-ടേൺ എടുത്തു. നടക്കാനിരിക്കുന്ന തദേശ തിരഞ്ഞെടുപ്പും ആറുമാസത്തിനുള്ളിൽ നിയമസഭ തിരഞ്ഞെടുപ്പും വരുമെന്നതിനാലാണ് ശമ്പള വർധന നീക്കം മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കിക്കിയത്. മറ്റു സംസ്ഥാനങ്ങളിലെ എം എൽ എ മാരുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ […]

Keralam

കാണിക്കയിടാന്‍ യുഎഇ ദിര്‍ഹം; ഗുരുവായൂരമ്പല നടയില്‍ സുജിത്തിനു വിവാഹം

ഗുരുവായൂര്‍: കുന്നംകുളം പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായ കാണിപ്പയ്യൂര്‍ സ്വദേശിയും ചൊവ്വന്നൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റുമായ സുജിത്ത് വിവാഹിതനായി. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ രാവിലെ 7 നും 7 45 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ആയിരുന്നു താലികെട്ട്. വിവാഹത്തിനുശേഷം ക്ഷേത്രത്തില്‍ കാണിക്കയിടാനായി സുഹൃത്തും ഇന്‍കാസ് സംസ്ഥാന സെക്രട്ടറിയുമായ സി […]

Keralam

എംഎസ്‌സി കപ്പൽ പൂർണമായി കടലിൽ നിന്ന് ഉയർത്തൽ ശ്രമകരം; ദൗത്യം ഒരു വർഷത്തോളം നീളും

കേരള തീരത്ത് മുങ്ങിയ എംഎസ്‍സി എൽസ 3 കപ്പൽ പൂർണമായും ഉയർത്താനുള്ള ദൗത്യം എളുപ്പമല്ലെന്ന് കമ്പനി. ദൗത്യം ഒരു വർഷത്തോളം നീളുമെന്ന് കമ്പനി അറിയിച്ചു. കപ്പലിനുള്ളിലെ എണ്ണ നീക്കം ചെയ്യൽ തുടരുകയാണ്. ഇത് 10 ദിവസത്തിനകം പൂർത്തിയാക്കുമെന്നും കമ്പനി അറിയിച്ചു. തോട്ടപ്പിള്ളി സ്പിൽവേയിൽ നിന്ന് 14.3 നോട്ടിക്കൽ മൈൽ […]

Keralam

‘പണം കൊടുത്ത് വാങ്ങിയ അവാര്‍ഡ്’; ആര്യ രാജേന്ദ്രന് ലഭിച്ച ലണ്ടന്‍ പുരസ്‌കാരത്തെ ചൊല്ലി വിവാദം

തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനു ലഭിച്ച വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്‌സ് പുരസ്‌കാരത്തെ ചൊല്ലി സൈബിറടത്തില്‍ വിവാദം കൊഴുക്കുന്നു. സിപിഎം നേതാക്കളും പ്രവര്‍ത്തകരും ആര്യയെ അഭിനന്ദന പോസ്റ്റുകള്‍ കൊണ്ട് മൂടുമ്പോള്‍ എതിരാളികള്‍ പറയുന്നത് പണം കൊടുത്ത് വാങ്ങിയ അംഗീകാരം എന്നാണ്. ലണ്ടനിലെ […]

World

‘വംശീയ ഭീഷണി രാജ്യത്ത് വെച്ചുപൊറുപ്പിക്കില്ല; ദേശീയ പതാക അക്രമത്തിന് മറയാക്കാൻ വിട്ടുകൊടുക്കില്ല’; ബ്രിട്ടീഷ് പ്രധാനമന്ത്രി

വംശീയ ഭീഷണി രാജ്യത്ത് വെച്ചുപൊറുപ്പിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ. തീവ്രവലതുപക്ഷവാദിയായ ടോമി റോബിൻസണിൻ്റെ നേതൃത്വത്തിൽ നടന്ന കുടിയേറ്റവിരുദ്ധ റാലിക്ക് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതികരണം. യുണൈറ്റ് ദ കിങ്ഡം എന്ന പേരിൽ നടന്ന റാലിക്കിടെ പരക്കെ അക്രമം അരങ്ങേറിയിരുന്നു. തീവ്രവലതുപക്ഷവാദിയായ ടോമി റോബിൻസൺ നേതൃത്വം നൽകിയ കുടിയേറ്റ […]

Uncategorized

നേതൃത്വവുമായി ഇടഞ്ഞോ?; ഷാഫി പറമ്പിൽ കെപിസിസി നേതൃയോഗത്തിൽ പങ്കെടുക്കില്ല

തിരുവനന്തപുരത്ത് ചേരുന്ന കെപിസിസി നേതൃയോഗത്തിൽ നിന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി വിട്ടുനിൽക്കും. നേതൃയോഗത്തിനിടെ ഷാഫി തൃശൂരിലാണ് തുടരുന്നത്. കാസർകോട് കെപിഎസ്ടിഎയുടെ ജാഥ ഉദ്ഘാടനം ചെയ്യാൻ പോകുന്നുവെന്നാണ് ഷാഫിയുടെ പ്രതികരണം. കെപിസിസി പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് പോകുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയെ സംബന്ധിച്ച […]