District News

പൂജവെപ്പുമുതൽ പൂജയെടുപ്പുവരെ സർക്കാർ അവധി നൽകണം; യോഗക്ഷേമസഭ

കോട്ടയം : പൂജവെപ്പുമുതൽ പൂജയെടുപ്പുവരെ സർക്കാർ അവധി നൽകണമെന്ന് യോഗക്ഷേമസഭ. ക്ഷേത്രാരാധന വിധിപ്രകാരവും ഹൈന്ദവ വിശ്വാസമനുസരിച്ചും കുട്ടികൾ ഉൾപ്പെടെ എല്ലാവരും പൂജവെപ്പിന് ശേഷം പൂജയെടുപ്പുവരെ എഴുത്തോ വായനയോ പാടില്ലാത്തതിനാൽ ഈ ദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിക്കണമെന്ന് യോഗക്ഷേമസഭയുടെ ആവശ്യം. ഈ വർഷത്തെ പൂജവെപ്പ്‌ സെപ്റ്റംബർ 29-നാണ്. 30-ന് ദുർഗാഷ്ടമിയും […]

World

റഷ്യയില്‍ ഹിന്ദിക്ക് വന്‍ ‘ഡിമാന്‍ഡ്’; പഠിക്കാന്‍ അവസരമൊരുക്കി കോളജുകള്‍

മോസ്‌കോ: സോവിയറ്റ് യൂണിയന്‍ കാലത്തിന് സമാനമായി റഷ്യയില്‍ ഹിന്ദിയോടുള്ള താത്പര്യം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. റഷ്യയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഹിന്ദിയുടെ സ്വാധീനം കണക്കിലെടുത്ത് ഭാഷാ പഠനത്തിന് കുടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് റഷ്യന്‍ വിദ്യാഭ്യാസ മന്ത്രാലയം. റഷ്യയിലുള്ള ഇന്ത്യക്കാര്‍ ഇംഗ്ലീഷിനേക്കാള്‍ ഉപരി ഹിന്ദിയോട് താത്പര്യം കാണിക്കുന്ന പ്രവണതയാണുള്ളത്. ഈ സാഹചര്യത്തില്‍ ആണ് ഹിന്ദി […]

Business

കുതിപ്പിന് ബ്രേക്കിട്ട് സ്വര്‍ണവില; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 81,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില. ഗ്രാമിന് 10,190 രൂപ നല്‍കണം. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. […]

India

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ; സുപ്രീംകോടതിയുടെ ഇടക്കാല വിധി

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ ഏർപ്പെടുത്തി സുപ്രീംകോടതിയുടെ ഇടക്കാല വിധി. വഖഫ് ചെയ്യണമെങ്കിൽ 5 വർഷം മുസ്ലിമാകണമെന്ന ഭേദഗതി സ്റ്റേ ചെയ്തു. ആരാണ് ഇസ്‍ലാം മത വിശ്വാസിയെന്ന് നിയമപരമായി തീരുമാനിക്കുന്നത് വരെയാണ് ഈ ഭേദഗതി സ്റ്റേ ചെയ്തിരിക്കുന്നത്. ഒരു വ്യക്തി ഇസ്ലാം മതം പിന്തുടരുന്നയാളാണോ എന്ന് നിർണ്ണയിക്കുന്നതിനുള്ള […]

Keralam

‘എന്ത് ചെയ്യാൻ കഴിയില്ല എന്നതിൽ വ്യക്തമായ ധാരണയുണ്ട്; ഞാൻ കാരണം എങ്കിലും ഇപ്പോൾ വീട് വെച്ച് നൽകാൻ ഇറങ്ങിയല്ലോ’; സുരേഷ് ​ഗോപി

നിവേദനവുമായെത്തിയ വയോധികനെ മടക്കി അയച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൊതുപ്രവർത്തകനെന്ന നിലയിൽ എന്ത് ചെയ്യാൻ കഴിയും, എന്ത് ചെയ്യാൻ കഴിയില്ല എന്നതിൽ തനിക്ക് വ്യക്തമായ ധാരണയുണ്ട്. ഈ സംഭവത്തിലൂടെ മറ്റൊരു പാർട്ടി ആ കുടുംബത്തെ സമീപിച്ച് ഭവനം ഉറപ്പാക്കാൻ മുന്നോട്ട് വന്നത് സന്തോഷമാണെന്നും സുരേഷ് ഗോപി […]

Keralam

മിൽമ പാൽ വില വർധന; അഞ്ച് രൂപ വരെ വർധിപ്പിക്കണം എന്നാവശ്യം; അന്തിമ തീരുമാനം ഇന്നുണ്ടായേക്കും

മിൽമ പാൽ വില വർധനയിൽ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. തിരുവനന്തപുരത്ത് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് ബോർഡ് യോഗം ചേരുക. വില വർധന ആവശ്യം പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് യോഗത്തിൽ ചർച്ചയാകും. ലിറ്ററിന് അഞ്ച് രൂപ വരെ വർധിപ്പിക്കണമെന്നാണ് ആവശ്യം. മൂന്നു മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. […]

Keralam

വി ഡി സതീശൻ്റെ എതിര്‍പ്പ് തള്ളി; വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിൻ്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെയും എതിര്‍പ്പ് മറികടന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍   എംഎല്‍എ നിയമസഭയിലെത്തി. അന്തരിച്ച നേതാക്കള്‍ക്ക് നിയമസഭ ചരമോപചാരം അര്‍പ്പിക്കുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തിയത്. രാവിലെ ഏതാനും കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ആശയവിനിമയം നടത്തിയിരുന്നതായി സൂചനയുണ്ട്. നിയമസഭയില്‍ ചരമോപചാരം അര്‍പ്പിക്കുന്നതിനാല്‍ എതിര്‍പ്പ് […]

Keralam

‘വിഎസ് നേരിൻ്റെയും സഹനത്തിൻ്റെയും പ്രതീകം’; വി എസ് അച്യുതാനന്ദന് ചരമോപചാരം അർപ്പിച്ച് നിയമസഭ

വി എസ് അച്യുതാനന്ദന് ചരമോപചാരം അർപ്പിച്ച് നിയമസഭ. നേരിൻ്റെയും സഹനത്തിൻ്റെയും പ്രതീകമാണ് വിഎസ് എന്ന് സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ അദ്ദേഹത്തെ സ്നേഹിച്ചു. കേരളത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നികത്താൻ ആവാത്ത നഷ്ടമാണെന്ന് സ്പീക്കർ പറഞ്ഞു. വരും തലമുറയ്ക്ക് വി എസ് മാതൃകയാണെന്നും […]

Keralam

‘ക്രൈസ്തവരെ ചാരി ഭരണഘടന വെട്ടണ്ട; കേസരിയിലെ ലേഖനം വിഷലിപ്തം’; വിമർശനവുമായി ദീപിക

ക്രൈസ്തവർക്കെതിരായ ആർഎസ്എസ് വാരിക കേസരിയിലെ ലേഖനത്തിനെതിരെ രൂക്ഷ വിമർശനവുമായി ദീപിക എഡിറ്റോറിയൽ. ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം ആണെന്ന് ദീപിക കുറ്റപ്പെടുത്തുന്നു. ക്രൈസ്തവരുടെ തോളിൽ കയ്യിടുന്ന ബിജെപിയുടെ മറുകൈ എവിടെയാണെന്ന് നോക്കണമെന്നും വിമർശനം. കേസരിയിലെ ലേഖനം വിഷലിപ്തമാണെന്ന് ദീപിക എഡിറ്റോറിയലിൽ വിമർശിച്ചു. ഘർവാപ്പസിക്കാരുടെ മതപരിവർത്തന നിരോധന ബില്ലുകളുടെ […]