Keralam

എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീകള്‍ക്കായി പ്രത്യേക ക്ലിനിക്; രാജ്യത്ത് ആദ്യം

തിരുവനന്തപുരം: എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍ സ്‌ക്രീനിംഗ് തുടങ്ങിയവയും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്താനുമാണ് ഈ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഈ പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് നടക്കും. പരമാവധി സ്ത്രീകള്‍ […]

Keralam

വന്ദേഭാരതിൽ ജീവൻ രക്ഷാദൗത്യം; ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി 13കാരിയുമായി എറണാകുളത്തേക്ക്‌

ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ട പതിമൂന്നുകാരിയുമായി വന്ദേഭാരത് ട്രെയിനിൽ യാത്രതിരിച്ച് കുടുംബം. കൊല്ലത്ത് നിന്ന് എറണാകുളത്തേക്കാണ് യാത്ര. എറണാകുളം ലിസി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുന്നത്. എയർ ആംബുലൻസിൽ സഞ്ചരിക്കാൻ കുട്ടിയ്ക്ക് ബുദ്ധിമുട്ടായതിനാലാണ് ട്രെയിൻ മാർഗം കൊച്ചിയിലേക്ക് പോകുന്നത്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കാൻ നിർദേശം ലഭിച്ചതിനെ തുടർന്നാണ് കൊല്ലത്ത് നിന്ന് വന്ദേഭാരതിൽ […]

Business

അഞ്ചാം ദിവസവും ഓഹരി വിപണിയില്‍ റാലി, സെന്‍സെക്‌സ് 350 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

മുംബൈ: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിച്ചു. ആഗോള വിപണിയുടെ ചുവടുപിടിച്ച് ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റിയും മുന്നേറി. സെന്‍സെക്‌സ് 355 പോയിന്റ് നേട്ടത്തോടെ 81,904ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 108 പോയിന്റ് മുന്നേറി 25,114ല്‍ അവസാനിച്ചു. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ അടക്കമുള്ള […]

Keralam

KSU പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ എത്തിച്ച സംഭവം; എസ്എച്ച്ഒയ്ക്ക് നോട്ടീസ് അയച്ച് കോടതി

കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ എത്തിച്ച സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒയ്ക്ക് ഷോക്കേസ് നോട്ടീസ് അയച്ച് കോടതി. വിദ്യാർഥികളെ കറുത്ത മാസ്കും കൈ വിലങ്ങും അണിയിച്ചു കൊണ്ടുവന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. എസ്എച്ച്ഒ ഷാജഹാൻ നേരിട്ട് തിങ്കളാഴ്ച കോടതിയിൽ ഹാജരാവണമെന്നാണ് നിർദേശം. വടക്കാഞ്ചേരിയിലെ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷത്തെ തുടർന്നായിരുന്നു കെഎസ്‌യു […]

Keralam

മൂന്നാറിൽ വിനോദ സഞ്ചാരികളുമായിപ്പോയ ഡബിൾ ഡെക്കർ ബസ് അപകടത്തിൽപ്പെട്ടു

ഇടുക്കി മൂന്നാറിൽ വിനോദസഞ്ചാരികൾക്കായി കെഎസ്ആർടിസി ഏർപ്പെടുത്തിയ ഡബിൾ ഡെക്കർ ബസ് അപകടത്തിൽപ്പെട്ടു. സർവീസിനിടെ ദേവികുളത്ത് വെച്ചാണ് അപകടം ഉണ്ടായത്. ആനയിറങ്കലിൽ നിന്ന് തിരികെ മൂന്നാറിലേക്ക് വരുമ്പോൾ ആയിരുന്നു അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. എതിർ ദിശയിൽ വന്ന കാറിനെ ഇടിക്കാതിരിക്കാനായി ബസ് വെട്ടിക്കുകയും ഇതിൻ്റെ ഭാഗമായി വാഹനം തെന്നി […]

World

നേപ്പാൾ സംഘർഷം; മരണം 51 ആയി

നേപ്പാൾ സംഘർഷത്തിൽ മരണസംഖ്യ 51 ആയി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ മരിച്ചവരും ഒപ്പം തന്നെ സംഘർഷത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെയും കണക്കുകളാണ് നേപ്പാൾ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടരിരിക്കുന്നത്. ഒരു ഇന്ത്യക്കാരിയും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിങ് മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. […]

Keralam

‘നിയമസഭയിൽ പ്രതിഷേധം വന്നാൽ രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണം നൽകേണ്ടത് സ്പീക്കർ’; അടൂർ പ്രകാശ്

നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം വന്നാൽ സംരക്ഷണം നൽകേണ്ടത് സ്പീക്കറെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അന്തിമ തീരുമാനം പാർട്ടി എടുക്കും. നേരത്തെ പാർട്ടി തീരുമാനമെടുത്തതാണ്. അങ്ങിനെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചത്. രാഹുൽ നിയമസഭയിൽ വരുന്നത് അദ്ദേഹത്തിൻ്റെ അവകാശം. തിരഞ്ഞെടുക്കപ്പെട്ട […]

Sports

ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരം; പ്രതിഷേധം കടുപ്പിക്കാൻ ശിവസേന ഉദ്ദവ് വിഭാഗം

ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ശിവസേന ഉദ്ദവ് വിഭാഗം. ഞായറാഴ്ച വൻ പ്രതിഷേധ പരിപാടികൾ. നരേന്ദ്രമോദിക്ക് സിന്ദൂരം അയക്കുമെന്ന് വനിതാ വിഭാഗം. “എൻ്റെ സിന്ദൂരം; എൻ്റെ രാജ്യം” എന്ന പേരിലാണ് പ്രതിഷേധ പരിപാടി. സിന്ദൂർ രക്ഷാ അഭിയാൻ റാലിയും മുംബൈയിൽ നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് […]

Entertainment

എഐ വിസ്മയത്തിൽ 3D ചിത്രങ്ങൾ, സോഷ്യൽ മീഡിയ കീഴടക്കി ‘നാനോ ബനാന ട്രെൻഡ്’

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്റർനെറ്റിൽ ഏറ്റവും പുതിയ തരംഗമായി മാറിയിരിക്കുകയാണ് ‘നാനോ ബനാന’ എന്ന AI ട്രെൻഡ്. ഗൂഗിളിൻ്റെ AI ടൂളായ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന മനോഹരമായ 3D ഫിഗറൈനുകൾക്കാണ് ഓൺലൈൻ ലോകം ഈ പേര് നൽകിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം, ടിക് ടോക്, എക്സ് തുടങ്ങിയ […]

Keralam

ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളിയുടെ ‘അറ്റകുറ്റപ്പണി നിർത്തിവെച്ചു’

ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപാളികളുടെ അറ്റകുറ്റപണി നിർത്തിവച്ചതായി ചെന്നൈയിലെ സ്മാർട്ട്‌ ക്രിയേഷൻസ് അധികൃതർ. ഹൈക്കോടതി പരാമർശത്തെ തുടർന്നാണ് അറ്റകുറ്റപ്പണി നിർത്തി വെച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇനി ബാക്കിയുള്ളത് 2 ദിവസത്തെ അറ്റകുറ്റപ്പണി മാത്രമാണ്. എപ്പോൾ വേണമെങ്കിലും ദേവസ്വം ബോർഡിന് സ്വർണപാളികൾ കൊണ്ടുപോകാം. നല്ല സുരക്ഷയൊരുക്കിയാണ് സ്വർണപാളികൾ എത്തിച്ചതെന്നും സ്മാർട്ട്‌ […]