World

ചാര്‍ളി കിര്‍ക്കിൻ്റെ കൊലപാതകം: പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ച് എഫ്ബിഐ

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിൻ്റെ വിശ്വസ്തനായ ചാര്‍ളി കര്‍ക്കിൻ്റെ കൊലപാതകത്തില്‍ പ്രതിക്കായുള്ള തിരച്ചില്‍ തുടരുന്നു. പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എഫ്ബിഐ ഒരു ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചു. പ്രതിയുടെ പുതിയ വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. യൂട്ടാ വാലി സര്‍വകലാശാല കെട്ടിടത്തിൻ്റെ മേല്‍ക്കൂരയിലൂടെ പ്രതി ഓടുന്നതാണ് ദൃശ്യം. ഉദ്യോഗസ്ഥര്‍ തോക്ക് കണ്ടെത്തിയ […]

Entertainment

‘ലോക യൂണിവേഴ്‌സിൽ ഇനിയും സൂപ്പർ ഹീറോകൾ വരും, ഏറ്റവും ചെറിയ സൂപ്പർ ഹീറോ ചന്ദ്രയാണ്’ ; ഡൊമിനിക് അരുൺ

‘ലോക’ യുണിവേഴ്സിലെ ഏറ്റവും ചെറിയ സൂപ്പർഹീറോയാണ് ചന്ദ്ര എന്ന് ഡൊമിനിക് അരുൺ. മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ തിയേറ്ററുകളിലെത്തിയ ‘ലോക ചാപ്റ്റർ 1: ചന്ദ്ര’ വലിയ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് 13 ദിവസം കൊണ്ട് തന്നെ ആഗോളതലത്തിൽ 200 കോടി രൂപ കളക്ഷൻ […]

Keralam

വയനാട് സുഗന്ധഗിരിയിൽ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയ്ക്ക് നേരെ പീഡനശ്രമം; ജോലിസ്ഥലത്തെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു

വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ രാത്രി ഡ്യൂട്ടിയിലായിരുന്ന വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് നേരെ പീഡനശ്രമം. ജോലിസ്ഥലത്ത് ഒരു വനിതാ ജീവനക്കാരിക്ക് നേരെ നടന്ന ഈ അതിക്രമം സർക്കാർ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു. കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി ഡ്യൂട്ടിയിലായിരുന്ന വനിതാ […]

Keralam

ലോകത്തിലെ എല്ലാ അസുഖങ്ങളും കേരളത്തില്‍; ആരോഗ്യവകുപ്പ് വെന്റിലേറ്ററിലെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: ലോകത്തുള്ള എല്ലാ അസുഖങ്ങളും കേരളത്തിലുണ്ടെന്നും അതിനെ നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടരുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിന് ഒരുപിടിയുമില്ല. എത്രപേര്‍ മരിച്ചെന്ന് കണക്കൂപോലും ഇല്ല. എന്താണ് രോഗകാരണമെന്ന് അറിയില്ല. ആളുകള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷം പറഞ്ഞത് […]

India

ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതി; സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ചടങ്ങില്‍ പങ്കെടുത്തു. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി […]

Keralam

ആഗോളഅയ്യപ്പ സംഗമത്തിന് ബദലായി സംഘപരിവാർ സംഘടനകളുടെ വിശ്വാസ സംഗമം; ഈ മാസം 22ന്, രൂപരേഖയായി

ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഈ മാസം 22 ന് സംഘപരിവാർ സംഘടനകൾ പ്രഖ്യാപിച്ച വിശ്വാസ സംഗമത്തിന് രൂപരേഖയായി. ശബരിമല സംരക്ഷണ സമ്മേളനം എന്ന പേരിലാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത്. വിശ്വാസത്തോടൊപ്പം വികസനം എന്നതാണ് സമ്മേളന സന്ദേശം. രണ്ട് ഘട്ടമായാണ് പരിപാടി നടക്കുക. ഈ മാസം 22 […]

Keralam

അയ്യപ്പസംഗമ മാതൃകയിലല്ല ന്യൂനപക്ഷ സംഗമം; വിശദീകരണവുമായി സർക്കാർ

ന്യൂനപക്ഷസംഗമത്തില്‍ വിശദീകരണവുമായി സംസ്ഥാന സർക്കാർ. ഓരോ വകുപ്പിന്‍റെയും ഭാവി പ്രവര്‍ത്തനം നിശ്ചയിക്കാൻ നടത്തുന്ന സെമിനാറിന്റെ ഭാഗമായാണ് സംഗമം എന്നാണ് സർക്കാരിന്റെ വിശദീകരണം.അയ്യപ്പസംഗമ മാതൃകയിൽ അല്ല ന്യൂനപക്ഷ സംഗമമെന്നും വിഷന്‍ 2031 എന്നതാണ് സംഗമത്തിന്റെ മുദ്രാവാക്യം എന്നും സർക്കാർ അറിയിച്ചു. അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം നനടത്തുന്നതിൽ വലിയ […]

Uncategorized

രാജീവ്‌ ചന്ദ്രശേഖറിന്റേത് കോർപ്പറേറ്റ് ശൈലി; ബിജെപി സംസ്ഥാന നേതൃയോഗത്തിൽ വിമർശനം, അമിത ജോലിഭാരം കാരണം രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാർ

രാജീവ്‌ ചന്ദ്രശേഖറിന്റെ കോർപ്പറേറ്റ് ശൈലിക്കെതിരെ ബിജെപി സംസ്ഥാന നേതൃയോഗത്തിൽ വിമർശനം. അമിത ജോലിഭാരം കാരണം രാജിവെക്കാനൊരുങ്ങി മണ്ഡലം പ്രസിഡന്റുമാർ. കമ്പനി പോലെ പാർട്ടി പ്രവർത്തനം നടത്തരുത്. പ്രവർത്തകർക്ക് ടാർഗറ്റ് കൊടുക്കുന്ന രാജീവ്‌ ചന്ദ്രശേഖരൻ ശൈലിക്കെതിരെ ഓൺലൈനിൽ ചേർന്ന ബിജെപി സംസ്ഥാന നേതൃ യോഗത്തിലാണ് വിമർശനം ഉയർന്നത്. ടാർഗറ്റ് പൂർത്തിയാക്കാത്ത […]

India

ഡൽഹിയിൽ പുതിയ മദ്യനയത്തിന് ആലോചന; ബിയർ കുടിക്കാനുള്ള പ്രായം കുറയ്ക്കും

ഡൽഹിയിൽ പുതിയ മദ്യനയത്തിന് ആലോചന. ബിയർ കുടിയ്ക്കാനുള്ള പ്രായം 25 ൽ നിന്ന് 21 ലേക്ക് കുറയ്ക്കണം എന്നാണ് ശിപാർശ. മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഒരു യോഗത്തിൽ ഈ നിർദ്ദേശം അടുത്തിടെ ചർച്ച ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ് എന്നിവയുൾപ്പെടെ മറ്റ് നഗരങ്ങളിലെല്ലാം ബിയർ […]

India

സിക്കിമിൽ കനത്ത മണ്ണിടിച്ചിൽ; നാല് മരണം, മൂന്ന് പേരെ കാണാനില്ല

സിക്കിമിലെ പശ്ചിമ ജില്ലയിലുള്ള യാങ്താങ് അപ്പർ റിമ്പിയിൽ കനത്ത മണ്ണിടിച്ചിലിൽ നാല് പേർ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. യാങ്താങിലെ അപ്പർ റിമ്പിയിൽ രാത്രിയുണ്ടായ മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലുമാണ് ദുരന്തകാരണം. മണ്ണിനടിയിൽപ്പെട്ടവരിൽ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലുമാണ് മരണപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി […]