Keralam

ആഗോള അയ്യപ്പ സംഗമം സുതാര്യമായിരിക്കും; ഹൈക്കോടതി വിധി സ്വാഗതം ചെയ്‌ത്‌ മന്ത്രി വി എൻ വാസവൻ

ആഗോള അയ്യപ്പ സംഗമത്തിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്‌ത്‌ ദേവസ്വം മന്ത്രി വി എൻ വാസവൻ. ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച വസ്തുതകൾ കോടതി മനസ്സിലാക്കി. കോടതി ചൂണ്ടിക്കാട്ടിയത് പോലെയാണ് പരിപാടി നടത്താൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 3000 പേർക്ക് ഇരിക്കാവുന്ന താത്കാലിക ജർമൻ പന്തൽ തന്നെയാണ് അയ്യപ്പ […]

Entertainment

ഉറുമി ട്രയോളജിയാണ് ; മൂന്നാം ഭാഗവും പ്രതീക്ഷിക്കാം ; ശങ്കർ രാമകൃഷ്ണൻ

സന്തോഷ് ശിവന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനായ ഉറുമി എന്ന എന്ന ചിത്രത്തിന് രണ്ടും മൂന്നും ഭാഗങ്ങൾ വരുമെന്ന് തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ. 2011ൽ റിലീസ് ചെയ്ത ഉറുമി പറഞ്ഞത് 16ആം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന പോർച്ചുഗീസ് അഭിനിവേശവും നാട്ടു രാജ്യങ്ങളുടെ പോരാട്ടങ്ങളുടെയും കഥയായിരുന്നു. “ഉറുമിയുടെ പിന്തുടർച്ചയായിട്ട് രണ്ട […]

Keralam

പൊട്ടാസ്യം ലെവല്‍ താഴ്ന്നു, പിന്നാലെ ഹൃദയാഘാതം; എംകെ മുനീര്‍ ആശുപത്രിയില്‍

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ ഡോ. എം കെ മുനീറിനെ ഹൃദയാഘാതത്തെ തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടാസ്യം ലെവല്‍ അപകടകരമായ വിധം താഴ്ന്നതിനു പിന്നാലെ അദ്ദേഹത്തിനു ഹൃദയാഘാതവുമുണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ വിവിധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്. […]

Keralam

പമ്പയുടെ പരിശുദ്ധി കാക്കണം; ആഗോള അയ്യപ്പസംഗമത്തിന് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് ഹൈക്കോടതിയുടെ അനുമതി. പരിപാടി നടത്തുമ്പോള്‍ പമ്പയുടെ പരിശുദ്ധി കാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ഇന്നലെ കേസില്‍ വാദം പൂര്‍ത്തിയായിരുന്നു. ആഗോള അയ്യപ്പസംഗമം ദേവസ്വം ബോര്‍ഡിന് നടത്താമെന്ന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. പമ്പയുടെ […]

Keralam

6 പേര്‍ക്ക് പുതുജീവൻ നൽകും, ഐസക്കിന്റെ ഹൃദയം കൊച്ചിയിലെത്തി; ഇനി പ്രതീക്ഷയുടെ നിമിഷങ്ങൾ

ഐസക്കിന്റെ തുടിക്കുന്ന ഹൃദയവുമായി തിരുവനന്തപുരത്തുനിന്നും ഡോക്ടർമാരുടെ സംഘം എയർ ആംബുലൻസിൽ കൊച്ചിയിലെത്തി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്നും കൊച്ചിയിലെ ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എത്തിച്ചത്. ലിസി ആശുപത്രിയിൽ ഹൃദയം സ്വീകരിക്കുന്നതിനുള്ള നടപടികളും നടന്നുവരികയാണ്. 28കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിനാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ […]

Keralam

‘ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം’: മുഖ്യമന്ത്രി

സാങ്കേതിക കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ദേശീയപാതയുമായി ബന്ധപ്പെട്ട് ചേര്‍ന്ന റിവ്യൂ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയപാതാ അതോറിറ്റി പൊതുവില്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെങ്കിലും ചില മേഖലകളില്‍ സ്തംഭനമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വടകര, തുറവൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെ ചില സ്ഥലങ്ങളിലെങ്കിലും […]

Entertainment

മലയാള സിനിമയുടെ അഭിമാന നിമിഷം; കല്യാണി പ്രിയദർശൻ 200 കോടി ക്ലബ്ബിൽ

2025-ലെ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഒരു സുവർണ്ണ അധ്യായമാണ് മലയാള സിനിമ എഴുതിച്ചേർത്തത്. വിവിധ ഭാഷകളിലെ ചിത്രങ്ങൾ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് 200 കോടി ക്ലബ്ബിൽ ഇടം നേടിയ ഈ വർഷം, മലയാളത്തിൽ നിന്ന് മാത്രം മൂന്ന് സിനിമകളാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ‘ലോക ചാപ്റ്റർ 1’ […]

Keralam

ശബരിമല അയ്യപ്പ സംഗമം; വെർച്വൽ ക്യൂ ബുക്കിങിന് അപ്രഖ്യാപിത നിയന്ത്രണമെന്ന് പരാതി

ശബരിമല ആഗോള അയ്യപ്പ സംഗമം നടക്കുന്നതിനാൽ ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിങിന് അപ്രഖ്യാപിത നിയന്ത്രണമെന്ന് പരാതി. 19, 20 തീയതികളിൽ ഓൺലൈൻ ബുക്കിംഗ് നടത്താൻ കഴിയുന്നില്ലെന്നാണ് ആരോപണം. എന്നാൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിശദീകരണം. ഈ മാസം ഇരുപതിനാണ് സർക്കാർ പ്രഖ്യാപിച്ച ആഗോള അയ്യപ്പ സംഗമം […]

Keralam

‘പോലീസിന്റെ ചെയ്തികൾ നാട്ടുകാർ കാണുന്നുണ്ട്, പക്ഷെ റിപ്പോർട്ടിൽ ഇല്ല’; സിപിഐ സംസ്ഥാന സമ്മേളനത്തിൽ വിമർശനം

സിപിഐ സംസ്ഥാന സമ്മേളനത്തിലെ പൊതു ചർച്ചയിൽ പോലീസിനെതിരെ രൂക്ഷ വിമർശനം. പോലീസിനെതിരായ വിമർശനങ്ങൾ റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കിയ പാർട്ടി സംസ്ഥാന നേതൃത്വത്തെയും പ്രതിനിധികൾ കടന്നാക്രമിച്ചു. പോലീസിന്റെ ചെയ്തികൾ നാട്ടുകാർ കാണുന്നുണ്ടെന്നും എന്നിട്ടും ഇതൊന്നും റിപ്പോർട്ടിൽ ഇല്ലാത്തത് എന്തുകൊണ്ടാണ് എന്നാണ് പ്രതിനിധികളുടെ ചോദ്യം. സിപിഐ ഉയർത്തിക്കൊണ്ടുവന്ന പൂരം കലക്കൽ വിഷയവും […]

District News

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

കോട്ടയം: ചിങ്ങവനം – കോട്ടയം സെക്ഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 20ന് ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം  വരുത്തി. ചില ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടപ്പോള്‍ മറ്റു ചിലത് ഭാഗികമായി റദ്ദാക്കി. രണ്ടു ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനിലും മാറ്റമുണ്ട്. ട്രെയിന്‍ നമ്പര്‍ 12624 തിരുവനന്തപുരം സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ […]