Keralam

‘GST ഉയര്‍ന്നാലും ലോട്ടറി ടിക്കറ്റ് വില കൂട്ടില്ല, താഴെത്തട്ടിലെ തൊഴിലാളികളുടെ കമ്മീഷന്‍ കുറയ്ക്കില്ല’: ഉറപ്പുകളുമായി ധനമന്ത്രി

ലോട്ടറി ടിക്കറ്റുകളുടെ ജിഎസ്ടി ഉയര്‍ന്നാലും ടിക്കറ്റ് നിരക്ക് ഉടന്‍ വര്‍ധിപ്പിക്കില്ല. താഴെത്തട്ടിലുള്ള വില്‍പ്പന തൊഴിലാളികളുടെ കമ്മീഷന്‍ തുക കുറയില്ലെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. പകരം ഏജന്റുമാരുടെ കമ്മീഷനില്‍ ചെറിയ കുറവ് വരുത്തിയേക്കും. ഓണം ബമ്പര്‍ ടിക്കറ്റിന്റെ വിലയും വര്‍ധിപ്പിക്കില്ല. ഇന്നു ചേര്‍ന്ന ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ യോഗത്തിലാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ […]

District News

ചരിത്രത്തിൽ ആദ്യമായി മതാടിസ്ഥാനത്തിൽ യോഗം ചേർന്ന് സംസ്ഥാന ബിജെപി

മതാടിസ്ഥാനത്തിൽ യോഗം ചേർന്ന് സംസ്ഥാന ബിജെപി . ഇന്നലെയാണ് കോട്ടയത്ത് ക്രൈസ്‌തവ വിശ്വാസികളായ നേതാക്കളുടെ യോഗം ചേർന്നു. സംഘടനാ ജില്ലകളിൽ നിന്ന് അഞ്ച് വീതം ക്രൈസ്തവ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ക്രൈസ്തവ സഭകളെ അടുപ്പിച്ചു നിർത്താൻ സഭാ അടിസ്ഥാനത്തിൽ ബിജെപി നേതാക്കൾക്ക് ചുമതല നൽകി. ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാന ബിജെപി […]

Entertainment

ഷാജി കൈലാസും ജോജു ജോർജും ആദ്യമായി ഒരുമിക്കുന്ന ‘വരവ്’ ചിത്രീകരണം ആരംഭിച്ചു

ജോജു ജോർജിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന “വരവ്” ചിത്രത്തിൻ്റെ ഷൂട്ടിംഗ് മൂന്നാറിൽ ആരംഭിച്ചു.. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റെജി പ്രോത്താസിസ്,നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയോര മേഖലയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ചിത്രത്തിലെ ആക് ഷൻ രംഗങ്ങൾക്കായി ദക്ഷിണേന്ത്യയിലെ ഏറ്റവു […]

World

‘ഇസ്രയേലിൻ്റേത് ഭരണകൂട ഭീകരത, ഞങ്ങളെ വഞ്ചിച്ചു’; നെതന്യാഹുവിനെതിരെ അതിരൂക്ഷവിമർശനം തുടർന്ന് ഖത്തർ

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ച് ഖത്തർ പ്രധാനമന്ത്രി. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനിയുടെ വിമർശനം. ഇസ്രയേൽ ഖത്തറിൽ നടത്തിയത് കാടത്തമെന്ന് അൽ-താനി വിമർശിച്ചു. ദോഹയിൽ ഹമാസ് നേതാക്കളെ വധിക്കാൻ ഇസ്രായേൽ നടത്തിയ ശ്രമം അംഗീകരിക്കാനാകില്ല. ഇസ്രയേൽ നടപടിയിൽ […]

Keralam

‘വേടനെതിരായ പരാതികള്‍ക്ക് പിന്നില്‍ ഗൂഢാലോചന, സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമം’; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം

റാപ്പര്‍ വേടനെതിരായ കേസിന് പിന്നില് ഗൂഢാലോചനയെന്ന് കുടുംബം. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നും വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നുമാണ് കുടുംബത്തിൻ്റെ പരാതിയിലുള്ളത്.  തനിക്കെതിരെ ഗുരുതരമായ ഗൂഢാലോചന നടക്കുന്നതായി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ വേടന്‍ തന്നെ കോടതിയെ […]

Entertainment

കമൽ ഹാസൻ്റെ പിന്തുണയാണ് തമിഴ് സിനിമയിൽ സജീവമാകാൻ സഹായിച്ചത് ; ഉർവശി

മൈക്കിൾ മദൻ കാമരാജൻ എന്ന ചിത്രം മുതൽ കമൽ ഹാസൻ നൽകിയ പിന്തുണയും പ്രശംസയും കൊണ്ടാണ് തമിഴ് സിനിമയിൽ ഒരു സ്ഥാനം നേടിയെടുക്കാൻ സാധിച്ചതെന്ന് ഉർവശി. ഉള്ളൊഴുക്ക് എന്ന ചിത്രത്തിൽ പ്രകടനത്തിന് മികച്ച നടിക്കുള്ള സൈമ അവാർഡ് നേടിയ ശേഷമുള്ള നന്ദി പ്രസംഗത്തിലാണ് ഉർവശി കമൽ ഹാസനെക്കുറിച്ച് മനസ് […]

Keralam

‘സ്വർണ്ണ പാളികൾ ഉരുക്കിയ നിലയിൽ, ഉടൻ തിരിച്ചെത്തിക്കാനാകില്ല’; ദേവസ്വം ബോർഡ്

ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണ പാളികൾ ഉടൻ തിരിച്ചെത്തിക്കാൻ ആകില്ലെന്ന് ദേവസ്വം ബോർഡ്. സ്വർണ്ണ പാളികൾ ഉരുക്കിയ നിലയിലായതിനാൽ അറ്റകുറ്റ പണി പൂർത്തിയായ ശേഷമേ തിരിച്ചെത്തിക്കാൻ കഴിയൂവെന്നും ദേവസ്വം ബോർഡ് പറഞ്ഞു. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകും. ദേവസ്വം ബോർഡിനു […]

India

‘മോദി-ഷി ജിൻപിങ് കൂടിക്കാഴ്ച മൂല്യമേറിയത്’; വീണ്ടും ഭിന്ന നിലപാടുമായി ശശി തരൂർ

വീണ്ടും ഭിന്ന നിലപാടുമായി ഡോ. ശശി തരൂർ എം.പി. ഇന്ത്യ-ചൈന ബന്ധത്തിലാണ് ശശി തരൂരിൻ്റെ വ്യത്യസ്ത നിലപാട്. മോദി-ഷി ജിൻപിങ് കൂടിക്കാഴ്ച മൂല്യവത്തായ ഒന്നിനെ അടയാളപ്പെടുത്തിയെന്നാണ് ശശി തരൂരിൻ്റെ പ്രശംസ. അവ്യക്തമായി തുടരുന്ന ഒരു തത്വത്തിൻ്റെ പുനഃസ്ഥാപനമാണ് മോദി-ഷി സംഭാഷണത്തിൻ്റെ കാതൽ. ചൈനയുടെ നീക്കങ്ങൾ വെറും അവസരവാദപരമല്ല. ചിന്ത്യയുടെ […]

World

യുകെയിൽ പിആർ ലഭിക്കുന്നതിനുള്ള കാലാവധി വർധിപ്പിച്ചേക്കും; കർശന നീക്കവുമായി സർക്കാർ

ലണ്ടൻ: യുകെയിൽ പിആർ ലഭിക്കുന്നതിനുള്ള കാലാവധി പത്തുവർഷമാക്കാനുള്ള സർക്കാർ നീക്കം ശക്തമാകുമെന്ന് സൂചന. ഇത് സംബന്ധിച്ച് സമർപ്പിക്കപ്പെട്ട പെറ്റീഷനുകൾ അടിസ്ഥാനമാക്കി ബ്രിട്ടിഷ് പാർലമെൻ്റിൽ ഈ മാസം എട്ടിന് നടന്ന ചർച്ച ഈ നീക്കങ്ങളെ ശരിവയ്ക്കുന്ന തരത്തിലുള്ളതാണ്. രാജ്യത്തെ നഴ്‌സുമാർ അടക്കമുള്ള ഒട്ടനവധി മലയാളികളെ നേരിട്ട് ബാധിക്കുന്ന ചർച്ചകളാണ് പാർലമെന്റിൽ […]

World

ലോക ചരിത്രത്തെ പിടിച്ചുകുലുക്കിയ 9/11; വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്നിട്ട് 24 വര്‍ഷം

ലോക മനസാക്ഷിയെ നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്നിട്ട് 24 വര്‍ഷം. അമേരിക്കന്‍ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അല്‍ ഖ്വയിദ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തിന് ലോകചരിത്രത്തില്‍ സമാനതകളില്ല.  2001 സെപ്തംബര്‍ 11, രാവിലെ എട്ട് മുപ്പത്. ലോക വ്യാപാരകേന്ദ്രത്തിന്റെ ഏറ്റവും ഉയരംകൂടിയ രണ്ട് ടവറുകളിലേക്ക് ഭീകരര്‍ […]